HEALTH

ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്

വെബ് ഡെസ്ക്

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം 'ആർ21/മെട്രിക്സ് എം' എന്ന മലേറിയ വാക്‌സിൻ ഉപയോ​ഗിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (SAGE), മലേറിയ പോളിസി അഡ്വൈസറി ഗ്രൂപ്പ് (എംപിഎജി) എന്നിവയുടെ വിശദമായ ശാസ്ത്രീയ അവലോകനത്തിന് ശേഷമാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്. കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.

യൂറോപ്യൻ ആൻഡ് ഡെവലപ്പിങ് കൺട്രീസ് ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പ് ('EDCTP'), വെൽകം ട്രസ്റ്റ്, യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ('EIB') എന്നിവയുടെ പിന്തുണയോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. നാല് രാജ്യങ്ങളിൽ, സീസണൽ പെറേനിയൽ മലേറിയ ട്രാൻസ്മിഷൻ ഉള്ള സൈറ്റുകളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി നൽകിയത്.

ബുർക്കിനഫാസോ, കെനിയ, മാലി, ടാൻസാനിയ എന്നിവിടങ്ങളിലെ 4,800 കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ ഇതിനകം തന്നെ ആർ21/മെട്രിക്സ് എം ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. വാക്സിന്റെ ക്ലിനിക്കൽ ട്രയൽ അവസാന ഘട്ടത്തിലാണുള്ളത്. നിലവിൽ ട്രയൽ ഫലങ്ങളുടെ അവലോകനം നടക്കുകയാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി റെഗുലേറ്ററി സ്‌പോൺസറായി പ്രവർത്തിച്ചുകൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.

ആരോഗ്യമേഖലയിൽ ഇത്തരത്തിലൊരു പ്രധാന ചുവടുവയ്പ് നടത്താനായതിൽ അഭിമാനമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവാല പറഞ്ഞു."ഏറെക്കാലമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഭീഷണിയാണ് മലേറിയ. ഏറ്റവും ദുർബലരായവരെ ആസുഖം കൂടുതലായി ബാധിക്കുന്നു എന്നതുകൊണ്ടാണ് ആർ21/മെട്രിക്സ് എം-ന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. മനുഷ്യരുടെ ജീവന് അപകടകരമായ രോഗത്തെ ചെറുക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ലാണ് വാക്സിൻ. പൊതു-സ്വകാര്യ മേഖലയും ശാസ്ത്രജ്ഞരും ഗവേഷകരും ഒരുമിച്ച് ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ എന്താണ് നേടാനാവുകയെന്നതിന് ഉദാഹരണമാണിത്", അഡാർ പൂനവാല പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ