HEALTH

കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ ഗുരുതരമായവരില്‍ മരണനിരക്ക് കൂടുന്നു; ഐസിഎംആർ പഠനം

14,431 കോവിഡ് രോഗികളുടെ ഒരു വർഷത്തെ ഫോളോ അപ്പ് രേഖകൾ പരിശോധിച്ചാണ് കണ്ടെത്തൽ

വെബ് ഡെസ്ക്

കോവിഡ്-19 ഗുരുതരമായി ബാധിച്ച് ആശുപത്രിവാസവും കഴിഞ്ഞ് തിരിച്ചെത്തിയ രോഗികളിൽ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. കോവിഡ് അണുബാധയ്ക്ക് ശേഷം ആശുപത്രിവിട്ട രോഗികളിൽ ആറ് ശതമാനത്തിലേറെപ്പേർ ഒരു വർഷത്തിനകം മരിച്ചതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

31 ആശുപത്രികളടങ്ങുന്ന ഗ്രൂപ്പിലാണ് ഐസിഎംആർ പഠനം നടത്തിയത്.14,431 കോവിഡ് രോഗികളുടെ ഒരു വർഷത്തെ ഫോളോ അപ്പ് രേഖകളാണ് ഇതിനായി പരിശോധിച്ചത്.

ശരീരത്തിലുണ്ടാകുന്ന നീർവീക്കം, വൈറസ് മൂലം അവയവത്തിലുണ്ടാകുന്ന കേടുപാടുകൾ, ശ്വാസകോശത്തിന്റെ ആന്തരിക പാളിയിൽ ഉണ്ടാകുന്ന അണുബാധ എന്നിവയാണ് മരണത്തിന് കാരണമെന്ന് പഠനം പറയുന്നു

2020 സെപ്റ്റംബർ മുതൽ ആശുപത്രിവാസം കഴിഞ്ഞെത്തിയ രോഗികളിൽ 17 ശതമാനം പേരിലും കോവിഡാനന്തര ലക്ഷണങ്ങള്‍ കണ്ടിരുന്നതായി പഠനം പറയുന്നു. ഇവരില്‍ പ്രധാനമായും ക്ഷീണം ശ്വാസതടസം, മാനസിക ബുദ്ധിമുട്ടുകള്‍, ഓർമക്കുറവ് പോലുള്ള ലക്ഷണങ്ങളാണ് പ്രകടമായിരുന്നത്. ഡിസ്ചാർജ് ആയി ആദ്യത്തെ നാലാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തവരെ മാത്രമേ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

കോവിഡാനന്തരം ആരോഗ്യപ്രശ്നങ്ങളുണ്ടായ രോഗികളില്‍ ഒരു വർഷത്തെ കാലയളവില്‍ മരിച്ചതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നും പഠനം കണ്ടെത്തി. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതൽ. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരിൽ മരണനിരക്ക് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ശരീരത്തിലുണ്ടാകുന്ന നീർവീക്കം, വൈറസ് മൂലം അവയവത്തിലുണ്ടാകുന്ന കേടുപാടുകൾ, ശ്വാസകോശത്തിന്റെ ആന്തരിക പാളിയിൽ ഉണ്ടാകുന്ന അണുബാധ എന്നിവയാണ് മരണത്തിന് കാരണമെന്നും പഠനം പറയുന്നു. കോവിഡിന് ശേഷം ചെറിയ രീതിയില്‍ മാത്രം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ