HEALTH

പകലുറക്കം അത്ര മോശമല്ല; ഇനി ധൈര്യമായി മയങ്ങിക്കോളൂ!

പകലുറക്കം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നെന്ന് യൂണി. കോളേജ് ലണ്ടന്‍ (യുസിഎല്‍), യൂണി. ഓഫ് റിപ്പബ്ലിക് ഓഫ് ഉറുഗ്വേ എന്നിവിടങ്ങളിലെ ഗവേഷകർ

വെബ് ഡെസ്ക്

പകല്‍ സമയം ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനിയൊരു സന്തോഷ വാര്‍ത്തയാണ്. പകല്‍ സമയത്ത് കുറച്ചു നേരം മയങ്ങുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. പ്രായാധിക്യം മൂലം വരുന്ന പല ആരോഗ്യപ്രശ്നങ്ങളും പകലുറങ്ങുന്നവരില്‍ വൈകി മാത്രമേ കാണപ്പെടുന്നുള്ളൂ എന്നാണ് ഗവേഷകർ കണ്ടെത്തിയത്

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ (യുസിഎല്‍), യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ് ഉറുഗ്വേ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. തലച്ചോറിന്റെ വലുപ്പം അഥവാ ബ്രെയിന്‍ വോള്യം അനുസരിച്ചാണ് പ്രായമാകുമ്പോള്‍ മനുഷ്യരില്‍ ഓർമക്കുറവ് അടക്കമുള്ള പല പ്രശ്നങ്ങളും വരുന്നത്. പകല്‍ അര മണിക്കൂറെങ്കിലും ഉറങ്ങുന്നവരില്‍ തലച്ചോർ ചുരുങ്ങുന്നത് കുറഞ്ഞ തോതിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്ലീപ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പ്രായമാകുന്നതിന് അനുസരിച്ച് തലച്ചോര്‍ ചുരുങ്ങുന്ന പ്രക്രിയയുടെ വേഗം കുറയ്ക്കാന്‍ പകല്‍ ഉറക്കം സഹായിക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പകല്‍ സമയം ഉറങ്ങുന്നത് മോശമാണെന്ന ചിന്ത മാറ്റാനും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാനും ഈ പഠനത്തിന് കഴിയും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

പ്രതിദിനം 30 മിനിറ്റ് ഉറങ്ങുന്നത് മസ്തിഷ്‌കം ചുരുങ്ങുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 40 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ ഉറക്കം വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. പഠനത്തിനായി 35,080 ആളുകളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകളും മസ്തിഷ്‌ക സ്‌കാനുകളും വിശകലനം ചെയ്തിരുന്നു.

പഠനത്തിന്റെ ഭാഗമായി, പതിവായി പകല്‍ ഉറക്കത്തിന് കാരണമാകുന്ന ജനിതക കോഡിന്റെ വിഭാഗങ്ങള്‍ ശാസ്ത്രഞ്ജര്‍ പരിശോധിക്കുകയുണ്ടായി. തുടര്‍ന്ന് നാപ്പിംഗ് ജീനുകളുള്ളവരും (പകല്‍ ഉറക്കത്തിനായുള്ള ജീന്‍) ഇല്ലാത്തവരും തമ്മിലുള്ള മസ്തിഷ്‌കാരോഗ്യവും മറ്റ് ഘടകങ്ങളും തമ്മില്‍ താരതമ്യം ചെയ്തു.

തുടര്‍ന്ന് ഉച്ചയ്ക്ക് മുമ്പായി അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ഉറങ്ങുന്നത് തലച്ചോറിന് നല്ലതാണെന്ന് കണ്ടെത്തി. അതേ സമയം, പകല്‍ സമയത്ത് പതിവായി ഉറങ്ങുന്നത് പ്രായമായവരില്‍ ഡിമെന്‍ഷ്യ നേരത്തേ വരുന്നതിന്റെ ലക്ഷണമായേക്കാം എന്ന പഠനം നേരത്തെ പുറത്തുവന്നിരുന്നു .

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി