HEALTH

കുട്ടികളിലെ ഓര്‍മക്കുറവ് പരിഹരിക്കാം

ഓർമകളെ രണ്ടായി തിരിക്കാം. ഹ്രസ്വകാല ഓര്‍മയും ദീര്‍ഘകാല ഓര്‍മയും

വെബ് ഡെസ്ക്

ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും ഒന്ന് മറന്നുപോകാത്തവരായി ആരുമില്ല. മനുഷ്യസഹജമായ ഒന്നാണല്ലോ അത്. ചുരുക്കം ചില ഗുണങ്ങളും വളരെയധികം ദോഷങ്ങളും മറവിക്കുണ്ട്. സുപ്രധാനമായ കാര്യങ്ങൾ മറക്കുക എന്നത് ഏത് പ്രായക്കാരെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.

എന്താണ് ഓര്‍മ ശക്തി

ചുറ്റും കാണുന്ന സംഭവങ്ങളേയും വിവരങ്ങളേയും തലച്ചോറിൽ ശേഖരിച്ചുവയ്ക്കാനും ആവശ്യം വരുമ്പോള്‍ അത് ഉപയോഗിക്കാനുമുള്ള മനുഷ്യന്റെ കഴിവിനെയാണ് ഓര്‍മ ശക്തിയെന്ന് വിളിക്കുന്നത്. ഈ ഓർമകളെ രണ്ടായി തിരിക്കാം. ഹ്രസ്വകാല ഓര്‍മയും ദീര്‍ഘകാല ഓര്‍മയും.

മനുഷ്യർ ചില കാര്യങ്ങളെ കുറച്ച് സമയത്തേക്ക് മാത്രം ഓര്‍മിച്ചു വയ്ക്കുകയും മറ്റു ചില കാര്യങ്ങളെ ദീര്‍ഘ നാളത്തേക്ക് ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. പലപ്പോഴും ജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്നതും ഈ ഓര്‍മകളാണ് . വാഹനമോടിക്കാനുള്ള മനുഷ്യന്‍റെ കഴിവ് ദീര്‍ഘകാല ഓര്‍മയും അതേസമയം ഒടിപി ഓര്‍ത്തുവയ്ക്കുന്നത് ഹ്രസ്യകാല ഓര്‍മയേയും സൂചിപ്പിക്കുന്നു. എന്നാല്‍ കുട്ടികളിൽ വളർച്ചയുടെ ഘട്ടങ്ങളിൽ ഹ്രസ്വകാല ഓർമശക്തിയാണ് മിക്കവാറും പ്രവർത്തിക്കുന്നത്. ഇതാണ് കുട്ടികളിലെ മറവിയുടെ പ്രധാന കാരണം.

കുട്ടികളുടെ ഓര്‍മ ശക്തി വര്‍ധിപ്പിക്കാൻ ചില മാർഗങ്ങളുണ്ട്

കളികളില്‍ ശ്രദ്ധിക്കുക

കുട്ടികൾ കളിച്ച് വളരണം എന്നുള്ളത് പ്രധാനമാണ് . കളിക്കുന്നതിലൂടെ ഒരു പ്രത്യേക സംഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പഠിക്കും. ഇതോടെ ശ്രദ്ധ വർധിക്കുകയും ചെയ്യും. എല്ലാം കളികളും വിനോദവും വിജ്ഞാനവുമുള്ളതാകാന്‍ ശ്രദ്ധിക്കുക. ചെറിയ ഒരു കഥ കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കുന്നതിനൊപ്പം ചെറിയ വാക്കുകളും പഠിപ്പിക്കുക. ഈ വാക്കുകള്‍ കഥയില്‍ എവിടെയൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ പറയുന്നതും നല്ലതാണ്. ഇതുവഴി കഥ വായിക്കുന്നതില്‍ ഏകാഗ്രത ഉണ്ടാകുകയും, ഓര്‍മ ശക്തി വര്‍ധിക്കുകയും ചെയ്യും.

എല്ലാം ഇന്ദ്രിയങ്ങളും ഉപയോഗിച്ചുള്ള പഠനം

വായനയിലോ എഴുത്തിലോ മാത്രം ഒതുങ്ങുന്നതല്ല പഠനം. മറിച്ച് എല്ലാ ഇന്ദ്രിയങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയെടുക്കാന്‍ ഈ പഠനത്തിലൂടെ സാധിക്കണം. വിവരങ്ങളെ കണ്ടും കേട്ടും അനുഭവിച്ചും മനസിലാക്കുന്ന പ്രക്രിയകളിലൂടെ കുട്ടികളിലെ ദീര്‍ഘകാല ഓര്‍മ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്യങ്ങള്‍ ഉറക്കെ പറയുകയും ചിത്രങ്ങള്‍ കാണിക്കുകയും അത് അനുകരിക്കാനും വിശദീകരിക്കാനും കുഞ്ഞുങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ മസ്തിഷ്ക വളര്‍ച്ചയും ഉണ്ടാകുന്നു. മനസിലാക്കിയ കാര്യങ്ങള്‍ കുട്ടികളോട് ആവര്‍ത്തിക്കാനും ആവശ്യപ്പെടണം.

വിവരങ്ങള്‍ ഏറ്റവും ലളിതമാക്കി അവതരിപ്പിക്കുക

കുട്ടികള്‍ക്ക് വലിയ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുന്നതിൽ പ്രയാസം ഉണ്ടാകാറുണ്ട്. അതേസമയം വിവരങ്ങളെ ലളിതമായി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്താൽ അവ ഓര്‍ത്തുവയ്ക്കാനും വീണ്ടും അവ ഉപയോഗിക്കാനും കുട്ടികൾക്ക് കഴിയും. വലിയ അക്കങ്ങള്‍ക്കിടയില്‍ ഒരു കോമയിട്ടതിന് ശേഷം ഓർത്തുവയ്ക്കാൻ പറയുന്നതിലൂടെ ആ അക്കങ്ങളെ പഠിക്കാൻ കുട്ടികള്‍ക്ക് എളുപ്പം സാധിക്കും.

നല്ല ഉറക്കം

നല്ല ഉറക്കം ലഭിക്കുമ്പോള്‍ മാത്രമാണ് നല്ല ഓര്‍മ ശക്തിയും ഉണ്ടാകുക. ശരീരത്തിന് വിശ്രമം കിട്ടുന്നതിലൂടെ മാത്രമേ മസ്തിഷ്‌കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉറക്കം ലഭിക്കേണ്ടതുണ്ട് . ഒരു മനുഷ്യന്‍ ഏകദേശം 8-9 മണിക്കൂര്‍ ഉറങ്ങണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് . നല്ല ഉറക്കം ദീര്‍ഘകാല ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ബുദ്ധി വളര്‍ച്ചയ്ക്കാവശ്യമുള്ള ഭക്ഷണം കഴിക്കുക

ആരോഗ്യത്തിനും അതേ സമയം മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ഒരേ പോലെ സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. പ്രോട്ടീനടങ്ങിയ ഭക്ഷണവും ഇലക്കറികളും പരിപ്പുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നല്ല ഭക്ഷണം കുട്ടികളിലെ ബുദ്ധി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇതിനോടൊപ്പം തന്നെ ധാന്യങ്ങള്‍ കഴിക്കുന്നത് ശീലമാക്കുന്നതും ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കും.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം