HEALTH

എന്തുകൊണ്ട് കിഡ്‌നി സ്റ്റോണ്‍? അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

മൂത്രത്തിലെ ധാതുക്കളും ലവണങ്ങളും ക്രിസ്റ്റലൈസ് ചെയ്യുമ്പോള്‍ വൃക്കയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഖരനിക്ഷേപങ്ങളാണ് വൃക്കയിലെ കല്ലുകളായി അറിയപ്പെടുന്നത്

വെബ് ഡെസ്ക്

ലോകത്താകമാനം ദശലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. ആഗോളവ്യാപനത്തിന്‌റെ 12 ശതമാനം ഇന്ത്യയിലാണ്. മൂത്രത്തിലെ ധാതുക്കളും ലവണങ്ങളും ക്രിസ്റ്റലൈസ് ചെയ്യുമ്പോള്‍ വൃക്കയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഖരനിക്ഷേപങ്ങളാണ് വൃക്കയിലെ കല്ലുകളായി അറിയപ്പെടുന്നത്.

ഇവ ചിലപ്പോള്‍ വേദനാജനകമായിരിക്കാം. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാതെ വൃക്കയുടെ സ്തംഭനത്തിലേക്കു നയിക്കുന്നവയുമുണ്ട്.

അമിതശരീരഭാരം, വ്യായാമത്തിന്‌റെ അഭാവം, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ആവര്‍ത്തിച്ചുണ്ടാകുന്ന മൂത്രത്തിലെ അണുബാധ, പോഷകങ്ങളുടെ കുറവ്, അമിത മദ്യപാനം എന്നിവ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിനുള്ള കാരണങ്ങളായി കരുതുന്നു. ആസ്പിരിന്‍ തുടങ്ങിയ മരുന്നുകള്‍, ചില അന്‌റാസിഡുകള്‍, ഡൈയൂററ്റിക്‌സ്, ചില ആന്‌റിബയോട്ടിക്കുകള്‍ എന്നിവ വൃക്കയിലെ കല്ലിനു കാരണമാകാം. പാരമ്പര്യമായും, ഒരിക്കല്‍ കല്ലു വന്നവര്‍ക്കും വീണ്ടും കിഡ്‌നി സ്‌റ്റോണ്‍ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് കിഡ്‌നി സ്്‌റ്റോണിനു പിന്നിലെ മറ്റൊരു കാരണം. പാക്കേജ്ഡ് ഫുഡ് സ്ഥിരമായി കഴിക്കുക, പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍, നാരുകള്‍ കുറവായ ഡയറ്റ് ഒക്കെ വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ട്. യൂറിക് ആസിഡ് അളവ് കൂടിയവര്‍ ചീര, തക്കാളി, വഴുതനങ്ങ തുടങ്ങയവ ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കേണ്ടതും ആവശ്യമാണ്. സപ്ലിമെന്‌റുകളുടെയും പ്രോട്ടീന്‍ ഷേക്കുകളുടെയും അമിതോപയോഗം വൃക്കയില കല്ലിലേക്കു നയിക്കാം. ശീരീരികമായി സജീവമായിരിക്കാനും പോഷകങ്ങള്‍ അടങ്ങിയ ഡയറ്റ് പിന്തുടരാനും ശ്രമിക്കുക. ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നത് കിഡ്‌നി സ്റ്റോണിന്‌റെ സാധ്യതയും കുറയ്ക്കും.

ചികിത്സയ്ക്കു ശേഷവും കല്ലുകള്‍ വീണ്ടും രൂപംകൊള്ളുന്ന രോഗികളുമുണ്ട്. 90 ശതമാനം ആളുകളിലും ചികിത്സയ്ക്കുശേഷം 20 മുതല്‍ 25 വര്‍ഷത്തിനുള്ളില്‍ വീണ്ടും വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

പര്യാപ്തമായ ചികിത്സ സ്വീകരിക്കാത്തത് ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണിന്‌റെ പരലുകള്‍ അവശേഷിപ്പിക്കാറുണ്ട്. ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതും വൃക്കയില്‍ വീണ്ടും കല്ലുകള്‍ രൂപപ്പെടുന്നതിനു വഴിതെളിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ