HEALTH

കഴിക്കുന്നത് അനുവദനീയമായതിന്റെ ഇരട്ടി; സോഡിയം അളവ് നിയന്ത്രിച്ചാൽ പത്തുവർഷത്തിനിടെ ഇന്ത്യയിൽ ഒഴിവാക്കാനാവുന്നത് മൂന്ന് ലക്ഷം മരണം

ശിപാർശ ചെയ്യുന്ന അളവിലും ഇരട്ടിയാണ് ഇന്ത്യക്കാർ സോഡിയം കഴിക്കുന്നതെന്നാണ് ഹൈദരാബാദിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ പഠനത്തിൽ പറയുന്നത്

വെബ് ഡെസ്ക്

ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നതിന്റെ ഇരട്ടി അളവിൽ ഇന്ത്യക്കാർ സോഡിയം കഴിക്കുന്നതായും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പഠനം. ശിപാർശ ചെയ്യുന്ന അളവിൽ സോഡിയം കഴിക്കുന്നതിലൂടെ അടുത്ത പത്ത് വർഷത്തിനിടെ ഹൃദയ, വൃക്കരോഗങ്ങൾ കാരണമുണ്ടായേക്കാവുന്ന മൂന്ന് ലക്ഷം മരണം ഒഴിവാക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര ആരോഗ്യ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഉപ്പിൽ ഉൾപ്പെടെ അടങ്ങിയിട്ടുള്ള സോഡിയം അധികമായി ഭക്ഷിക്കുന്നതു മരണത്തിലേക്കു നയിക്കാവുന്ന നിരവധി അസുഖങ്ങളുടെ പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റത്തിന്റെ ഭാഗമായി പാക്ക് ചെയ്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ പോലെ താഴ്ന്ന-ഇടത്തരം വരുമാനമുള്ളിടത്തും പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം വർധിക്കുകയാണ്. ഇന്ത്യക്കാർ ശിപാർശ ചെയ്യുന്ന അളവിലും ഇരട്ടിയാണ് സോഡിയം കഴിക്കുന്നതെന്നാണ് ഹൈദരാബാദിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ പഠനത്തിൽ പറയുന്നത്. എന്നാൽ ഇതിനെ നിയന്ത്രിക്കാനുള്ള നയതീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ആളുകൾ കൂടുതലായി പാക്കേജ് ചെയ്ത ഭക്ഷണം കഴിക്കുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ സോഡിയം മാനദണ്ഡങ്ങൾ നിർബന്ധമായും രാജ്യത്ത് നടപ്പിലാക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്

ദിവസം രണ്ടു ഗ്രാമിൽ താഴെ സോഡിയം മാത്രമേ ഭക്ഷിക്കാവൂയെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. അതായത് അഞ്ച് ഗ്രാമിൽ കൂടുതൽ ഉപ്പ് ഒരുദിവസം കഴിക്കരുത്.

നിശ്ചിത അളവിലുള്ള സോഡിയത്തിന്റെ ഉപയോഗം ഇനി ഉണ്ടായേക്കാവുന്ന 17 ലക്ഷം ഹൃദയസംബന്ധമായ അസുഖങ്ങൾ, ഏഴുലക്ഷം വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ ഇല്ലാതാക്കുമെന്നു ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സോഡിയം ഉപയോഗത്തിൽ കൃത്യ അളവ് പാലിക്കുകയാണെങ്കിൽ 800 ദശലക്ഷം ഡോളറിന്റെ ലാഭമാണുണ്ടാകുക.

ആളുകൾ പാക്ക് ചെയ്ത ഭക്ഷണം കൂടുതലായി കഴിക്കുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ സോഡിയം മാനദണ്ഡങ്ങൾ നിർബന്ധമായും രാജ്യത്ത് നടപ്പിലാക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. 2025 ഓടെ ജനസംഖ്യയിൽ സോഡിയം ഉപഭോഗം 30 ശതമാനം കുറയ്ക്കുകയെന്നത് സാംക്രമികേതര രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന ഒൻപത് ആഗോള ലക്ഷ്യങ്ങളിലൊന്നാണ്.

യുകെ, അർജൻ്റീന, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ സോഡിയം ഉള്ളടക്കം ക്രമീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ വിഷയത്തിൽ ചെറിയ ചർച്ചകൾ മാത്രമാണ് ഇപ്പോഴും നടക്കുന്നത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി