HEALTH

ശരീരത്തില്‍ ആവശ്യത്തിന് അയണ്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കും? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ അറിയാം

ഭക്ഷണങ്ങളില്‍ നിന്നോ സപ്ലിമെന്റുകളില്‍ നിന്നോ ആവശ്യത്തിന് അയണ്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

വെബ് ഡെസ്ക്

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും അവശ്യംവേണ്ട ധാതുവാണ് അയണ്‍. രോഗപ്രതിരോധ സംവിധാനത്തിനും ധാരണാശേഷി മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനുമെല്ലാം ആവശ്യമായ അളവില്‍ അയണ്‍ വേണ്ടതുണ്ട്.

ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കാനും അയണ്‍ സഹായിക്കുന്നു. കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും അയണ്‍ ഏറെ പ്രധാനമാണ്. ഭക്ഷണങ്ങളില്‍നിന്നോ സപ്ലിമെന്റുകളില്‍നിന്നോ ആവശ്യത്തിന് അയണ്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അയണിന്റെ അഭാവം ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ്. കുട്ടികള്‍, സ്ത്രീകള്‍, വൃക്ക രോഗികള്‍ തുടങ്ങിയവരിലാണ് അയണിന്റെ കുറവ് ഏറ്റവുമധികം കണ്ടുവരുന്നത്. ശരീരത്തിന് അയണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ നമ്മള്‍ കഴിക്കുന്ന ആഹാരത്തിലൂടെ ആവശ്യമായ തോതില്‍ അയണിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയണിന്റെ അളവ് കുറയുക, അയണ്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരിക, രക്തനഷ്ടം എന്നിവ അയണ്‍ അപര്യാപ്തതിയിലേക്ക് നയിക്കാം.

അമിതമായ ക്ഷീണം, ശക്തിയില്ലെന്നുള്ള തോന്നല്‍, തലകറക്കം, തലവേദന, ചര്‍മ വരള്‍ച്ച, നഖം പൊട്ടുക, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ശരീരത്തില്‍ അയണിന്റെ കുറവ് അനുഭവപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലും പ്രയാസം നേരിടാം. പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാം. ലൈംഗികതൃഷ്ണ കുറയുന്നതും അയണ്‍ ആവശ്യത്തിന് ശരീരത്തില്‍ ഇല്ല എന്നതിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ ലക്ഷണങ്ങള്‍ അയണ്‍ കുറയുന്നതുകൊണ്ടു മാത്രം സഭവിക്കാവുന്നതല്ല, മറിച്ച മറ്റു ചില രോഗാവസ്ഥകളിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

ഹീം അയണ്‍, നോണ്‍ ഹീം അയണ്‍ എന്നീ രണ്ട് രൂപത്തിലാണ് ആഹാരത്തിലൂടെ അയണ്‍ ശരീരത്തിലെത്തുന്നത്. നോണ്‍ ഹീം അയണിനെക്കാളും ശരീരം കൂടുതലായും ആഗിരണം ചെയ്യുന്നത് ഹീം അയണാണ്. ഇറച്ചി, മുട്ട, കടല്‍മത്സ്യങ്ങള്‍ എന്നിവയില്‍ ഹീം അയണ്‍ കുടുതലായി കാണുന്നു. മുഴുധാന്യങ്ങള്‍, നട്‌സ്, വിത്തുകള്‍, പച്ച ഇലക്കറികള്‍ എന്നിവയില്‍നിന്ന് ലഭിക്കുന്നത് നോണ്‍ ഹീം അയണാണ്.

അയണിന്റെ ആഗിരണം ശരീരത്തില്‍ ശരിയായി നടക്കാത്തവര്‍ ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. ചയ, കാപ്പി, വൈന്‍, കാല്‍സ്യവും ഫൈബറും കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ