HEALTH

വെള്ളത്തിലൂടെയെത്തുന്ന വൈറസുകളും സ്‌റ്റൊമക് ഫ്‌ളൂവും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്ന നോറോവൈറസ്, കുട്ടികളെ കൂടുതലായി ബാധിക്കുന്ന റോട്ടാവൈറസ് എന്നിവയാണ് വൈറല്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസിനു കാരണമാകുന്നത്

വെബ് ഡെസ്ക്

ശുദ്ധമല്ലാത്ത വെള്ളത്തിലൂടെ ഉള്ളിലെത്തുന്ന വൈറസുകള്‍ കാരണമുള്ള സ്റ്റൊമക് ഫ്‌ളൂ കേസുകള്‍ വര്‍ധിക്കുന്നു. പുറത്തുനിന്ന് ഐസ്‌ക്യൂബിട്ട പാനീയം കുടിച്ചവരിലാണ് ഇത് അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലോ ശുദ്ധമല്ലാത്ത വെള്ളത്തിലോ തണുപ്പിച്ചവയാകാം വൈറസ് രോഗബാധയ്ക്കു കാരണമാകുന്നത്. ബ്രഷ് ചെയ്യുമ്പോള്‍ ചോര്‍ച്ചയുള്ള പൈപ്പിലെ വെള്ളം ഉപയോഗിക്കുന്നതും വൈറസുകള്‍ ശരീരത്തിനുള്ളിലെത്താന്‍ കാരണമാകുന്നുണ്ട്. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് അപകടസാധ്യത കൂടുതല്‍.

എന്താണ് സ്റ്റൊമക് ഫ്‌ളൂ?

മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്ന നോറോവൈറസ്, കുട്ടികളെ കൂടുതലായി ബാധിക്കുന്ന റോട്ടാവൈറസ് എന്നിവയാണ് വൈറല്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസിനു കാരണമാകുന്നത്. ആസ്‌ട്രോവൈറസ്, എന്ററിക് അഡെനോവൈറസ് എന്നിവയും രോഗകാരണമാകുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സ, കോവിഡ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ ആമാശയത്തെ ബാധിക്കുകയും, ശ്വസന സംബന്ധമായ ലക്ഷണങ്ങള്‍ അത്ര പ്രകടമായില്ലെങ്കില്‍പ്പോലും വയറിളക്കത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ ഏതുതരം വൈറസാണെന്ന് തുടക്കത്തില്‍ നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. മലം പരിശോധനയില്‍ നിന്നും കള്‍ച്ചര്‍ ചെയ്യുന്നതിലൂടെയുമാണ് ഏതുതരം വൈറസാണെന്ന് സ്ഥിരീകരിക്കുന്നത്.

ഇരുപത്തിനാല് മുതല്‍ മുപ്പത്തിയാറ് മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന വയറിളക്കം, ഛര്‍ദി എന്നിവയ്ക്ക് ഈ വൈറസുകള്‍ കാരണമാകുന്നു. ഭക്ഷ്യവിഷബാധ, ആഹാരത്തില്‍ വളരുന്ന ബാക്ടീരിയ, വില്‍പനയ്ക്കായി മണിക്കൂറുകളോളം തുറന്നുവച്ചിരിക്കുന്ന ഭക്ഷണപാദര്‍ഥങ്ങള്‍ എന്നിവയില്‍ ബാക്ടീരിയകളും വൈറസുകളും വളരുന്നു. രണ്ടു ദിവസത്തിലധികം വയറിളക്കം നീണ്ടുനിന്നാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്. മലത്തില്‍ രക്തം കാണപ്പെടുക, ഛര്‍ദി, കടുത്ത ക്ഷീണം, തലകറക്കം, 103- 104 ഡിഗ്രിയുള്ള കടുത്ത പനി, വയറുവേദന എന്നിവ രോഗലക്ഷണങ്ങളാണ്. കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രമോ അല്ലെങ്കില്‍ മൂത്രം പോകാത്തതോ ശരീരത്തില്‍നിന്ന് ജലാംശം നഷ്ടമാകുന്നതിന്‌റെ സൂചനയാണ്.

ഛര്‍ദിയും വയറിളക്കവും 36 മണിക്കൂറില്‍ കൂടുതല്‍ നിന്നാല്‍ വെള്ളം കുടിച്ചിട്ടും കാര്യമില്ല, ഇത് ഡ്രിപ്പ് ഇട്ടു മാത്രമേ പരിഹരിക്കാനാകൂ.

രോഗകാരണം ബാക്ടീരിയ ആണോ വൈറസ് ആണോയെന്ന് തിരിച്ചറിയുകയാണ് പ്രധാനം. അതിനുശേഷം മാത്രമോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്‌റിബയോട്ടിക് ഉപയോഗിക്കാവൂ. ആവശ്യത്തിന് ഇലകട്രോലൈറ്റുകളും വെള്ളവും ശരീരത്തിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വയറിളക്കത്തിലൂടെയും ഛര്‍ദിയിലൂടെയും ധാരാളം വെള്ളം നഷ്ടമായിട്ടുണ്ടെങ്കില്‍ ഒആര്‍എസ് ഉപയോഗിച്ച് ജലാംശം നിലനിര്‍ത്തണം. ജ്യൂസുകള്‍, സോഡ, കോള എന്നിവയൊന്നും വെള്ളത്തിനു പകരമായി ഉപയോഗിക്കരുത്. ഇത് വയറിളക്കം വഷളാക്കാനേ ഉപകരിക്കൂ. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിശ്ചിത ഇടവേളകളില്‍ ചെറിയ അളവില്‍ വെള്ളം കുടിക്കാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ