HEALTH

വയറിലുണ്ടാകുന്ന അണുബാധ അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നതായി പഠനം

ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു

വെബ് ഡെസ്ക്

ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അല്‍ഷിമേഴ്‌സ് അസോസിയേഷന്‌റെ ജേണലായ അല്‍ഷിമേഴ്‌സ് ആന്‍ഡ് ഡിമെന്‍ഷ്യ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

50 വയസും അതില്‍ കൂടുതലുമുള്ളവരില്‍ പ്രത്യക്ഷമായ ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച് പൈലോറി) അണുബാധ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടോയെന്ന് ഗവേഷകര്‍ അന്വേഷിച്ചു.

ദഹനക്കേട്, ഗ്യാസ് പ്രശ്‌നങ്ങള്‍, അള്‍സര്‍, വയറിലെ കാന്‍സര്‍ എന്നിവയ്ക്ക് ഈ അണുബാധ കാരണമാകുമെന്നും പഠനം പറയുന്നു. 50 വയസ് പിന്നിട്ട യുകെയിലെ നാല് മില്യന്‍ ആളുകളുടെ വിവരങ്ങളാണ് 1988-2019 കാലയളവിലായി പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍നിന്ന് എച്ച്. പൈലോറി അണുബാധയുള്ള ആളുകള്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത 11 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഡിമെന്‍ഷ്യയാണ് അല്‍ഷിമേഴ്‌സ്. ഇതിന്‌റെ കാരണം അജ്ഞാതമാണെങ്കിലും രോഗത്തിലേക്കു നയിക്കുന്നതില്‍ അണുബാധയും കാരണമാകുന്നുണ്ട്, പ്രത്യേകിച്ച് എച്ച്.പൈലോറി.

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്‌റെ ഇരകളാകുന്നുണ്ട്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം മൂന്നിരട്ടി ആകാമെന്നും ഗവേഷകര്‍ പറയുന്നു. ഈ രോഗത്തിന് മതിയായ ചികിത്സ ഇല്ലെന്നുള്ളത് ഇപ്പോഴും ഒരു കുറവായിത്തന്നെ അവശേഷിക്കുകയാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ മക്ഗില്‍ ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് മെഡിസിന്‍ പ്രൊഫസര്‍ ഡോ. പോള്‍ ബ്രസാഡ് പറഞ്ഞു.

ജനസംഖ്യാ തലത്തില്‍ അണുബാധകള്‍ കുറയ്ക്കുന്നതിന് വ്യക്തിഗത നിര്‍മാര്‍ജന പരിപാടികള്‍ പോലുള്ള പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി ഡിമെന്‍ഷ്യയില്‍ എച്ച് പൈലോറിയുടെ പങ്കിനെക്കുറിച്ചുള്ള ഈ കണ്ടെത്തലുകള്‍ പ്രതീക്ഷകള്‍ നല്‍കുമെന്നും ഡോ ബ്രാസാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും പരമ്പരാഗത ചൈനീസ്, ജാപ്പനീസ്, ഇന്ത്യന്‍ പാചകരീതികളും പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണരീതികള്‍ അല്‍ഷിമേഴ്‌സ് അപകടസാധ്യത കുറയ്ക്കുന്നതായി അല്‍ഷിമേഴ്‌സ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ