HEALTH

കോവിഡ് വന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതല്‍; ഇരുപതിൽ ഒരാൾക്ക് പ്രമേഹമുണ്ടാകാൻ കാരണം കോവിഡ്

വൈറസ് ബാധ ഗുരുതരമായി ഐസിയു അഡ്മിഷന്‍ വരെ എത്തിയിട്ടുണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയോളം

വെബ് ഡെസ്ക്

കോവിഡ് ബാധിതരിൽ പ്രമേഹരോഗമുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം കണ്ടെത്തലായിരുന്നു പഠനത്തിന് പിന്നിലെ ലക്ഷ്യം. പുതുതായി ഉണ്ടാകുന്ന പ്രമേഹരോഗികളിൽ 20 ൽ ഒരാൾക്ക് പ്രമേഹമുണ്ടാകാൻ കാരണം കോവിഡ് ആണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

വൈറസ് ബാധ ഗുരുതരമായി ഐസിയു വരെ എത്തിയിട്ടുണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയോളമാണ്. കോവിഡ് ബാധിച്ച മുതിർന്നവരിൽ ഒരു വർഷത്തിന് ശേഷം പ്രമേഹം വരാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളമാണ്

കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് നേരത്തെയും നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളെ നശിപ്പിക്കാൻ കോവിഡ് വൈറസിന് ശേഷിയുള്ളതുകൊണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തേ ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോവിഡ് 19 ബാധിച്ച 6,29,935 ആളുകളെ ഗവേഷകർ കൃത്യമായി വിശകലനം ചെയ്തതിൽ നിന്ന് ഇവർക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് കണ്ടെത്തി. കോവിഡ് അണുബാധകളെയും വാക്സിനേഷനുകളെയും കുറിച്ചുള്ള ഡാറ്റ ലിങ്ക് ചെയ്യുന്ന ഒരു നിരീക്ഷണ പ്ലാറ്റ്ഫോമാണ് ഗവേഷകർ വിശകലനത്തിനായി തിരഞ്ഞെടുത്തത്.

ആദ്യഘട്ടത്തതിൽ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കോവിഡ് പിന്നീട്‌ ശരീരത്തിലെ മറ്റവയവങ്ങളെ ബാധിക്കുന്നു. തുടർന്ന് അവ ഗുരുതര ആരോഗ്യപ്രശനങ്ങളിലേക്ക് നയിക്കുന്നു. കോവിഡ് -19 ബാധിച്ചിട്ടുള്ള ആളുകൾക്ക് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പുതിയ പ്രമേഹ കേസുകളിൽ 3-5% കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു. " മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ 100 പ്രമേഹരോഗികളിൽ 3 മുതൽ 5 വരെ ശതമാനം ആൾക്കാരും കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്." കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ നവീദ് ജാൻജുവ ദ ഗാർഡിയനോട് പറഞ്ഞു.

കോവിഡ് ബാധിച്ച പുരുഷന്മാരില്‍ ആണ് കൂടുതൽ അപകടസാധ്യതയെന്നും പഠനം കാണിക്കുന്നു. എന്നാൽ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയവരെ സംബന്ധിച്ച് പ്രമേഹത്തിന് ഉയർന്ന സാധ്യതയുണ്ട് , അതിൽ പുരുഷനെന്നോ സ്ത്രീയെന്നോ മാറ്റമില്ല. വൈറസ് ബാധ ഗുരുതരമായി ഐസിയു അഡ്മിഷന്‍ വരെ എത്തിയിട്ടുണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയോളമാണ്. കോവിഡ് ബാധിച്ച മുതിർന്നവരിൽ ഒരു വർഷത്തിന് ശേഷം പ്രമേഹം വരാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളമാണ്. കോവിഡിന്റെ ദീർഘകാല അനന്തര ഫലങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ