HEALTH

കാന്‍സർ കോശങ്ങളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രോട്ടീന്‍ മനുഷ്യശരീരത്തില്‍; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

'ടിപി 53' എന്ന ട്യൂമർ സപ്രസ്സർ ജീനിലെ പി 53 എന്ന പ്രോട്ടീൻ കാൻസർ കോശങ്ങളുടെ വികാസവും വളർച്ചയും തടയുന്നതായാണ് കണ്ടെത്തല്‍

വെബ് ഡെസ്ക്

മനുഷ്യശരീരത്തിൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന പുതിയ പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സെൽ റിപ്പോർട്ട്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'ടിപി 53' എന്നറിയപ്പെടുന്ന ട്യൂമർ സപ്രസ്സർ ജീൻ മനുഷ്യ ശരീരത്തിലുണ്ടെന്ന് കൊളറാഡോ ആൻഷുട്ട്സ് മെഡിക്കൽ കാമ്പസിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. പി 53 എന്ന പ്രോട്ടീൻ വിവിധ തരത്തിലുള്ള കാൻസർ കോശങ്ങളുടെ വികാസവും വളർച്ചയും തടയുന്നതായും അവയുടെ സവിശേഷതകളും റിപ്പോർട്ടില്‍ പറയുന്നുണ്ട്. പി 53 യുടെ ആക്ടിവേറ്ററായ എഫ്എഎം 193 എ എന്ന പ്രോട്ടീൻ ഇതിൽ പ്രധാനിയാണ്.

ടിപി 53 എന്ന ട്യൂമർ സപ്രസ്സർ ജീനുകൾക്ക് കാന്‍സർ കോശങ്ങൾ നിയന്ത്രണാതീതമായി പെരുകുന്നത് തടയാനും ഒരു തരം 'സെൽ ഡെത്ത്' പ്രക്രിയയായ അപ്പോപ്റ്റോസിസ് ആരംഭിക്കാനും കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി

ടിപി 53 കാൻസറുകളിൽ ഏറ്റവും കൂടുതൽ മ്യൂട്ടേഷൻ നടക്കുന്ന ട്യൂമർ സപ്രസ്സർ ജീനാണ്. ഇത്തരം ട്യൂമർ സപ്രസ്സർ ജീനുകൾക്ക് കാന്‍സർ കോശങ്ങൾ നിയന്ത്രണാതീതമായി പെരുകുന്നത് തടയാനും ഒരു തരം 'സെൽ ഡെത്ത്' പ്രക്രിയയായ അപ്പോപ്റ്റോസിസ് ആരംഭിക്കാനും കഴിയും. ഈ ജീനുകൾ പി 53 എന്ന പ്രോട്ടീനെ എൻകോഡ് ചെയ്യുന്നു. കൂടാതെ, അപ്പോപ്റ്റോസിസിന്റെ പ്രേരകമായും പ്രവർത്തിക്കും. ഇത് കോശവ്യാപനം തടയുന്നതിന് സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

കൊളറാഡോ സ്കൂൾ ഓഫ് മെഡിസിനിലെ ഫാർമക്കോളജി അസിസ്റ്റന്റ് റിസർച്ച് പ്രൊഫസറും പ്രബന്ധത്തിന്റെ രചയിതാക്കളിൽ ഒരാളുമായ സെനിക്ക് ആൻഡ്രിസിക് പറയുന്നതനുസരിച്ച്, പകുതിയിലധികം കാൻസർ കേസുകളിലും ടിപി 53 യ്ക്ക് മ്യൂട്ടേഷൻ സംഭവിക്കുന്നില്ല. പകരം നിഷ്ക്രിയമായ അവസ്ഥയിലാണ്. അവയെ സജീവമാക്കുന്നതിനായി മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രലോകത്ത് നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്.

മരുന്നുകള്‍ ഉപയോഗിച്ച് അപ്പോപ്റ്റോസിസ് വഴി കാൻസർ സെല്ലുകളെ ഇല്ലാതാക്കലാണ് പ്രധാന ലക്ഷ്യം. ഇതിനായി പി 53 കേന്ദ്രീകരിച്ച് കാൻസർ തെറാപ്പിക്ക് ആവശ്യമായ മറ്റ് ഘടകങ്ങൾ എന്താണെന്ന് മനസിലാക്കേണ്ടത് നിർണായകമാണെന്ന് സെനിക്ക് ആൻഡ്രിസിക് വ്യക്തമാക്കി. ഇത് കണ്ടെത്തുന്നതിനായി സിആർഐഎസ്പിആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജനിതക സ്ക്രീനിങ് ഉൾപ്പെടെയുള്ള മൾട്ടി ഡിസിപ്ലിനറി പരീക്ഷണങ്ങള്‍ ഗവേഷകർ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് എഫ്എഎം 193 എ എന്ന പ്രോട്ടീനെ പി 53 യുടെ ആക്ടിവേറ്ററായി തിരിച്ചറിഞ്ഞത്.

പി 53 പ്രോട്ടീന്റെ സ്ഥിരതയ്ക്കും അതിന്റെ പ്രവർത്തനത്തിനും എഫ്എഎം 193 എ ആവശ്യമാണെന്ന് കണ്ടെത്തിയതായും ഗവേഷകർ അറിയിച്ചു. ഇത് കാൻസർ രോഗികളിൽ മികച്ച ഫലം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം