HEALTH

അത്ര 'മധുരിക്കുന്നതല്ല' ഷുഗര്‍ സബ്സ്റ്റിറ്റിറ്റ്യൂട്ടുകള്‍; മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന

പാനീയങ്ങളുടെയും ഭക്ഷണപദാര്‍ഥങ്ങളുടെയും കലോറി കൂട്ടാതെയും രക്തത്തിലെ പഞ്ചസരയുടെ അളവ് വര്‍ധിപ്പിക്കാതെയും സഹായിക്കുമെന്നതാണ് ഷുഗര്‍ സബ്‌സിറ്റിറ്റിറ്റ്യൂട്ടുകളുടെ മേന്‍മയായി കാണുന്നത്

വെബ് ഡെസ്ക്

ആരോഗ്യകരമായ ഭക്ഷണസംസ്‌കാരത്തിന്‌റെ ഭാഗമായി പലരും ഇപ്പോള്‍ പഞ്ചസാരയ്ക്കു പകരം പലരും ആശ്രയിക്കുന്നത് ഷുഗര്‍ സബ്സ്റ്റിറ്റിറ്റ്യൂട്ടുകളെയാണ്. പാനീയങ്ങളുടെയും ഭക്ഷണപദാര്‍ഥങ്ങളുടെയും കലോറി കൂട്ടാതെയും രക്തത്തിലെ പഞ്ചസരയുടെ അളവ് വര്‍ധിപ്പിക്കാതെയും സഹായിക്കുമെന്നതാണ് ഷുഗര്‍ സബ്‌സിറ്റിറ്റിറ്റ്യൂട്ടുകളുടെ മേന്‍മയായി കാണുന്നത്. ഇവയാകട്ടെ പഞ്ചസാരയെക്കാളും മധുരം കൂടിയവയാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കലോറിയും നിയന്ത്രിക്കുന്നതിനായും പലരും ഉപയോഗിക്കുന്ന ഒന്നുമാണിത്. അസ്പാര്‍ട്ടം, സുക്രാലോസ്, സാച്ചറിന്‍, സ്റ്റിവിയ തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഷുഗര്‍ സബ്‌സ്റ്റിറ്റിറ്റ്യൂട്ടുകള്‍.

2023 മേയില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ അവരുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനോ സാംക്രമികമല്ലാത്ത രോഗങ്ങളെ പ്രതിരോധിക്കാനായോ ഷുഗര്‍ സബ്സ്റ്റിറ്റ്യൂട്ടുകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇവ ദീര്‍ഘനാളത്തേക്ക് ശരീരഭാരം കുറയ്ക്കാന്‍ ഉപകാരപ്രദമല്ല. ഉള്ളിലെത്തുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മറ്റ് ക്രമീകരണങ്ങള്‍ അവലംബിക്കാവുന്നതാണ്. പ്രൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങളോ അല്ലെങ്കില്‍ പഞ്ചസാര അടങ്ങാത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബ്രാന്‍ക പറഞ്ഞു. കൃത്രിമമധുരങ്ങളിലൊന്നിലും പോഷകഘടകങ്ങളൊന്നും ചേര്‍ന്നിട്ടില്ല. ആരോഗ്യം മെച്ചപ്പെടുത്താനായി ജീവിതത്തിന്‌റെ തുടക്കകാലം മുതലേ പഞ്ചസാരയുടെ അളവ് ക്രമീകരിക്കണമെന്നും ഫ്രാന്‍സെസ്‌കോ പറഞ്ഞു.

കലോറിയും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കാതെ ഷുഗര്‍ സബ്സ്റ്റിറ്റ്യൂട്ടുകള്‍ മധുരം നല്‍കുന്നുണ്ടെങ്കില്‍ അതിന്‌റേതായ പാര്‍ശ്വഫലങ്ങളും ഇതിനുണ്ടാകും. ഇവയുടെ സഥിരമായുള്ള ഉപയോഗം ശരീരത്തിന് സ്വാഭാവികമായി കലോറി നിയന്ത്രിക്കാനുള്ള ശേഷിയെയും വിശപ്പിനെയും ബാധിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഇത് ശരീരഭാരം കൂടുന്നതിലേക്കു നയിക്കാം.

ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഷുഗര്‍ സബ്‌സിറ്റിറ്റിയൂട്ടുകള്‍ കാരണമാകാം. ഉപാപചയ പ്രവര്‍ത്തനം, ടൈപ്പ് 2 പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍, ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരികളുടെ നാശം എന്നിവയ്ക്ക് ഇവയുടെ ദീര്‍ഘകാല ഉപയോഗം കാരണമാകാമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. അസ്പാര്‍ട്ടം പോലുള്ള ചില ഷുഗര്‍ സബ്‌സ്റ്റിറ്റ്യൂട്ടുകള്‍ തലവേദന, മൈഗ്രേന്‍ തുടങ്ങിയവയ്ക്കും കാരണമാകുന്നുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ