Google
HEALTH

ആരോഗ്യ സർവേ തുടങ്ങിയിട്ടേയുള്ളൂ; 1.5 ലക്ഷം പേർക്ക് അർബുദ ലക്ഷണം

സംസ്ഥാനത്ത് 30 വയസ്സിന് മുകളിൽ പ്രായമുള്ള 1.6 കോടി ആളുകളിലാണ് ആരോഗ്യ വകുപ്പ് സർവേ നടത്തുന്നത്

വെബ് ഡെസ്ക്

ഈ വർഷം നടത്തിയ സംസ്ഥാന ആരോഗ്യ സർവേയിൽ കേരളത്തിൽ ഒന്നരലക്ഷം പേർക്ക് ക്യാൻസർ രോഗം സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. 30 വയസിന് മുകളിലുള്ളവരുടെ ആകെ ജനസംഖ്യയിൽ സർവേ 13 ശതമാനം മാത്രം പിന്നിടുമ്പോഴാണ് ഈ കണ്ടെത്തൽ എന്നത് ശ്രദ്ധേയമാണ്. ഒന്നര ലക്ഷം പേരിൽ 1.3 ലക്ഷം പേർക്ക് സ്തനാർബുദവും 21,000 പേർക്ക് സെർവിക്കൽ ക്യാൻസറും 8000 പേർക്ക് ഓറൽ ക്യാൻസറും സംശയിക്കുന്നതായി സർവേയിൽ പറയുന്നു. സംസ്ഥാനത്ത് 30 വയസ്സിന് മുകളിൽ പ്രായമുള്ള 1.6 കോടി ആളുകളിലാണ് സർവേ നടത്തുന്നത്.

ഒന്നര ലക്ഷം പേരിൽ 1.3 ലക്ഷം പേർക്ക് സ്തനാർബുദവും 21,000 പേർക്ക് സെർവിക്കൽ ക്യാൻസറും 8000 പേർക്ക് ഓറൽ ക്യാൻസറും സംശയിക്കുന്നു

സർവേയുടെ പ്രാരംഭ ലക്ഷ്യം ആളുകളിൽ പ്രമേഹവും  ഹൃദ്രോഗവും അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ക്യാൻസറും ഉണ്ടാവാനുള്ള സാധ്യതകളെ വിലയിരുത്തുക എന്നതായിരുന്നു. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗബാധ സംശയിക്കുന്നവരിൽ അനുബന്ധ ടെസ്റ്റുകൾ നടത്തുകയാണ് ഇപ്പോഴത്തെ സർവേയുടെ രീതി. അതിനാൽ തന്നെ രോഗം സംശയിക്കുന്നവരിൽ നിന്ന് രോഗ ബാധിതരുടെ എണ്ണം വളരെ കുറവായിരിക്കും. എങ്കിൽ തന്നെയും നേരത്തെയുള്ള രോഗനിർണ്ണയം ചകിത്സയിൽ വലിയ ഗുണം ചെയ്യുന്നതിനാൽ സർവേ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്നതാണ് സ്തനാർബുദം, അതേ സമയം ഏറ്റവും കൂടുതൽ രോഗികകളിൽ മരണകാരണം ആവുന്ന രോഗമാണ് സെർവിക്കൽ കാൻസർ. ഇന്ത്യയിൽ ഒരു വർഷം 1.25 ലക്ഷം സ്ത്രീകൾക്ക് സെ​ർവിക്കൽ കാൻസർ ഉണ്ടാവുന്നുണ്ട് , അതിൽ 75,000 സ്ത്രീകൾ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. രോഗനിർണ്ണയം വൈകുന്നതാണ് ഇതിനൊരു പ്രധാന കാരണം.

കഴിഞ്ഞ വർഷം ഡിസംബർ 7 നാണ് ആരോഗ്യവകുപ്പ് ഈ സർവേ ആരംഭിക്കുന്നത്. പഠനത്തിൽ ഉൾപ്പെട്ടിരിക്കുന്ന രോഗങ്ങളുടെ നില വിലയിരുത്തുക, നേരത്തെയുള്ള രോഗനിർണ്ണയം കൊണ്ട് രോഗത്തെ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സർവേ ആരംഭിച്ചത്. മൂന്ന് തരം കാൻസറുകൾ ആണ് സർവേയിൽ ഉൾപ്പെ​ടുത്തിയിരിക്കുന്നത് : സ്തനം, ഗർഭാശയമുഖം, വായ. സ്തനത്തിൽ മുഴ, ലൈംഗിക ബന്ധത്തിൽ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന സ്ത്രീകളെ രോഗബാധ സംശയമുള്ളവരായി വിലയിരുത്തും. വായിലെ കാൻസർ ആണെങ്കിൽ വായിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ പോലെയുള്ള ലക്ഷണങ്ങൾ പരിശോധിക്കും. അവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി അനുബന്ധ ടെസ്റ്റുകൾക്ക് നിർദേശിക്കും. എന്നാൽ രോഗബാധ സംശയിക്കുന്നുണ്ടെങ്കിലും ടെസ്റ്റുകളുടെ ഫലങ്ങൾ പുറത്തുവരാതെ രോഗമുണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കില്ല.

ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാ വ്യക്തികളെയും സ്‌ക്രീനിങ്ങിന് വിധേയരാക്കാറുണ്ട് .അർബുദത്തിന്റെ ഒരു ചെറിയ സാധ്യത പോലും തള്ളിക്കളയാൻ ആവില്ല എന്നാണ് സാംക്രമികേതര രോഗങ്ങളുടെ സംസ്ഥാന നോഡൽ ഓഫീസറും ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും ആയ ഡോ ബിപിൻ കെ ഗോപാൽ പറയുന്നത്. " അധിക ആളുകൾക്കും അവർക്ക് പ്രമേഹമോ, രക്താതിമർദ്ദമോ , ക്യാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങളോ ഉണ്ടോ എന്ന് അറിയില്ല. അവർ മുൻപൊരിക്കലും ടെസ്റ്റ് ചെയ്തിട്ടുണ്ടാവില്ല. ഈ സർവേ, രോഗമുണ്ടെങ്കിൽ അത് പെട്ടെന്ന് കണ്ടുപിടിക്കാൻ അവരെ സഹായിക്കുന്നു. നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അത് നല്ല ചികിത്സ ലഭ്യമാക്കാൻ സഹായിക്കും " അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

ഏറ്റവും കൂടുതൽ പേരിൽ അർബുദം സംശയിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യങ്ങളിലും മറ്റു ജില്ലകളിൽ നിന്ന് ബഹുദൂരം മുന്നിലാണ് മലപ്പുറം.

ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയ ചെക്ക്‌ലിസ്റ്റ് നാലോ അതിന് മുകളിലോ സ്കോർ ചെയ്താൽ മാത്രമേ അവരെ സ്‌ക്രീനിങ്ങിന് അയക്കുകയുള്ളൂ.ഏറ്റവും കൂടുതൽ പേരിൽ അർബുദം സംശയിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യങ്ങളിലും മറ്റു ജില്ലകളിൽ നിന്ന് ബഹുദൂരം മുന്നിലാണ് മലപ്പുറം ജില്ല. ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് ജീവിതശൈലി രോഗങ്ങൾ സംശയിക്കുന്നത്. ഏറ്റവും കുറവ് ആളുകളിൽ രോഗസാധ്യത കാണുന്നത് ഇടുക്കി ജില്ലയിലാണ്.

അധികമാളുകൾക്കും അവർക്ക് പ്രമേഹമോ, രക്താതിമർദ്ദമോ , ക്യാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങളോ ഉണ്ടോ എന്ന് അറിയില്ല. അവർ മുൻപൊരിക്കലും ടെസ്റ്റ് ചെയ്തിട്ടുണ്ടാവില്ല. ഈ സർവ്വേ, രോഗമുണ്ടെങ്കിൽ അത് പെട്ടെന്ന് കണ്ടുപിടിക്കാൻ അവരെ സഹായിക്കുന്നു. നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ അത് നല്ല ചികിത്സ ലഭ്യമാക്കാൻ സഹായിക്കും
ഡോ ബിപിൻ കെ ഗോപാൽ

ഓരോ പ്രദേശത്തെയും സർവ്വേ നടത്തുന്നത് ആശാ വർക്കർ ( അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകൻ) ആയിരിക്കും. ഓരോ പ്രദേശത്തെയും ഏറ്റവും അടുത്ത പൊതുജനാരോഗ്യ കേന്ദ്രത്തിൽ ആയിരിക്കും. അതിന് ശേഷം രോഗം നിർണ്ണയിക്കാനായി ഡോക്ടർമാർ അവരെ മറ്റു ആശുപത്രിയിലേക്ക് അയക്കും. ഒക്ടോബറോടെ അന്തിമ സ്ഥിരീകരണ ഫലം പുറത്ത് വിടാൻ ആണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് വരുന്ന വർഷങ്ങളിലും സർവ്വേ സംഘടിപ്പിക്കാൻ ആണ് നിലവിൽ ആരോഗ്യ വകുപ്പ് തീരുമാനം.

" മികച്ച ആരോഗ്യ നയങ്ങൾ രൂപീകരിക്കാൻ സർവേ സംസ്ഥാനത്തെ സഹായിക്കും. സർവേയിൽ നിന്നുള്ള വിവരങ്ങൾ മരുന്നുകളുടെ സംഭരണത്തിലും വിതരണത്തിലും ഉപയോഗിക്കാവുന്നതാണ്. ഒരു പ്രത്യേക പ്രദേശത്ത് എൻസിഡിയുടെ അപ്രസക്തത കൂടുതലാണെങ്കിൽ കമ്മ്യൂണിറ്റി തലത്തിലുള്ള ഇടപെടലുകൾ സ്വീകരിക്കാവുന്നതാണ്" തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൃദയരോഗ വിഭാഗം ഡോ ബി ബാലകൃഷ്ണൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ