പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങൾ ആർത്തവ വിരാമത്തിന് കാരണമാകുമോയെന്ന് മിക്കവർക്കും സംശയമുണ്ടാകാറുണ്ട്. എന്നാൽ ഈസ്ട്രജന്റെ അളവിലുള്ള കുറവ് തൈറോയ്ഡ് റിസപ്റ്ററുകളെ ബാധിക്കുകയും ഇത് ആർത്തവവിരാമ സാധ്യത വർധിപ്പിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തൈറോയിഡും ആർത്തവവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗുരുഗ്രാമിലെ സി കെ ബിർള ഹോസ്പിറ്റൽ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് വിഭാഗം മേധാവി ഡോ. അരുണ കൽറ പറയുന്നു.
"ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും ആർത്തവവിരാമ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനോ അത്തരം സാധ്യത വർധിപ്പിക്കാനോ കാരണമാകാറുണ്ട്. ഹൈപ്പോതൈറോയിഡിസമുള്ള വ്യക്തികൾക്ക് അലസത, മാനസികമായ ബുദ്ധിമുട്ടുകൾ, ബലഹീനത എന്നിവ അനുഭവപ്പെടുമ്പോൾ ഹൈപ്പർതൈറോയിഡിസമുള്ളവർക്ക് രാത്രി സമയങ്ങളിൽ ചൂടും വിയർപ്പും അനുഭവപ്പെടും.
മേൽ പറഞ്ഞ രണ്ട് തൈറോയ്ഡ് കേസുകളിലും കൃത്യമായ ഉറക്കം ലഭിക്കാതെയിരിക്കുക, തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക എന്നതും പ്രധാന ലക്ഷണങ്ങളാണ്. ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യുക, ചർമ്മത്തിനുണ്ടാകുന്ന വരൾച്ച, ആർത്തവ ചക്രത്തിലുണ്ടാകുന്ന വ്യത്യാസം, മൂഡ് സ്വിങ്സ് എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.
ഹൈപ്പോതൈറോയിഡിസത്തിലും ഹൈപ്പർതൈറോയിഡിസത്തിലും കാണപ്പെടുന്ന ലക്ഷണങ്ങൾ ആർത്തവവിരാമ സമയത്ത് അനുഭവപ്പെടുന്ന ലക്ഷണങ്ങളുമായി മിക്കവരും കൂട്ടിക്കുഴയ്ക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഈസ്ട്രജന്റെ അളവ് കുറയുന്നത് കൊണ്ടും തൈറോയ്ഡ് പരിശോധനകൾ നടത്തിയാലും കൃത്യമല്ലാത്ത ഫലം ലഭിക്കാനാണ് സാധ്യത. ഇത് തൈറോയ്ഡ് തകരാറുകളെയാണ് സൂചിപ്പിക്കുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരത്തെയുള്ള ആർത്തവ വിരാമത്തിന് കാരണമാകുന്നു.
അണ്ഡാശയത്തെയും തൈറോയിഡിനെയും ബാധിക്കുന്ന വീക്കം അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. അവയവങ്ങൾ തകരാറിലാകുന്നതോടെ രോഗപ്രതിരോധ സംവിധാനവും താറുമാറിലാകുന്നു. അതിനാൽ ആർത്തവവിരാമവും തൈറോയിഡ് പ്രശ്നങ്ങളും പലപ്പോഴും ഒരേസമയമാകും സംഭവിക്കുക. ആർത്തവവിരാമത്തിന്റെ ആദ്യ ഘട്ടത്തിൽ, ഈസ്ട്രജന്റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയെയും ബാധിക്കും, ഇത് മുമ്പ് തൈറോയ്ഡ് പ്രശ്‌നങ്ങളില്ലാത്ത വ്യക്തികളിൽ പോലും തൈറോയ്ഡ് തകരാറുകൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ പ്രത്യുത്പ്പാദനത്തെയും ആർത്തവ ചക്രത്തെയും സാരമായി ബാധിക്കും.
ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം തുടങ്ങിയ തൈറോയ്ഡ് തകരാറുകൾ പ്രത്യുൽപ്പാദന വ്യവസ്ഥയുടെയും ആർത്തവചക്രത്തിന്റെയും പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക ഡയറക്ടർ ഡോ. ശുചിൻ ബജാജ് പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ നേടാത്തത് ക്രമരഹിതമായ ആർത്തവത്തിനോ, ആർത്തവമില്ലായ്മയ്ക്കോ കാരണമാകുന്നു. തൈറോയ്ഡ് സംബന്ധമായ ആർത്തവ മാറ്റങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ആർത്തവവിരാമത്തിന് ഇത് കാരണമാകാറില്ല. അണ്ഡങ്ങളുടെ എണ്ണം കുറയുന്നതിനാലാണ് ഇത്തരം മാറ്റങ്ങൾ സാധാരണയായി സംഭവിക്കുന്നത്".
എന്നാൽ പ്രൈമസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രിക്സ് കൺസൾട്ടന്റുമായ ഡോ. രശ്മി ബാലിയൻ പറയുന്നത് ഇങ്ങനെയാണ്, "തൈറോയ്ഡ് പ്രശ്നങ്ങൾ ആർത്തവവിരാമ സമയത്തെ ബാധിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം നേരത്തെയുള്ള ആർത്തവവിരാമ സാധ്യത വർധിപ്പിക്കുന്നു. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനവും ആർത്തവചക്രം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചേക്കാം. ഇത് ക്രമരഹിതമായ ആർത്തവചക്രത്തിനും ആർത്തവവിരാമം നേരത്തേ ആരംഭിക്കാനും ഇടയാക്കുന്നു".