HEALTH

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ

ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ലോകത്തെ പകുതിയിലധികം കേസുകൾ

വെബ് ഡെസ്ക്

ലോകത്ത് ക്ഷയരോഗ നിരക്ക് എക്കാലത്തെയും ഉയർന്ന നിരക്കിലെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ വർഷം 80 ലക്ഷം ആളുകൾക്ക് ക്ഷയരോഗം കണ്ടെത്തി. ലോകാരോഗ്യ സംഘടന 1995-ൽ ആഗോള നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 2022- ൽ 70 ലക്ഷത്തിലധികം ആളുകളെയാണ് ക്ഷയം ബാധിച്ചത്. ഇതിൽ നിന്ന് ഗണ്യമായ വർധനവാണ് ഇത്തവണ ഉണ്ടായത്.

തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ ആളുകളിൽ ക്ഷയം കൂടുതലായി കണ്ടുവരുന്നതായി ലോകാരോഗ്യസംഘടന പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാകിസ്താൻ എന്നീ രാജ്യങ്ങളിലാണ് ലോകത്തെ പകുതിയിലധികം കേസുകൾ.

2023-ലെ ടിബി കേസുകളിൽ 26 ശതമാനവും ഇന്ത്യയിലാണ്. ഇന്തോനേഷ്യ (10%), ചൈന (6.8%), ഫിലിപ്പീൻസ് (6.8%), പാകിസ്താൻ (6.3%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകളെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ച് മരിച്ചത്.

2023-ൽ ഇന്ത്യയിൽ ഏകദേശം 25 ലക്ഷത്തോളം പുതിയ ടിബി കേസുകൾ റിപ്പോർട്ട് ചെയ്തു. 1960-കളിൽ ടിബി നിയന്ത്രണ പരിപാടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ച പകർച്ചവ്യാധിയായി ക്ഷയം വീണ്ടും മാറിയേക്കാമെന്ന് സംഘടനയുടെ റിപ്പോർട്ട് പറയുന്നു. കോവിഡ് -19 വരുന്നത് വരെ ക്ഷയമായിരുന്നു ഏറ്റവും കൂടുതൽ പേർ മരിക്കാൻ കാരണമായ പകർച്ചവ്യാധി. 2023-ൽ എച്ച്ഐവി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൻ്റെ ഇരട്ടിയാണ് ക്ഷയം ബാധിച്ച് മരിച്ചവരുടെ എണ്ണം.

“രോഗം കണ്ടെത്താനും തടയാനും ചികിൽസിക്കാനുമുള്ള സൗകര്യങ്ങൾ നമ്മുടെ പക്കൽ ഉള്ളപ്പോൾ തന്നെ, ടിബി ഇപ്പോഴും നിരവധി ആളുകളെ കൊല്ലുകയും രോഗിയാക്കുകയും ചെയ്യുന്നു എന്നത് ആശങ്കാജനകമാണ്," ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയിൽ പറഞ്ഞു.

ആഗോളതലത്തിൽ ക്ഷയരോഗ മരണങ്ങൾ കുറയുന്നുണ്ടെങ്കിലും, പുതിയ രോഗബാധിതരുടെ എണ്ണം അതുപോലെ തന്നെ തുടരുകയാണ്. കഴിഞ്ഞ വർഷം മരുന്ന് കൊണ്ട് പ്രതിരോധിക്കാവുന്ന ക്ഷയം ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന 400,000 ആളുകളിൽ പകുതിയിൽ താഴെ മാത്രം ആളുകളാണ് രോഗനിർണയം നടത്തി ചികിത്സ തേടിയത്.

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെയാണ് ഇത് പടരുന്നത്. വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനും ടിബി ബാക്ടീരിയയ്ക്ക് കഴിയും.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു