HEALTH

ടൈഫോയ്ഡ്, വൈറല്‍ ഫീവര്‍, ഗ്യാസ്‌ട്രോ രോഗങ്ങള്‍ പടരുന്നു; വയറുവേദന അവഗണിക്കരുത്, ഭക്ഷണത്തിലും വെള്ളത്തിലും വേണം ശ്രദ്ധ

വെബ് ഡെസ്ക്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്‍ക്കത്തയില്‍ ടൈഫോയ്ഡ്, വൈറല്‍ ഫീവര്‍, ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍മാരുടെ സംഘം. എന്‌ററിക് ഫീവറിന് കാരണമാകുന്ന സാല്‍മോണല്ല ടൈഫി ബാക്ടീരിയ, ഇ കോളി, ക്യാംപിലോബാക്ടര്‍ ജെജുനി, വിബ്രിയോ കോളറെ എന്നിവയും ഷിഗെല്ല കേസുകളും വിവിധ രോഗികളിൽ കണ്ടെത്തിയതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചെറിയ രീതിയിലുള്ള വയറുവേദനയിലാണ് ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. 103-104 ഡിഗ്രി ചൂടിലുള്ള കടുത്ത പനിയാണ് ടൈഫോയ്ഡ് ഫീവറില്‍ ഉണ്ടാകുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണവും ബലഹീതനതയും ഈ രോഗികളില്‍ അനുഭവപ്പെടാം. വയറുവേദന, ചില സമയത്ത് പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദന, ചെറിയ രീതിയില്‍ തുടങ്ങി കഠിനമാകുന്ന തലവേദന എന്നിവ ടൈഫോയ്ഡ് ഫീവറിന്‌റെ ലക്ഷണങ്ങളാണ്.

വൈറല്‍, ബാക്ടീരിയല്‍, പരാന്നഭോജികള്‍ എന്നിവയില്‍ നിന്നുള്ള അണുബാധ, മലിനമായ ഭക്ഷണമോ വെള്ളമോ വഴി ഉണ്ടാകുന്ന അണുബാധ, ഫുഡ് അലര്‍ജി, മരുന്നുകളുടെ പാര്‍ശ്വഫലം, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നിവ ദഹനവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാണ്. സമ്മര്‍ദവും ഉത്കണ്ഠയും രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും. ഇത് ദഹനവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും വറുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

മണ്‍സൂണ്‍ ആരംഭം, മലിനമായ വെള്ളത്തിന്‌റെയും ഭക്ഷണത്തിന്‌റെയും ഉപഭോഗം എന്നിവയാണ് സമീപകാലത്തുണ്ടായ അണുബാധയ്ക്ക് കാരണമായി കരുതപ്പെടുന്നത്. ശുചിത്വം ശീലമാക്കുകയും അണുബാധ പിടിപെടാനുള്ള സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും വഴി രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാം. ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പും ബാത്ത് റൂമില്‍ കയറിയശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. രോഗബാധയുള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?