HEALTH

പാരാസെറ്റാമോളിന്റെ ലഭ്യത പരിമിതപ്പെടുത്തുന്നു; ആത്മഹത്യ കുറയ്ക്കാനുള്ള നീക്കവുമായി ബ്രിട്ടൻ

ബ്രിട്ടനിൽ ആത്മഹത്യക്കുവേണ്ടി ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന മരുന്നാണ് പാരാസെറ്റാമോളെന്ന് പഠനം

വെബ് ഡെസ്ക്

പാരാസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള കുറിപ്പടി ഇല്ലാതെ വാങ്ങാന്‍ സാധിക്കുന്ന (Over the Counter drugs-OTC ) മരുന്നുകളുടെ ലഭ്യത പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ആത്മഹത്യ കുറയ്ക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറിപ്പടിയില്ലാതെ കടകളില്‍നിന്ന് പാരസെറ്റാമോൾ വാങ്ങുന്നത് കുറയ്ക്കുന്നത് ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ സാധിക്കുമോയെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ വിധഗ്ദരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ബ്രിട്ടനില്‍ പരമാവധി രണ്ട് പാക്കറ്റ് പാരസെറ്റാമോള്‍ കടകളില്‍നിന്ന് വാങ്ങാന്‍ സാധിക്കും. 500 മില്ലി ഗ്രാമിന്റെ 16 ഗുളികകളാണ് രണ്ട് പാക്കറ്റുകളിലുണ്ടാവുക.

മരുന്നിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണിക്കാന്‍ മെഡിസിന്‍സ് ആൻഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയോട് (എം എച്ച് ആര്‍ എ) യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വര്‍ഷം കൊണ്ട് ഇംഗ്ലണ്ടിലെ ആത്മഹത്യാനിരക്ക് കുറയ്ക്കാനാണ് മന്ത്രിസഭാ തീരുമാനം.

ബ്രിട്ടണില്‍ ആത്മഹത്യക്കുവേണ്ടി ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന മരുന്നാണ് പാരാസെറ്റാൾ. ഈ മരുന്ന് കരളിനെ പ്രതികൂലമായി ബാധിക്കുന്നതായി 2018ല്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രെസ് പുറത്തിറക്കിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയെ മുന്‍നിര്‍ത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചവരെയും അവരുടെ കരള്‍ പ്രവര്‍ത്തന ഫലങ്ങളെയും അടിസ്ഥാനമാക്കി 80 രോഗികളിലായിരുന്നു പഠനം നടത്തിയത്.

അതേസമയം, ഓരോ വര്‍ഷവും 5000 ആളുകള്‍ ആത്മഹത്യ ചെയ്യുന്നതായും രണ്ട് ലക്ഷം ആളുകള്‍ ഹെല്‍പ്പ്‌ലൈനിലേക്ക് സഹായത്തിനായി വിളിക്കുന്നുണ്ടെന്നും ദേശീയ ആരോഗ്യ സര്‍വീസ് (എന്‍ എച്ച് എസ്) ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ