HEALTH

യൂറിനറി ഇന്‍ഫെക്ഷന്‍, ന്യുമോണിയ, ടൈഫോയ്ഡ് എന്നിവ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ല; അടിയന്തര നടപടി ആവശ്യപ്പെട്ട് ഐസിഎംആര്‍

മൂത്രനാളിയിലെ അണുബാധകള്‍(യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍), രക്തത്തിലെ അണുബാധ, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുമായി പ്രതികരിക്കാത്തതിനാല്‍ ചികിത്സ ബുദ്ധിമുട്ടാകുന്നു

വെബ് ഡെസ്ക്

രാജ്യത്തുടനീളമുള്ള ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയുടെ മെഡിക്കല്‍ പാനലിന്റെ പുതിയ റിപ്പോര്‍ട്ട്. മൂത്രനാളിയിലെ അണുബാധകള്‍(യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍), രക്തത്തിലെ അണുബാധ, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുമായി പ്രതികരിക്കാത്തതിനാല്‍ ചികിത്സ ബുദ്ധിമുട്ടാകുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്(എഎംആര്‍എസ്എന്‍) ന്യുമോണിയ, സെപ്‌സിസ്, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, വയറിളക്കം തുടങ്ങിയ അണുബാധകളെ ചികിത്സിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ കേന്ദ്രീകരിച്ചുള്ള വര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കി. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് സ്, ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്(ഐസിയു) എന്നിവിടങ്ങളില്‍നിന്നു ശേഖരിച്ച വിരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.

ഇകോളി, ക്ലെബ്‌സിയെല്ല ന്യുമോണിയെ, സ്യൂഡോമോണാസ് എരുഗിനോസ, സ്‌റ്റെഫല്ലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെയുള്ള ആന്റിബയോട്ടിക്കുകളാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. രക്തം, മൂത്രം, റസ്പിറേറ്ററി ട്രാക്ട്, അണുബാധ എന്നിവയുള്‍പ്പെടെ ശരീരത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഈ ബാക്ടീരിയകള്‍ കണ്ടെത്തി. പൊതു, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നായി 99,492 സാമ്പിളുകള്‍ വിശകലനം ചെയ്തു.

ഇകോളിയുടെ വര്‍ധിച്ചുവരുന്ന പ്രതിരോധമാണ് പ്രധാന കണ്ടെത്തലുകളിലൊന്ന്. സാധാരണ ഉപയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകളും ഇരുപത് ശതമാനത്തില്‍ താഴെ മാത്രമാണ് ഫലം കാണിക്കുന്നത്. ഇതിനു സമാനമായി ക്ലെബ്‌സിയെല്ല ന്യുമോണിയെ, സ്യൂഡോമോണസ് എരുഗിനോസ തുടങ്ങിയവയിലും ശക്തമായ പ്രതിരോധം കണ്ടെത്തി.

പല ആന്റിബയോട്ടിക്കുകളുടെയും ഫലപ്രാപ്തി കാലക്രമേണ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് പൈപ്രാസിലിന്‍- ടസോബാക്ടം 2017ലെ 56.8 ശതമാനം ഫലപ്രാപ്തിയില്‍നിന്ന് 2023-ല്‍ 42.4 ശതമാനമായി കുറഞ്ഞു.

രക്തം, മൂത്രം, ശ്വാസകോശം തുടങ്ങിയ സാമ്പിളുകളില്‍ കാണപ്പെടുന്ന അണുക്കളാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണുബാധയ്ക്ക് കാരണമാകുന്ന ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍. സാല്‍മോണല്ല ടൈഫി പോലുള്ള ഗ്യാസ്‌ട്രോ എന്ററൈറ്റിസ് ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ചികിത്സിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഫ്‌ലൂറോക്വിനോലോണ്‍സിനെതിരെ 95 ശതമാനം പ്രതിരോധം നേടിയതായി ഐസിഎംആര്‍ ഗവേഷകര്‍ കണ്ടെത്തി. ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണി നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ആന്റിബയോട്ടിക് ഉപയോഗത്തിനു മേല്‍ കര്‍ശന നിയന്ത്രണവും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അതേസമയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ ലോകാരോഗ്യ സംഘടന ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഇതൊരു ഗുരുതര ആരോഗ്യപ്രശ്‌നമായി കണ്ട് ഇന്നതതല നടപടിക്കാണ് ഡബ്ല്യുഎച്ച്ഒ ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ആന്റിബയോട്ടിക് പ്രതിരോധം കാരണം ഏകദേശം 39 ദശലക്ഷം ആളുകള്‍ മരിക്കുമെന്ന് അടുത്തിടെ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ