HEALTH

ഉറക്കത്തില്‍ അനുഭവപ്പെടുന്ന വേക്-അപ് സ്‌ട്രോക്ക്; അറിഞ്ഞിരിക്കണം ഈ മസ്തിഷ്‌കാഘാതത്തെ

വെബ് ഡെസ്ക്

രക്തത്തിന്‌റെയും ഓക്‌സിജന്‌റെയും വിതരണം തടസ്സപ്പെടുമ്പോഴോ ആന്തരിക രക്തസ്രാവം സംഭവിക്കുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ ബ്രെയിന്‍ സ്‌ട്രോക്ക്. ഇതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും മാരകമാണെന്ന് പറയാന്‍ സാധിക്കില്ല.

ഒരു വ്യക്തി പൂര്‍ണമായി ഉണര്‍ന്നിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംഭവിക്കുന്ന മസ്തിഷ്‌കാഘാതമാണ് വേക്ക് അപ് സ്‌ട്രോക്ക്. ഉറങ്ങുമ്പോള്‍ സംഭവിക്കുന്ന സ്‌ട്രോക്ക് എന്നാണ് വേക്ക്-അപ് സ്‌ട്രോക്കിനെ ജേണല്‍ ലാന്‍സെറ്റ് നിര്‍വചിച്ചിരിക്കുന്നത്. ഒരു വ്യക്തി ഉണരുന്നതിന് തൊട്ടുമുന്‍പ് വേക്ക്-അപ് സ്‌ട്രോക്കിന്‌റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഉറങ്ങുമ്പോള്‍ ഒരു വ്യക്തിക്ക് സ്‌ട്രോക്ക് വരാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ സാധിക്കാത്തതുപോലെതന്നെ വേക്ക് അപ് സ്‌ട്രോക്കിനുള്ള സാധ്യതയും പ്രവചിക്കാനാകില്ല. രാവിലെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ മസ്തിഷ്‌കാഘാതം സംബന്ധിച്ച കാര്യങ്ങള്‍ അറിയാനാകൂ.

ഒരു വ്യക്തി ഉറങ്ങുമ്പോള്‍ സ്‌ട്രോക്ക് സംഭവിക്കുന്നത് എന്തുകൊണ്ട്?

ഒരു വ്യക്തി ഉറക്കത്തില്‍നിന്ന് ഉണരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സംഭവിക്കുന്ന മസ്തിഷ്‌കാഘാതം ആയതുകൊണ്ടാണ് ഇതിനെ വേക്ക്-അപ് സ്‌ട്രോക്ക് എന്നറിയപ്പെടുന്നത്. ഒരു വ്യക്തി ഉറങ്ങുമ്പോള്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുകയും ഉണര്‍ന്നതിന്‌ശേഷം ഇത് തുടരുകയും ചെയ്യും. ഇതിന്‌റെ ഭാഗമായി ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. മസ്തിഷ്‌കാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് വേക്ക്-അപ് സ്‌ട്രോക്കിലും പ്രകടമാകുക. ഉറക്കത്തില്‍ സംഭവിക്കുന്നതുകൊണ്ടുതന്നെ വിദഗ്ധര്‍ക്ക് എപ്പോള്‍ സംഭവിച്ചു എന്നതുസംബന്ധിച്ച് കൃത്യമായ സമയം പ്രവചിക്കാനും സാധിക്കില്ല. മസ്തിഷ്‌കാഘാതവും വേക്ക്-അപ് സ്‌ട്രോക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിനു കാരണമാകുന്ന അപകടഘടകങ്ങളാണ്.

ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്ക് മസ്തിഷ്‌കാഘാത സാധ്യത അധികമാണെന്ന് ജേണല്‍ മെഡിക്കല്‍ ന്യൂസ് ടുഡെയില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. ആറ് വര്‍ഷക്കാലം പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ചശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ദിവസവും ഒന്‍പത് മിണിക്കൂറിലധികം ഉറങ്ങുന്നവര്‍ക്കും 90 മിനുറ്റിലധികം ചെറുമയക്കത്തിലേര്‍പ്പെടുന്നവര്‍ക്കും മസ്തിഷ്‌കാധാത സാധ്യത മറ്റുള്ളവരെ അപേക്ഷച്ച് 85 ശതമാനം അധികമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഉറക്കത്തിന്‌റെ ഗുണനിലവാരവും സ്‌ട്രോക്ക് സാധ്യതയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഉറക്കമുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കമില്ലാത്തവര്‍ക്കും മോശം ഉറക്കം ലഭിക്കുന്നവര്‍ക്കും സ്‌ട്രോക്ക് സാധ്യത 29 ശതമാനം അധികമാണെന്നും വിദഗ്ധര്‍ പറയുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?