HEALTH

രക്തസമ്മര്‍ദം കൂടിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? ബിപി നിയന്ത്രണത്തിന് ശ്രദ്ധിക്കാം ഈ നാല് 'S' കള്‍

വെബ് ഡെസ്ക്

മുതിര്‍ന്നവരില്‍ ആഗോളതലത്തില്‍ മൂന്നിലൊന്നു പേരും അമിത രക്തസമ്മര്‍ദത്തിന്‌റെ ഇരകളാണ്. ഇത് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050ഓടെ 76 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു.

ലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ലാത്തതിനാല്‍ത്തന്നെ നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. മരണത്തിലേക്കു നയിക്കാവുന്ന ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് അമിതരക്തസമ്മര്‍ദം വഴിവെയ്ക്കുന്നുണ്ട്.

ശരീരത്തിന്‌റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ കലര്‍ന്ന രക്തം എത്തിക്കുന്നത് ആര്‍ട്ടറീസ് എന്ന ധമനികളാണ്. രക്തസമ്മര്‍ദം അധികരിക്കുമ്പോള്‍ ഈ ആര്‍ട്ടറികള്‍ക്ക് കട്ടി കൂടുകയും ഇവയില്‍ ക്ലോട്ടുകള്‍ രൂപപ്പെടുകയോ ചെയ്യാം. ഈ ക്ലോട്ടുകള്‍ ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ കടക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ സംഭവിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് രക്തസമ്മര്‍ദം സ്ഥിരീകരിക്കുകയാണെങ്കില്‍ അപകട സാധ്യത ഒഴിവാക്കാന്‍ ഈ നാല് 'S' കള്‍ ശ്രദ്ധിക്കാം.

1. സ്‌മോക്കിങ്

ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതില്‍ അമിത രക്തസമ്മര്‍ദത്തിനും പുകവലിക്കും പ്രധാന പങ്കുണ്ട്. പുകവലിക്കുമ്പോള്‍ രാസവസ്തുക്കള്‍ രക്തത്തിലേക്ക് കടക്കുന്നു. ഇത് രക്തക്കുഴലുകള്‍ ചുരുങ്ങാനും രക്തസമ്മര്‍ദം അധികരിക്കാനും ഇടയാക്കുന്നു. കാലക്രമേണ പുകവലി രക്തക്കുഴലുകളുടെ പാളികള്‍ക്ക് കേടുവരുത്തുകയും രക്താതിമര്‍ദം വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഫാറ്റി ഡിപ്പോസിറ്റുകള്‍ അടിഞ്ഞുകൂടുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും. പുകവലി രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുന്നു, അതിനാല്‍ ഹൃദയത്തിന് കലകളിലേക്ക് രക്തം എത്തിക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. ഇത് രക്തസമ്മര്‍ദം അധികരിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പുകവലി ഉപേക്ഷിക്കുന്നതും ജീവിതശൈലീ ക്രമീകരണങ്ങള്‍ക്കുമൊപ്പം ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും ഉള്‍പ്പെടുന്നു.

2. സാള്‍ട്ട്

അമിതമായി ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന് കാരണമാകുകയും രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹത്തിന്‌റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഈ അധികദ്രാവകം ആര്‍ട്ടറികളുടെ ഭിത്തികളില്‍ സമ്മര്‍ദം ചെലുത്തുകയും കാലക്രമേണ രക്തസമ്മര്‍ദം അധികരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തെയും രക്തധമനികളെയും തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലേക്കെത്തുന്ന ഉപ്പിന്‌റെ അളവ് കുറയ്ക്കുകയും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പ് കുറയ്ക്കുകയും പകരമായി സോഡിയത്തിന്‌റെ അളവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും വഴി ഉപ്പിന്‌റെ അളവ് ക്രമീകരിക്കാം.

3. സ്ലീപ്

ഉറക്കമില്ലായ്മ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന്‌റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ശരീരത്തിന്‌റെ സ്വാഭാവിക താളങ്ങളെ തടസപ്പെടുത്തുകയും ഹോര്‍മോണുകളുടെ അളവിനെ ബാധിക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുന്ന കോര്‍ട്ടിസോള്‍ ഉള്‍പ്പെടെയുള്ള സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ഉറക്കം സഹായിക്കുന്നു. സ്ലീപ് അപ്നിയ പോലുള്ള ഉറക്കത്തെ ബാധിക്കുന്ന അവസ്ഥകള്‍ നാഡീവ്യൂഹ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രക്തസമ്മര്‍ദം ഉയരുന്നതിന് കാരണമാകുകയും ചെയ്യും. അപര്യാപ്തമായ ഉറക്കം രക്തധമനികളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും നീര്‍വീക്ക സാധ്യത കൂട്ടുകയും കാലക്രമേണ അമിത രക്തസമ്മര്‍ദത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഉറക്ക സമയങ്ങള്‍ ക്രമപ്പെടുത്തി, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ശരീരത്തിന്‌റെ മൊത്തം ആരോഗ്യവും ഹൃദയാരോഗ്യവും സംരക്ഷിക്കാനും സാധിക്കും.

4. സ്‌ട്രെസ്

സമ്മര്‍ദം രക്തസമ്മര്‍ദത്തിന്‌റെ നിലയെ സാരമായി ബാധിക്കും. സ്‌ട്രെസ് അനുഭവിക്കേണ്ടി വരുമ്പോള്‍ രക്തസമ്മര്‍ദം സ്വാഭാവികമായും കൂടും. സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും ഇത് ഹൃദയനിരക്ക് കൂട്ടുകയും രക്തധമനികളെ പുരുക്കുകയും രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടാക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മര്‍ദം ഈ ഹോര്‍മോണുകളുടെ കൂടിയ അളവ് നിലനിര്‍ത്തുകയും നീര്‍വീക്ക സാധ്യത കൂട്ടുകയും ഇത് രക്തധമനികളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, ശാരീരിക വ്യായാമങ്ങള്‍, ആവശ്യത്തിന് ഉറക്കം, പ്രിയപ്പെട്ടവരുടെ സാമീപ്യം, പിന്തുണ എന്നിവയിലൂടെ സമ്മര്‍ദം ലഘൂകരിക്കുകയും ഇതുവഴി രക്തസമ്മര്‍ദത്തിന്‌റെ അപകടസാധ്യത ഇല്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?