HEALTH

ഇന്‍ഫ്ലുവന്‍സ എ വൈറസും ഡെങ്കുവും നിപയും; അടുത്ത പകര്‍ച്ചവ്യാധിക്ക് കാരണമാകാവുന്ന മുപ്പതിലധികം രോഗാണുക്കളുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന

രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങയവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

അടുത്ത പകര്‍ച്ചവ്യാധിക്ക് കാരണമായേക്കാവുന്ന രോഗാണുക്കളുടെ പട്ടിക പുറത്തിറക്കി ലോകാരോഗ്യ സംഘടന. ഇതനുസരിച്ച് രോഗകാരികളുടെ എണ്ണം മുപ്പതിലധികമായിട്ടുണ്ട്. ജൂലൈ 30ന് ഒരു റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച രോഗകാരികളുടെ മുന്‍ഗണനാപട്ടികയില്‍, പകര്‍ച്ചവ്യാധി പോലെയുള്ള ആഗോള പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ജനങ്ങളിലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗാണുക്കളെ തിരഞ്ഞെടുത്തത്. രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങയവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

2017ലും 2018ലും ലോകാരോഗ്യ സംഘടന ഒരു ഡസനോളം രോഗകാരികളെ തിരിച്ചറിഞ്ഞതായി നേച്ചര്‍ റിപ്പോര്‍ട്ട് പറയുന്നു. രണ്ട് വര്‍ഷത്തോളം തെളിവുകള്‍ പരിശോധിച്ച ശേഷം ഇരുന്നൂറിലധികം ശാസ്ത്രജ്ഞര്‍ വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടെയുള്ള 1652 രോഗകാരികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്‍ഫ്ലുവന്‍സ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്‌സ് വൈറസ് എന്നിവ പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയിലെ കന്നുകാലികളില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട എച്ച് 5 ഉപവകഭേദം ഉള്‍പ്പെടെയുള്ള നിരവധി ഇന്‍ഫ്ലുവന്‍സ എ വൈറസുകളുമുണ്ട്. കോളറ, പ്ലേഗ്, വയറിളക്കം, അതിസാരം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന അഞ്ച് പുതിയ ബാക്ടീരിയകളും മഹാമാരിക്ക് കാരണമാകുന്ന രോഗാകരികളുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ അടുത്തിടെ കണ്ടെത്തിയ നിപ വൈറസും പട്ടികയിലുണ്ട്.

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകാന്‍ സാധ്യതയുള്ള മുന്‍ഗണനാ രോഗകാരികളുടെ പട്ടിക യുഎന്‍ ഹെല്‍ത് ഏജന്‍സി പുറത്തുവിട്ടു. ഇവര്‍ പുറത്തുവിട്ട പ്രോട്ടോടൈപ്പ് രോഗാണുക്കളുടെ പട്ടികയില്‍ അടിസ്ഥാന ശാസ്ത്ര പഠനങ്ങള്‍ക്കും ചികിത്സയും വാക്‌സിനുകളും വികസിപ്പിക്കുന്നതിലും മോഡലായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിഭാഗങ്ങളുമുണ്ട്.

വിബ്രിയോ കോളറെ 0139, ഷിഗെല്ല ഡിസെന്‍ട്രിയെ സെറോടൈപ്പ്1, ഹെനിപവൈറസ് നിപഹെന്‍സ്, ബന്‍ഡവൈറസ് ഡാബിയന്‍സ്, ഓര്‍ത്തോഫ്‌ലേവിവൈറസ് ഡെങ്കി, സിക്കെന്‍സെ, ആല്‍ഫവൈറസ് ചിക്കുന്‍ഗുനിയ എന്നിവയാണ് തെക്ക് കിഴക്കന്‍ ഏഷ്യയിലെ മുന്‍ഗണനാ രോഗകാരികള്‍. പ്രോട്ടാടൈപ്പ് രോഗകാരിയായ ഓര്‍ത്തോഹെപ്പനാവൈറസ് ഹോമിനോയ്‌ഡെ ജീനോടൈപ്പ് സി വളരെ സാധാരണമായി തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒന്നാണ്.

ഒരുപിടി വ്യക്തിഗത രോഗാണുക്കളില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍ രോഗകാരി കുടുംബങ്ങളെയും കുറിച്ചുള്ള ഗവേഷണത്തിന് മുന്‍ഗണന നല്‍കുന്നതിലൂടെ, അപ്രതീക്ഷിതമായ വകഭേദങ്ങള്‍, ഉയര്‍ന്നുവരുന്ന രോഗകാരികള്‍, മൃഗങ്ങളിലെ രോഗവ്യാപനം, എക്‌സ് പോലെയുള്ള അജ്ഞാത ഭീഷണികള്‍ എന്നിവയോട് കാര്യക്ഷമമായി പ്രതികരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. എക്‌സ് രോഗാണു എന്നത് തിരിച്ചറിയപ്പെടാത്തതോ വ്യക്തമാക്കാത്തതോ ആയ ഒരു രോഗകാരിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്. ഇവ ഭാവിയില്‍ ആശങ്കയോ മഹാമാരികളോ ഉണ്ടാക്കാന്‍ സാധ്യതയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം