HEALTH

മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. ഏതാണ്ട് ഒരു വർഷം മുൻപാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

"ഇന്നലെ ചേർന്ന അടിയന്തര സമിതി യോഗത്തിൽ എംപോക്സ് ഇനിമേൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ലെന്ന് ശുപാർശ ചെയ്തു. ഞാൻ ശുപാർശ സ്വീകരിച്ചു. എംപോക്സ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്", ടെഡ്രോസ് ട്വീറ്റ് ചെയ്തു.

വിവിധ രാജ്യങ്ങളിൽ രോ​ഗം പടരുന്ന സാഹചര്യത്തിൽ 2022 ജൂലൈയിലാണ് എംപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. തുടർന്ന് അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പാലിക്കാൻ, പബ്ലിക്ക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷണൽ കൺസേൺ (PHEIC) രാജ്യങ്ങൾക്കിടയിൽ ഒരു കരാർ ഉണ്ടാക്കി. ഇതനുസരിച്ചാണ് ഓരോ രാജ്യവും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

111 രാജ്യങ്ങളിലായി ഇതുവരെ 87,000ത്തോളം എം‌പോക്‌സ് കേസുകളാണ് ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്തത്. 140 പേരുടെ മരണത്തിനും രോഗം കാരണമായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മൂന്ന് മാസമായി കേസുകളിൽ ഏകദേശം 90% കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യ പ്രവർത്തകരുമായുള്ള കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളുടെ പ്രവർത്തനം എംപോക്സിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്