shapecharge
HEALTH

എന്തുകൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു? ഉത്തരം കണ്ടെത്തി ഗവേഷകര്‍

ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ ശരാരശി അഞ്ച് ശതമാനം കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്

വെബ് ഡെസ്ക്

എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ആയുസ്സ് കൂടുന്നു? ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. മനുഷ്യരുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയിലെ പ്രധാന ഘടകം ബീജങ്ങളും അണ്ഡങ്ങളുമാണ്. നട്ടെല്ലുള്ള മൃഗങ്ങളില്‍ സ്ത്രീകളില്‍ അണ്ഡമായും പുരുഷന്‍മാരില്‍ ബീജമായും വികസിക്കുന്ന കോശങ്ങള്‍ ആയുസ്സിലെ ലിംഗവ്യത്യാസത്തിന് കാരണമാകുമെന്നും ഈ കോശങ്ങള്‍ നീക്കംചെയ്യുന്നത് മൃഗങ്ങളെ ഒരേ ആയുര്‍ദൈര്‍ഘ്യത്തിലേക്ക് നയിക്കാമെന്നും ജപ്പാനിലെ ഗവേഷകര്‍ പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ലൈംഗിക പക്വത പ്രാപിക്കുകയും ചുരുങ്ങിയ മാസങ്ങള്‍ ജീവിക്കുകയും ചെയ്യുന്ന ശുദ്ധജല മത്സ്യമായ ടര്‍ക്കോയ്‌സ് കില്ലി ഫിഷിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നത് ഇതേ ജൈവികസംവിധാനമാണെന്ന് ഗവേഷകര്‍ കരുതുന്നു.

കില്ലിഫിഷിലെ പ്രായമാകല്‍ പ്രക്രിയ മനുഷ്യരുടേതിനു സമാനമാണ്. അതിനാല്‍ മനുഷ്യരില്‍ ഇത് കൂടുതല്‍ സങ്കീര്‍ണമാണെന്ന് കരുതുന്നില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒസാകാ യൂണവേഴ്സ്റ്റിയിലെ പ്രഫ.ടൊഹ്രു ഇഷിതാനി പറയുന്നു. മനുഷ്യരിലെ വര്‍ധക്യത്തിന്‌റെ നിയന്ത്രണം മനസ്സിലാക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായിരിക്കും ഈ ഗവേഷണമെന്ന് കരുതുന്നതായി ടൊഹ്രു പറഞ്ഞു.

ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ ശരാരശി അഞ്ച് ശതമാനം കൂടുതല്‍ ജീവിക്കുന്നുണ്ട്. നിരവധി ഘടകങ്ങള്‍ ഈ അസമത്വത്തിന് കാരണമാകുന്നു. സ്ത്രീകള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുമ്പോള്‍ യുവാക്കള്‍ക്ക് അപകടങ്ങളിലും ആത്മഹത്യയിലും ജീവന്‍ നഷ്ടമാകുന്നുണ്ട്.

മറ്റ് ജീവിവര്‍ഗങ്ങളിലും ഈ അസമത്വം കാണുന്നുണ്ട്. പെണ്‍കുരങ്ങുകള്‍ ആണ്‍കുരങ്ങുകളെക്കാള്‍ അധികകാലം ജീവിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആയുര്‍ദൈര്‍ഘ്യത്തിന്‌റെ ഗ്യാപ് രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെടുന്നു. 2020- 2022 വര്‍ഷങ്ങളില്‍ യുകെയില്‍ ജനിച്ചവരില്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 78.6 വര്‍ഷവും സ്ത്രീകളില്‍ 82.6 വര്‍ഷവുമാണ്. റഷ്യയില്‍ അമിതമായ മദ്യപാനവും പുകവലിയും കാരണം പുരുഷന്‍മാര്‍ സ്ത്രീകളെക്കാള്‍ 13 വര്‍ഷം മുന്‍പേ മരിക്കുന്നു.

ആണും പെണ്ണും തമ്മിലുള്ള ആയുര്‍ദൈര്‍ഘ്യത്തിലെ പ്രധാന വ്യത്യാസം ബീജമാണോ അണ്ഡമാണോ എന്നതാകാമെന്ന് ഇഷിതാനി പറയുന്നു. അതുകൊണ്ടുതന്നെ ഇവ അടിസ്ഥാനമാക്കി ആയുസ്സില്‍ വ്യത്യാസം വരുത്തുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. തങ്ങളുടെ പരീക്ഷണ പരമ്പരയില്‍ ബീജമോ അണ്ഡമോ ആയി വികസിക്കുന്ന ബീജ കോശങ്ങളുടെ ഉല്‍പ്പാദനം തടയുന്നത് ആയുസ് കൂടിയ പുരുഷന്‍മാര്‍ക്കും സാധാരണയെക്കാള്‍ ചെറുപ്പത്തില്‍ മരിക്കുന്ന സ്ത്രീകളിലേക്കും നയിച്ചതായി ഇഷിതാനി പറയുന്നു.

'ബീജകോശങ്ങള്‍ നീക്കംചെയ്യുന്നത് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു, എന്നാല്‍ ഇത് പുരുഷന്‍മാരുടെമാത്രം ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും സ്ത്രീകളുടേത് കുറയ്ക്കുകയുമാണ് ചെയ്തത്-' ഇഷിതാനി പറയുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു, എന്നാല്‍ ഈ കണ്ടെത്തല്‍ ആയുര്‍ദൈര്‍ഘ്യത്തിലെ ലിംഗവ്യത്യാസത്തിലേക്ക് വെളിച്ചം വീശും.

ബീജവും അണ്ഡോല്‍പ്പാദനവും തടയുന്നത് മത്സ്യങ്ങളില്‍ എങ്ങനെ ബാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസില്‍ എഴുതിയ ലേഖനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നു. സ്ത്രീകളിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആരോഗ്യകരമായ കോശങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ചെലവുകള്‍ വര്‍ധിപ്പിച്ചു, എന്നാല്‍ ഈസ്ട്രജന്‍ അളവ് കുറയുന്നത് കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചു. ഇത് പുരുഷന്‍മാരുടെ കരളിലെ വിറ്റാമിന്‍ ഡി ഉല്‍പ്പാദനം കൂട്ടി, ഇത് അവരുടെ ചര്‍മാരോഗ്യവും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെട്ടതായി വിശദീകരിക്കുന്നു.

കില്ലിഫിഷില്‍ വിറ്റാമിന്‍ ഡി നല്‍കിയപ്പോള്‍ ആയുര്‍ദൈര്‍ഘ്യം പുരുഷന്‍മാരില്‍ 21 ശതമാനവും സ്ത്രീകളില്‍ ഏഴ് ശതമാനവും വര്‍ധന രേഖപ്പെടുത്തി. പാര്‍ശ്വഫലങ്ങളൊന്നും കണ്ടില്ലെന്നും ഇഷിതാനി പറയുന്നു. യുകെയില്‍ ശരത് കാലത്തും ശൈത്യകാലത്തും 10 മൈക്രോഗ്രാം വിറ്റാമിന്‍ ഡി ദിവസവും കഴിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ദിവസവും 100 മൈക്രോഗ്രാമില്‍ കൂടതല്‍ ഡി വിറ്റാമിന്‍ ഉള്ളിലെത്തുന്നത് അപകടകരമാണ്.

ബീജം പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യത്തെ അടിച്ചമര്‍ത്തുന്നുണ്ടോ എന്നത് വ്യക്തമല്ല, എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇഷിതാനി പറയുന്നു. വന്ധ്യംകരണത്തിന് വിധേയരായ 81 കൊറിയക്കാരില്‍ 2012-ല്‍ നടത്തിയ ഒരു പഠനത്തില്‍ സമാനമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലുള്ള വന്ധ്യംകരണം ചെയ്യാത്ത പുരുഷന്‍മാരെക്കാള്‍ 14 മുതല്‍ 19 വര്‍ഷംവരെ അധികം ജീവിച്ചതായി കണ്ടെത്തി.

മറ്റ് മൃഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രത്യുല്‍പ്പാദനക്ഷമത തടയുന്നത് ആയുസ്സ് കൂട്ടുന്നതായി യൂണിവേഴ്‌സിറ്റി ഓഫ ലാന്‍കാസ്റ്ററിലെ ഡോ. ഡേവിഡ് ക്ലാന്‍സി പറയുന്നു. ഇത് പെണ്‍വര്‍ഗങ്ങളില്‍ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ ബീജത്തിന്‌റെയോ അണ്ഡത്തിന്‌റെയോ കോശങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു. പുരുഷന്‍മാരുടെ അയുസ് കൂടി. വിറ്റാമിന്‍ ഡിയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട സംവിധാനത്തിലൂടെയാകാം ഇത് സംഭവിക്കുകയെന്ന് ക്ലാന്‍സി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ