HEALTH

എന്തുകൊണ്ടാണ് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത്?

വെബ് ഡെസ്ക്

ഭക്ഷണം നിയന്ത്രിക്കണം, ശരീരഭാരം കുറയ്ക്കണം എന്നൊക്കെ ആഗ്രഹിക്കുമ്പോഴും ഇഷ്ടമുള്ള ഭക്ഷണത്തോട് മുഖം തിരിക്കാൻ നമുക്ക് പ്രയാസമാണ്. പട്ടിണി കിടക്കുന്നതും ഭക്ഷണം സമയം തെറ്റി കഴിക്കുന്നതും ശരീരഭാരം കൂടാന്‍ കാരണമാകുന്നു. കൃത്യ സമയത്ത് ആഹാരം കഴിക്കാതെ വരുമ്പോൾ ശരീരം സ്റ്റാർവിങ് മോഡിലേക്ക് പോകുന്നു. തുടർന്ന് ശരീരം ഊ‍‍ർജം നിലനിർത്തുന്നതിനായി പ്രയാസപ്പെടുകയും എളുപ്പത്തിൽ ധാരാളം ഊർജം നൽകുന്ന പോഷകാംശം ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുയും ചെയ്യുന്നു.

എന്താണ് 'ബിഞ്ച് ഈറ്റിങ് ഡിസോഡര്‍' ?

സ്വയം ഭക്ഷണം നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ അമിതമായി ആഹാരം കഴിക്കുന്നതും, ശേഷം അതിനെപറ്റിയുള്ള അഗാധമായ കുറ്റബോധവും ആണ് 'ബിഞ്ച് ഈറ്റിങ് ഡിസോഡര്‍'. ഈ രോഗാവസ്ഥ ചികിത്സിക്കാവുന്നതാണ്.

എന്തു കൊണ്ടായിരിക്കും നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നത്?

1. ജീന്‍-

പാരമ്പര്യത്തിന്റെ കാര്യം ഇവിടെയും ബാധകമാണ്. പഠനങ്ങള്‍ അനുസരിച്ച് നമ്മുടെ ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരു കൂട്ടം ജീനുകള്‍ എല്ലാവരുടെയും ശരീരത്തിലുണ്ട്. അത് ഒരു കുടുംബത്തിലുള്ള എല്ലാവരിലും ഒരേ പോലെയായിരിക്കും. ഈ ജീനുകള്‍ക്ക് നമ്മുടെ വിശപ്പിനെയും മാനസികാവസ്ഥയെയും നിയന്ത്രിക്കുന്ന ബ്രെയിന്‍ സര്‍ക്ക്യൂട്ടുകളെ സ്വാധീനിക്കാനാവും . അച്ഛനും അമ്മയും ആഹാരപ്രിയരാണെങ്കിൽ അത് കുട്ടികളിലും പ്രകടമാവുമെന്ന് ചുരുക്കം.

2. വിഷാദം: സങ്കടം വരുമ്പോള്‍ ഭക്ഷണത്തെ കൂട്ടുപിടിക്കുന്നത് പലപ്പോഴും ആശ്വാസമാണ്. ടെന്‍ഷന്‍ കൂടുമ്പോഴും ഉത്കണ്ഠ കൂടുമ്പോഴും ഭക്ഷണം പലര്‍ക്കുമൊരു രക്ഷാമാര്‍ഗമാണ്. വിഷാദം പിടിപെടുന്നവർ പലപ്പോഴും ഭക്ഷണത്തോട് വിമുഖത കാണിക്കാറാണ് പതിവ്. എന്നാൽ, ചിലർ വിഷാദം ബാധിക്കുമ്പോള്‍ കൂടുതൽ ആഹാരം കഴിക്കുന്നതും കാണാം.

ടെന്‍ഷനും ഉത്കണ്ഠകയും അമിതാഹാരത്തിന് കാരണമാകും

3. ആത്മാഭിമാന കുറവ്

ഒട്ടുമിക്ക ആളുകളും അവരുടെ ശരീര വടിവിൽ സംതൃപ്തരല്ലെന്നതാണ് സത്യം. സീറോ സൈസും മെലിഞ്ഞ ശരീരവുമൊക്കെയാണ് അടിപൊളിയെന്ന് പ്രചാരണം കൊടുക്കുന്ന പരസ്യങ്ങളും സിനിമകളും ഇതിനൊരു കാരണമാണ്. തന്‍റെ ശരീരം സിനിമാതാരങ്ങളായും മോഡലുകളായും താരതമ്യം ചെയ്യുന്ന പ്രവണത പലരിലും കാണാറുണ്ട്. ഇത് അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

4. ഡയറ്റിങ് കൂടുതലാകുമ്പോള്‍:

ശരീരഭാരം കുറയ്ക്കണമെന്ന ആഗ്രഹം കൊണ്ട് പലരും കടുത്ത ഭക്ഷണ നിയന്ത്രണമാണ് നടത്താറുള്ളത്. എന്നാലിത് ഭാരം കുറയ്ക്കുന്നതിന് പകരം കൂടുന്നതിന് കാരണമാകും. കഠിനമായ ഭക്ഷണനിയന്ത്രണവും ആഹാരം തീരെ കഴിക്കാതിരിക്കുന്നതും ശരീരത്തിന് അനിവാര്യമായ പോഷകങ്ങള്‍ കിട്ടാതിരിക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിന് പ്രലോഭിപ്പിക്കുന്നു.

എങ്ങനെ അമിതാഹാരം നിയന്ത്രിക്കാം?

1. ഫുഡ് ഡയറി സൂക്ഷിക്കുക.

എപ്പോഴൊക്കെയാണ് ഭക്ഷണം അമിതമായി കഴിക്കുന്നതെന്നും എന്താണതിന്‍റെ കാരണമെന്നും ഫുഡ് ഡയറിയിൽ കുറിച്ച് വെക്കുക. ഇതു പിന്നീട് ഭക്ഷണം അമിതമായി കഴിക്കുന്ന സമയവും, അതിനുള്ള കാരണവും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

2. കൃത്യനിഷ്ഠയോടെയുള്ള ഭക്ഷണശൈലി അനിവാര്യമാണ്. ശരീരഭാരം കുറക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നിര്‍ത്തുകയും പിന്നീട് വിശപ്പുണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

3. ഭക്ഷണം ഭാഗം വെച്ച് കഴിക്കുക.

ഭക്ഷണം എപ്പോഴും ഭാഗിച്ചു കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് വിശപ്പിനനുസരിച്ച് അൽപം പാത്രത്തിലേക്ക് മാറ്റിവെക്കുക. ഉദാഹരണത്തിന്, ഒരു പാക്കറ്റ് ചിപ്സുമായി മുഴുവനോടെ കഴിക്കുന്നതിന് പകരം അല്‍പം ഒരു ബൗളിലേക്കു മാറ്റി കൊണ്ടുപോയി കഴിക്കുക. ഇതു മിതമായി ഭക്ഷണം കഴിക്കുന്നത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടുന്നതിലും തെറ്റില്ല.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും