HEALTH

വായ തുറന്നുറങ്ങുന്നവരാണോ നിങ്ങള്‍? തലച്ചോറിനെ വരെ ബാധിക്കുമെന്ന് പഠനം

ഈ ശീലം ബോധപൂര്‍വം ഒഴിവാക്കേണ്ടതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. അല്ലെങ്കില്‍, ദൈനംദിന ജീവിതത്തെ വരെ ബാധിച്ചേക്കാം

വെബ് ഡെസ്ക്

നമ്മുടെ പല ശീലങ്ങളും ശാരീരിക മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. ഉറക്കവും ഇതില്‍ പ്രധാനമാണ്. എത്ര മണിക്കൂര്‍ ഉറങ്ങുന്നു എന്നത് മുതല്‍ ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതി പോലും നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നവയില്‍പെടുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ശ്വാസോച്ഛാസം.

ഉറങ്ങുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ശീലം ബോധപൂര്‍വം ഒഴിവാക്കേണ്ടതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. അല്ലാത്തപക്ഷം ഈ ശീലം നമ്മുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്തുകൊണ്ടാണ് വായിലൂടെ ശ്വസിക്കുന്നത്?

മൂക്കൊലിപ്പ്, ഉറക്കമില്ലായ്മ, അലര്‍ജി, ജലദോഷം, സൈനസൈറ്റിസ് എന്നീ അസ്വസ്ഥതകള്‍ വായിലൂടെ ശ്വസിക്കുന്നതിന് കാരണമാകാം. മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളിലാണ് ഉറങ്ങുമ്പോള്‍ അറിയാതെ വായ തുറന്ന് ശ്വസിക്കാന്‍ പ്രേരണയുണ്ടാകുന്നത്. ശ്വസനനാളത്തിലുണ്ടാകുന്ന തടസങ്ങളാണ് ഈ ശീലത്തിലേക്ക് നയിക്കുന്നത്.

എങ്ങനെയൊക്കെ ബാധിക്കാം?

മൂക്കിലൂടെ ശ്വസിക്കുന്നത് തലച്ചോറിനും ശരീരത്തിലെ മറ്റ് ഹോര്‍മോണുകള്‍ക്കും ഗുണകരമാണെങ്കില്‍, വായിലൂടെ ശ്വസിക്കുന്നത് ഇതിനെയൊക്കെ പ്രതികൂലമായാണ് ബാധിക്കുന്നത്. 2018ല്‍ നടത്തിയ 'സ്ലീപ് ഡിസോര്‍ഡേര്‍ഡ് ബ്രീത്തിങ് ആന്‍ഡ് ഓറല്‍ ഹെല്‍ത്ത് ഇന്‍ ചില്‍ഡ്രന്‍' എന്ന പഠന പ്രകാരം, ഇത്തരം ശീലമുള്ള കുട്ടികള്‍ക്ക് മുഖത്തിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാകുക, പല്ലുകള്‍ വളയുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വായില്‍ ബാക്ടീരിയ വര്‍ധിക്കുന്നത് വായ്‌നാറ്റം, ദന്തക്ഷയം, മോണരോഗം എന്നിവയിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് വായും തൊണ്ടയും ഒരുപോലെ വരണ്ടതാകാന്‍ കാരണമാകും.

വായിലൂടെയുള്ള ശ്വാസോച്ഛാസം എങ്ങനെ നിയന്ത്രിക്കാം?

  • സ്വയം വായ അടച്ചുപിടിച്ച് മൂക്കിലൂടെ ശ്വസിക്കാന്‍ ശീലിക്കുക

  • ഉറക്കത്തിലാണ് ഇത് സംഭവിക്കുന്നതെങ്കിലും, ചുണ്ടുകള്‍ ബോധപൂര്‍വം അടുപ്പിച്ചു വയ്ക്കുന്നത് വായ്തുറന്നുള്ള ഉറക്കം ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും.

  • ജലദോഷം മൂലമുണ്ടാകുന്ന അടഞ്ഞ മൂക്ക് തുറക്കാനായി നേസല്‍ സ്‌പ്രേകളും മറ്റ് തുള്ളി മരുന്നുകളും ഉപയോഗിക്കാവുന്നതാണ്.

  • പേശികളെ ശക്തിപ്പെടുത്തുന്ന ഓറോഫറിംജിയല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും ഗുണം ചെയ്യും

  • കിടക്കുമ്പോള്‍ ചരിഞ്ഞ് കിടക്കുന്നത് മൂക്കിലൂടെയുള്ള ശ്വസനം എളുപ്പത്തിലാക്കും. അതുവഴി വായ തുറന്നുറങ്ങുന്നത് മാറ്റാം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ