HEALTH

സ്വയം സ്നേഹിക്കൂ; ഒസിഡിയെ നിയന്ത്രിക്കൂ

ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് ചെയ്യുന്നത് പലപ്പോഴും ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദത്തിനും കാരണമായെന്ന് വരാം

വെബ് ഡെസ്ക്

നമുക്ക് നമ്മുടെ ചിന്തയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയാറില്ലേ? ചിന്തകളുടെ നിയന്ത്രണം നഷ്ടപ്പെട്ടാലോ? അനാവശ്യ ചിന്തകളാണെന്ന് സ്വയം തിരിച്ചറിഞ്ഞാലും അത് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം. ചിന്തകള്‍ക്ക് പകരം മനസില്‍ ആവർത്തിച്ച് വരുന്നത് ചില ചിത്രങ്ങളാകാം കാഴ്ചകളാകാം പ്രേരണകളാകാം.

ഇത്തരം അനിയന്ത്രിതമായ ചിന്തകളാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കാൻ ആവർത്തിച്ച് ആവർത്തിച്ച് ചില പ്രവർത്തികള്‍ ചെയ്യാറുണ്ട് ചിലർ. ഈ അവസ്ഥയാണ് ഒസിഡി അഥവാ ഒബ്‌സസീവ് സെല്‍ഫ് കംപല്‍സീവ് ഡിസോഡര്‍ അഥവാ ഒസിഡി. ഇതൊരു മാനസിക അവസ്ഥയാണ്.അനിയന്ത്രിതമായി ഒരു കാര്യം നിര്‍ബന്ധപൂര്‍വം ആവര്‍ത്തിച്ച് ചെയ്യുന്നതാണ് ഈയവസ്ഥ. ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് ചെയ്യുന്നത് പലപ്പോഴും ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദത്തിനും കാരണമായെന്ന് വരാം.

ശരീരത്തില്‍ അഴുക്ക് പറ്റുമോ എന്ന ചിന്ത ഇതില്‍ പ്രധാനപ്പെട്ട ഒരു ഒബ്സഷനാണ്. വീണ്ടും വീണ്ടും കൈ കഴുകുക. ചുറ്റുമുള്ളതെല്ലാം വീണ്ടും വീണ്ടും വൃത്തിയാക്കുക എന്നിവ ലക്ഷണങ്ങളാണ്. കതകടച്ചോ ഗ്യാസ് ഓഫ് ചെയ്തോ എന്ന് തുടങ്ങിയ കാര്യങ്ങളിലടക്കം വീണ്ടും വീണ്ടും സംശയമുണ്ടാകുന്നതും ഈ രോഗാവസ്ഥയുടെ ഭാഗമാണ്. എപ്പോഴും എല്ലാം കൃത്യമായി അടുക്കും ചിട്ടയോടെ നടന്നില്ലെങ്കില്‍ സാധനങ്ങള്‍ അടുക്കിവച്ചില്ലെങ്കിലൊക്കെ ഇവർ അസ്വസ്ഥരായേക്കാം. എന്തെങ്കിലും അപകടം സംഭവിക്കുമോയെന്ന ചിന്തയും ഇവർക്ക് തുടർച്ചയായി ഉണ്ടായേക്കാം.

ഒസിഡിക്ക് വൈദ്യസഹായം തേടാവുന്നതാണ്. എന്നാല്‍ ഈ മാനസികാവസ്ഥ അനുഭവിക്കുന്ന വ്യക്തി സ്വയം സ്‌നേഹിക്കേണ്ടതും അവരവരോട് തന്നെ കരുണ കാണിക്കേണ്ടതും വളരെ പ്രധാനമാണ്. ഒസിഡി ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് സ്വയം അനുകമ്പ കാണിക്കുക എന്നത്. ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ സഹാനുഭൂതി സ്വയവും തോന്നണം.

ഒസിഡി നേരിടുന്നവർ പലപ്പോഴും അവരുടെ ചിന്തകളെ കുറിച്ച് സ്വയം കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും. ചിന്തകളില്‍ നിന്നും ആവര്‍ത്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ക്ക് പുറത്തുവരാന്‍ സാധിക്കാത്തത് മാനസിക സമ്മർദത്തിന് കാരണമാകും. ഇത് അവരെ സ്വയം വിമർശിക്കുന്നതിലേയ്ക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള സ്വയം വിമർശനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അവിടെയാണ് സ്വയം അനുകമ്പ കാണിക്കേണ്ടത്.

ഇതിലൂടെ രോഗികള്‍ക്ക് അവരുടെ ചിന്തകളെ കുറിച്ച് ബോധവാന്മാരാകാനും അവയെ മനസ്സിലാക്കാനും സാധിക്കുന്നു. അതുവഴി മോശമായ ചിന്തകളെ അകറ്റി പോസിറ്റീവായി ഇരിക്കാൻ കഴിയും.

സ്വന്തം വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അത് സ്വയം കുറ്റപ്പെടുത്തിയാകരുത്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും സാവധാനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

ഇതിലെല്ലാം ഉപരി ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. എന്ത് കാര്യവും സാധ്യമാക്കാന്‍ കഴിയും എന്ന വിശ്വാസം. ഇത് നിങ്ങള്‍ക്ക് ക്ഷമ നല്‍കുന്നു, ചെറിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നു. രോഗാവസ്ഥയെ കുറിച്ച് സ്വയം തിരിച്ചറിയുന്നത് പ്രധാനമാണ്. സ്വയം സ്നേഹിക്കുന്നതിലൂടെയും ശരിയായ തെറാപ്പിയിലൂടെയും ഈ അവസ്ഥയിൽ മാറ്റം സൃഷ്ടിക്കാവുന്നതാണ്. നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ നിർബന്ധമായും വൈദ്യസഹായം തേടണം. അതിന് ചുറ്റുമുള്ളവർ അവരെ സഹായിക്കുകയും വേണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ