ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്തതോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതോ ആയ ദീര്‍ഘകാല ആരോഗ്യാവസ്ഥയാണ് പ്രമേഹം. ശരിയായ ഇന്‍സുലിന്‍ പ്രവര്‍ത്തനമില്ലാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും കണ്ണ്, കാല്‍, ഹൃദയം, വൃക്ക എന്നിവയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഈ ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രമേഹം തടയുക എന്നതാണ്. രോഗം നേരത്തേ കണ്ടെത്തുന്നതും ഫലപ്രദമായ ചികിത്സ സ്വീകരിക്കുന്നതും ആരോഗ്യം വഷളാക്കാതിരിക്കാന്‍ സഹായിക്കും. ലോക പ്രമേഹ ദിനത്തില്‍ പ്രമേഹം എങ്ങനെ നേരത്തേ തിരിച്ചറിയാമെന്നു നോക്കാം.
എന്താണ് പ്രമേഹം?
പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ് ഒരു ഉപാപചയ വൈകല്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വര്‍ധിക്കുന്ന അവസ്ഥയാണിത്. 'ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിനെ ഊര്‍ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് ഏകദേശം 422 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹരോഗികളാണ്.
പ്രധാനമായും മൂന്നുതരം പ്രമേഹമാണുളളത്.
1. ടൈപ്പ് 1 പ്രമേഹം
രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ അബദ്ധത്തില്‍ നശിപ്പിക്കുകയും ചെയ്യുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നത്. കുട്ടിക്കാലത്തോ കൗമാരത്തിലോ ആണ് ഈ പ്രമേഹം കൂടുതലായും കാണപ്പെടുന്നത്. പക്ഷേ മുതിര്‍ന്നവര്‍ക്കും ടൈപ്പ് 1 പിടിപെടാം.
2. ടൈപ്പ് 2 പ്രമേഹം
ഭൂരിഭാഗം ആളുകള്‍ക്കും ടൈപ്പ് 2 പ്രമേഹമാണ് സാധാരണ കാണപ്പെടുന്നത്്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 95 ശതമാനത്തിലധികം പ്രമേഹരോഗികള്‍ക്കും ടൈപ്പ് 2 പ്രമേഹമുണ്ട് . സാധാരണയായി 45 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരിലാണ് ഇത് വികസിക്കുന്നത്. എന്നാല്‍ ശരീരഭാരത്തിലെ വര്‍ധനവും ഉദാസീനമായ ജീവിതശൈലിയും കാരണം ഇപ്പോള്‍ ചെറുപ്പക്കാരിലും ടൈപ്പ് 2പ്രമേഹം സ്ഥിരീകരിക്കുന്നുണ്ട്.
3. ഗര്‍ഭകാല പ്രമേഹം
ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ബാധിക്കുന്നത്. ഇത് സാധാരണയായി പ്രസവശേഷം പരിഹരിക്കപ്പെടും. പക്ഷേ ഇത് നിസ്സാരമായി കാണരുത്. കാരണം അമ്മയ്ക്കും കുഞ്ഞിനും പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹം എങ്ങനെ പെട്ടെന്ന് കണ്ടുപിടിക്കാം?
പ്രമേഹം നേരത്തേ കണ്ടുപിടിക്കാന്‍ ചില ശാരീരിക ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും രക്തപരിശോധന നടത്തുകയും വേണം.
1. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള എളുപ്പവഴി രോഗലക്ഷണങ്ങള്‍ നോക്കുക എന്നതാണ്:
ടൈപ്പ് 1 പ്രമേഹം : ഇടയ്ക്കിടെ മൂത്രമൊഴിക്കുക, വളരെ ദാഹം അനുഭവപ്പെടുക, കാരണില്ലാതെ ശരീരഭാരം കുറയുക, ക്ഷീണം, കാഴ്ച മങ്ങല്‍, വിശപ്പ് എന്നിവ.
ടൈപ്പ് 2 പ്രമേഹം : വര്‍ധിച്ച ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍, വ്രണങ്ങള്‍ ഉണങ്ങാന്‍ കാലതാമസം, കൈകളിലോ കാലുകളിലോ മരവിപ്പ്.
ഗര്‍ഭകാല പ്രമേഹം : ഇത് പലപ്പോഴും ലക്ഷണമില്ലാത്തതാണ്, പക്ഷേ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കലും അനുഭവപ്പെടാം.
2. ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ്
ഗ്ലൂക്കോസിന്റെ അളവ് രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പരിശോധിക്കണം. 'സാധാരണ പരിധി ഡെസിലിറ്ററിന് 100 മില്ലിഗ്രാമില്‍ കുറവായിരിക്കണം (എംജി/ഡിഎല്‍). എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, റീഡിങ് 126 എംജി/ഡിഎല്‍ അല്ലെങ്കില്‍ അതിലും കൂടുതലായിരിക്കും.
3. ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്
പ്രമേഹം പെട്ടെന്ന് കണ്ടെത്താനുള്ള ഈ പരിശോധനയ്ക്ക് മുമ്പ്, കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉപവസിക്കേണ്ടതുണ്ട്. ഗ്ലൂക്കോസ് അളവ് പരിശോധിക്കാന്‍ രക്ത സാമ്പിള്‍ എടുക്കും. അതിനുശേഷം പഞ്ചസാര അടങ്ങിയ ദ്രാവകം കുടിക്കുക. രണ്ട് മണിക്കൂറിന് ശേഷം, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ മറ്റൊരു രക്ത സാമ്പിള്‍ എടുക്കും. അത് ഉയര്‍ന്നതാണെങ്കില്‍, നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടാകാം. സാധാരണ റേഞ്ച് 140 എംജി/ഡിഎല്‍ കുറവായിരിക്കും. 200 എംജി/ഡിഎല്‍ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള റീഡിങ് പ്രമേഹത്തിന്റെ സൂചനയാണ്.
4. എച്ച്ബിഎവണ്‍സി ടെസ്റ്റ്
പ്രമേഹം കണ്ടെത്തുന്നതിനുള്ള ഈ രക്തപരിശോധന കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ ശരാശരി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അളക്കുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച് സാധാരണ പരിധി 5.7 ശതമാനത്തില്‍ താഴെയാണ്. പ്രമേഹമുണ്ടെങ്കില്‍ അത് 6.5 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും.
5. റാന്‍ഡം ബ്ലഡ് ഷുഗര്‍ ടെസ്റ്റ്
ദിവസത്തിലെ ഏത് സമയത്തും ഈ രീതിയില്‍ പരിശോധന നടത്താം. പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ഈ ടെസ്റ്റ് ഉപവാസം നോക്കാതയാണ് ചെയ്യുന്നത്. 200 എംജി/ഡിഎല്‍ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഒരു റീഡിങ് പ്രമേഹമുണ്ടെന്ന് സൂചിപ്പിക്കുന്നു.
വീട്ടിലിരുന്ന് സ്വയം പരിശോധിക്കുന്നത് പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള എളുപ്പവഴിയായി തോന്നിയേക്കാം. എന്നാല്‍ അത് വിദഗധ രോഗനിര്‍ണയത്തിന് പകരം ആകില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാന്‍ ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിക്കാം. പ്രത്യേകിച്ചും അവര്‍ക്ക് അമിതവണ്ണം, പ്രമേഹത്തിന്റെ കുടുംബ ചരിത്രം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അപകട ഘടകങ്ങള്‍ ഉള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് ഗുണകരമാകും. റീഡിങ് സാധാരണ നിലയ്ക്ക് മുകളിലാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.