HEALTH

ലോക ഹൃദയാരോഗ്യ ദിനം: ഹൃദയാരോഗ്യത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 10 ജീവിതശൈലീ മാറ്റങ്ങള്‍

വെബ് ഡെസ്ക്

ഇന്ന് ലോക ഹൃദയാരോഗ്യ ദിനം. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആഗോളതലത്തില്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്‌റെ പ്രധാന കാരണമായി തുടരുന്ന ഹൃദയസംബന്ധമായ അവസ്ഥകള്‍ തടയുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളാന്‍ വ്യക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഹൃദയാരോഗ്യ ദിനം ഒരു ഓര്‍മപ്പെടുത്തലാണ്. 'ഹൃദയത്തെ ഉപയോഗിക്കുക (യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍)' എന്നതാണ് ഈവര്‍ഷത്തെ ഹൃദയാരോഗ്യ ദിനത്തിന്‌റെ പ്രമേയം.

ലോക ഹൃദയോരാഗ്യ ദിനത്തില്‍, ഹൃദയാഘാതം പ്രതിരോധിക്കാന്‍ ഹൃദ്രോഗവിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്ന 10 ജീവിതശൈലീ ക്രമീകരണങ്ങള്‍ അറിയാം.

1. സമീകൃതാഹാരം കഴിക്കാം

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഹൃദയത്തെ സംരക്ഷിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, അമിത ഉപ്പ്, മധിരം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

2. നിത്യേന വ്യായാമം

നടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ മിതമായ ശാരീരിക വ്യായാമങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശീലമാക്കാണം. എപ്പോഴും ആക്ടീവായിരിക്കുക എന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാനമാണ്. ഇത് രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയനിരക്കും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യും

3. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

അടിവയറിലെ കൊഴുപ്പ് ഹൃദയത്തിന് അപടകരമാണ്. ഇത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തി ഹൃദ്രോഗസാധ്യത കുറയ്ക്കുക.

4. പുകവലി ഉപേക്ഷിക്കാം

ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. പുകവലി ഉഫേക്ഷിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങള്‍ പ്രതിരോധിക്കാനുമാകും.

5. മദ്യത്തിന്‌റെ ഉപയോഗം പരിമിതപ്പെടുത്താം

മിതമായ മദ്യപാനം ഹൃദയത്തിന് ചില ഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലും അമിതമായാല്‍ രക്തസമ്മര്‍ദം കൂട്ടുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

6. സമ്മര്‍ദം നിയന്ത്രിക്കുക

വിട്ടുമാറാത്ത സമ്മര്‍ദം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന ജോലിഭാരവും സമ്മര്‍ദം നിറഞ്ഞ ചുറ്റുപാടുകളും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ ശ്വസന വ്യായാമങ്ങള്‍, യോഗ, ധ്യാനം എന്നിവ ശീലമാക്കാം.

7. രക്തസമ്മര്‍ദം കൃത്യമായി നിരീക്ഷിക്കുക

രക്തസമ്മര്‍ദവും രക്തതിമര്‍ദവുമൊക്കെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നവയാണ്. രക്തസമ്മര്‍ദമുള്ളവര്‍ കൃത്യമായി രക്തസമ്മര്‍ദം നിരീക്ഷിച്ച് നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

8. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ധമനികളില്‍ അടിയുകയും ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും. പൂരിത കൊഴിപ്പും കൊളസ്‌ട്രോളും കുറഞ്ഞ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കും.

9. ആവശ്യത്തിന് ഉറക്കം

ഉറക്കമില്ലായ്മ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കാരണങ്ങളിലൊന്നാണ്. ദിവസവും കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍വരെ ഉറങ്ങുന്നത് ഹൃദയം ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

10. ജലാംശം നിലനിര്‍ത്തുക

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തം എളുപ്പത്തില്‍ പമ്പ് ചെയ്യാനും ശരീരം നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്നത്.

ഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്; സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

അന്‍വര്‍ ഇനിയെന്ത് പറയും, നിലമ്പൂരില്‍ ഇന്ന് പൊതുയോഗം; പ്രതിരോധം ശക്തമാക്കി സിപിഎം

'എല്ലാ ആനകളും ഒന്നല്ല'; ഇന്ത്യയില്‍ അഞ്ച് ജനിതക വകഭേദങ്ങള്‍

സുനിത വില്യംസിനും ബച്ച് വില്‍മോറിനും സീറ്റുകള്‍ ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്; സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിന് തുടക്കം

കലിയടങ്ങാതെ ഇസ്രയേൽ; വ്യോമാക്രമണം തുടരുന്നു, തകര്‍ന്നടിഞ്ഞ് ലെബനന്‍