ജൂൺ 25, ലോക വെള്ളപ്പാണ്ട് ദിനം. മൈക്കിൾ ജാക്സൺ എന്ന പോപ്പ് ഗായകൻ വെള്ളപ്പാണ്ട് രോഗിയായിരുന്നു. അദ്ദേഹത്തിന്റെ മരണ ദിവസമാണ് ലോക വെള്ളപ്പാണ്ട് ദിനമായി ആചരിക്കുന്നത്. വെള്ളപ്പാണ്ട് എന്ന രോഗത്തെ കുറിച്ച് ആഗോളതലത്തിൽ ബോധവത്ക്കരണം നടത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ അസുഖത്തെ കുറിച്ച് ഒരുപാട് മിഥ്യാധാരണകൾ നിലവിലുണ്ട്. അതിനാൽ Looking into the future (ഭാവിയിലേക്ക് നോക്കുക) എന്നതാണ് ഈ വർഷത്തെ വെള്ളപ്പാണ്ട് ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം.
ചർമത്തിലെ നിറം തരുന്ന കോശങ്ങളായ മെലെനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ടിനെ കുറിച്ച് ആളുകൾക്ക് കുറെ മിഥ്യാധാരണകളുണ്ട്. ഇവയൊക്കെ മാറ്റി അസുഖത്തെ കുറിച്ച് കൃത്യമായ അവബോധം ആളുകളിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അസുഖത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക, അസുഖബാധിതരായവർക്ക് കൂടുതൽ പിന്തുണ നൽകുക, അസുഖത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക, ചികിത്സാരീതികൾ അറിഞ്ഞിരിക്കുക എന്നിവയെല്ലാം ആവശ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ച് ദ ഫോർത്തിനോട് സംസാരിക്കുകയാണ് ഡോ. സജി ഫിറോസ്.