കര്‍ണാടകയില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. ചിക്കബെല്ലാപൂരില്‍ നിന്നു സെപ്റ്റംബര്‍ 25ന് ശേഖരിച്ച കൊതുകിന്‌റെ സാംപിളിലാണ് സിക വെറസ് കണ്ടെത്തയിത്. സിക കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ഭാഗത്തുള്ള പനി ബാധിതരെ വിശദമായി പരിശോധിക്കുന്നുണ്ട്. സാംപിള്‍ ഉള്‍പ്പെട്ട അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആയിരക്കണക്കണിക്കിനു പേരാണ് ചിക്കബെല്ലാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ദിവസേന സഞ്ചരിക്കുന്നത്. ഇവരോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളും പനിയുള്ളവരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
നൂറുകണക്കിന് ആളുകളുടെ രക്തസാംപിള്‍ പരിശോധിച്ചതില്‍ ചിക്കബെല്ലാപൂരില്‍ നിന്നുള്ള ആറുപേരില്‍ അഞ്ചു പേരുടേയും ഫലം നെഗറ്റീവും ഒരാളുടേത് പോസിറ്റീവുമായിരുന്നെന്ന് ഡിസ്ട്രിക്ട് ഹെല്‍ത് ഓഫീസര്‍ ഡോ. എസ് മഹേഷ് പറഞ്ഞു. കടുത്ത പനിയുമായെത്തിയ മൂന്നു പേരുടെ രക്തസാംപിള്‍ പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക റെയ്ച്ചൂരില്‍ അഞ്ചുവയസുകാരിയില്‍ സിക സ്ഥിരീകരിച്ചിരുന്നു
ഡെങ്കിപനി, ചിക്കുന്‍ഗുനിയ എന്നിവ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് സിക പരത്തുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചര്‍മത്തില്‍ പാടുകള്‍, പനി, ചെങ്കണ്ണ്, ശരീരവേദന, തലവേദന തുടങ്ങിയവയാണ് സിക പനിയുടെ ലക്ഷണങ്ങള്‍. ഇതിനെതിരെ നിലവില്‍ മരുന്നുകളൊന്നും ലഭ്യമല്ല.
ഗര്‍ഭിണികളില്‍ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി(മസ്തിഷ്‌ക വൈകല്യം) ബാധിക്കാന്‍ സാധ്യതയുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക ആരോഗ്യവിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 31 ഗര്‍ഭിണികളുടേതുള്‍പ്പടെ ചിക്കബെല്ലാപൂരില്‍ നിന്ന് 38 പേരുടെ രക്തം പരിശോധനയ്ക്കായി എടുത്തതായി ഡോ.മഹേഷ്‌കുമാര്‍ അറിയിച്ചു.