LIFESTYLE

വൈറലായിക്കൊണ്ടിരിക്കുന്ന റാറ്റ് സ്‌നാക്കിങ്; സമയമില്ലായ്മ നയിക്കുന്ന പുതിയ ഭക്ഷണരീതിയെ പരിചയപ്പെടാം

വെബ് ഡെസ്ക്

ഭക്ഷണത്തിലും കഴിക്കുന്ന രീതിയിലും ഇടയ്ക്കിടെ പുതിയ ട്രെന്റുകള്‍ വരുന്നത് നാം കാണാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ട്രെന്റാണ്‌ റാറ്റ് സ്‌നാക്കിങ്. എലിയെ പോലെ കഴിക്കുന്നതിനെയാണ് റാറ്റ് സ്‌നാക്കിങ് എന്ന് പറയുന്നത്. അതായത് പ്രധാന ഭക്ഷണത്തിനിടയില്‍ ലഘുഭക്ഷണം കഴിക്കുന്നതും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നതും റാറ്റ് സ്‌നാക്കിങ്ങിന്റെ പട്ടികയില്‍പ്പെടും. വിശക്കുമ്പോള്‍ എന്താണോ കണ്ടെത്തുന്നത്‌ അത് കഴിക്കുന്ന രീതിയാണ് പൊതുവേ എലികളുടേത്. എലികളുടെ പ്രവചനാതീതവും വിഭവസമ്പന്നവുമായ രീതിയിലുള്ള ഈ ഭക്ഷണ രീതി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ രീതി അവലംബിക്കുന്ന ഭക്ഷണപ്രേമികള്‍ ബാക്കി വരുന്ന ഭക്ഷണം സ്‌നാക്‌സുകളാക്കി മാറ്റുകയും പണം ലാഭിക്കുകയും ചെയ്യുന്നു. റാറ്റ് സ്‌നാക്കിങ്ങിന് എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ പ്രചാരണം കിട്ടിയതെന്ന ചോദ്യത്തിനും വിദഗ്ദരുടെ കയ്യില്‍ ഉത്തരമുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആഗ്രഹം കാരണം ഭക്ഷണ പ്രവണതകള്‍ക്ക് പെട്ടെന്ന് പ്രചാരം ലഭിക്കുമെന്നാണ് ന്യൂട്രിഷന്‍ നുപൂര്‍ പട്ടീല്‍ ഇന്ത്യടുഡേയ്ക്ക് നല്‍കിയ പ്രതികരണം.

ഇടവിട്ടുള്ള ഡയറ്റിങ്ങാണ് റാറ്റ് സ്‌നാക്കിങ്ങില്‍ ഉള്‍പ്പെടുന്നത്. ഈ രീതിയാണ് ആളുകളെ റാറ്റ് സ്‌നാക്കിങ്ങിലേക്ക് അടുപ്പിക്കുന്ന മറ്റൊരു പ്രധാന കാരണം. തിരക്കേറിയ ജോലികള്‍, ദൈര്‍ഘ്യമേറിയ ജോലി സമയം, വര്‍ദ്ധിച്ച യാത്രാ സമയം, പാകം ചെയ്യാനുള്ള എളുപ്പം തുടങ്ങിയവയും റാറ്റ് സ്‌നാക്കിങ് വൈറലാകാനുള്ള കാരണമാണ്. പലരും നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ചുരുങ്ങിയ വിഭവങ്ങള്‍ ആവശ്യമുള്ള റാറ്റ് സ്‌നാക്കിങ്ങിലേക്ക് നയിക്കുന്നു.

പലപ്പോഴും ജീവിത ശൈലിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഭക്ഷണക്രമമാണ് ഇത്. റാറ്റ് സ്‌നാക്കിങ് കലോറി എണ്ണത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നുമുണ്ട്. എന്നാല്‍ ഇത് ഒരു മീല്‍സിന് പകരമുള്ള ആരോഗ്യപരമായ ബദലായി കണക്കാക്കാന്‍ സാധിക്കില്ല.

സമയബന്ധിതവും രുചികരവുമാണെങ്കിലും ശരീരത്തിന് ആവശ്യമുള്ള പോഷാകാഹാരം നല്‍കാന്‍ റാറ്റ് സ്‌നാക്‌സിന് സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്. കഴിക്കുമ്പോള്‍ നാമത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. മാത്രവുമല്ല, നാം ചേര്‍ക്കുന്ന വിഭവങ്ങളില്‍ അനാരോഗ്യകരമായ ചേരുവകളാണ് ഉള്ളതെങ്കില്‍ അത് അമിതവണ്ണം, പോഷകങ്ങളുടെ കുറവ്, മറ്റ് രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും