നല്ല ഉറക്കം നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. കുറഞ്ഞത് 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ കാരണം ചില സമയത്ത് നല്ല ഉറക്കം കിട്ടാതെ വന്നേക്കാം. എന്നാല്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ ചില പാനീയങ്ങള്‍ക്ക് സാധിക്കും
ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ നന്നായി ഉറങ്ങാന്‍ സാധിക്കും. ഏതൊക്കെയാണ് ആ പാനീയങ്ങളെന്ന് പരിശോധിച്ചാലോ
ബദാം പാല്‍
ഉറക്കത്തെ വിളിച്ചു വരുത്തുന്ന പാനീയങ്ങളിലൊന്നാണ് ബദാം മില്‍ക്ക്. ശരീരത്തിലെ മെലാട്ടോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഇവ ഉറങ്ങാന്‍ സഹായിക്കുന്നത്. മസ്തിഷ്‌കത്തിലെ സെറോട്ടോണിന്റെ അളവും വര്‍ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ഇതു വഴി നല്ല ഉറക്കം ലഭിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയ്ക്ക് ഒരു പാട് ആരോഗ്യ ഗുണങ്ങളുണ്ട്. കഫീന്‍ അടങ്ങിയ ഗ്രീന്‍ ടീ ഊര്‍ജസ്വലത വര്‍ധിപ്പിക്കുമെങ്കിലും ഉറക്കത്തിനായി കഫീനില്ലാത്തത് തന്നെ തിരഞ്ഞെടുക്കുക. സമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന തയാമിന്‍ അടങ്ങിയ ഗ്രീന്‍ ടീ നല്ല ഉറക്കം പ്രദാനം ചെയ്യും.
ചെറി ജ്യൂസ്
നല്ല ഉറക്കം പ്രദാനം ചെയ്യുന്നതിനുള്ള ഗുണങ്ങളാല്‍ പ്രശസ്തമായ മറ്റൊരു പാനീയമാണ് ചെറി ജ്യൂസ്. ഉറക്കമില്ലായ്മ ഉള്ളവരില്‍ ഉറക്കം വരാന്‍ ചെറി ജ്യൂസ് സഹായകമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറികളില്‍ കാണപ്പെടുന്ന മെലറ്റോണിന്‍ ആണ് ഇതിന് പിന്നിലെ ഒരു കാരണം.
മഞ്ഞള്‍ ചേര്‍ത്ത പാല്‍
കിടക്കുന്നതിനു മുന്‍പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ദക്ഷിണേന്ത്യന്‍ രീതിയാണ്. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്
അശ്വഗന്ധ ചായ
ഏറ്റവും പ്രശസ്തമായ ആയുര്‍വേദ സസ്യങ്ങളില്‍ ഒന്നാണ അശ്വഗന്ധ. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഇവ സമ്മര്‍ദ്ദം, സന്ധിവാതം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളേയും ചെറുക്കും.
പെപ്പര്‍മിന്റ് ടീ
പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് കുരുമുളക്. ദഹനപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്), ദഹനക്കേട് തുടങ്ങിയ കുടല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പെപ്പര്‍മിന്റ് ടീ സഹായിക്കും. നല്ല ഉറക്കത്തിനും ഇത് ശീലമാക്കാവുന്നതാണ് .