LIFESTYLE

കോവിഡിന് ശേഷം കൗമാരക്കാരില്‍ അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് പഠനം

വെബ് ഡെസ്ക്

കോവിഡ് കാലം കൗമാരക്കാരില്‍ മാനസികാരാഗ്യം മോശമാക്കിയതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണ ശൈലികൊണ്ടുള്ള രോഗങ്ങള്‍ക്കും കാരണമായി. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയുള്ള കൗമാരക്കാരുടെ എണ്ണം കോവിഡ് കാലത്ത് ഇരട്ടിയായതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അനാരോഗ്യകരമായ ഭക്ഷണ ശൈലിയുള്ള ആളുകളില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്. എന്നാല്‍ ഭക്ഷണ ശൈലി മോശമാകുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ശരീര പ്രകൃതിയിലുള്ള അസംതൃപ്തിയും ശരീരഭാരം കുറയ്ക്കണമെന്നുള്ള ചിന്തയും കൗമാരക്കാരെ അനാരോഗ്യകരമായ ഭക്ഷണ ശീലത്തില്‍ എത്തിച്ചിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

കൗമാരക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അനാരോഗ്യകരമായ ഭക്ഷണശൈലിയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്

കൗമാരത്തില്‍ തന്നെ ആരംഭിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ ശീലം വിവിധ തരത്തിലുണ്ട്. അനോറെക്സിയ നെര്‍വോസ(ശരീരഭാരം വളരെ കുറവ്, ശരീരഭാരം കൂടുമെന്ന തീവ്രമായ ഭയവും ഭാരത്തെക്കുറിച്ചുള്ള വികലമായ ധാരണയും), ബുളിമിയ നെര്‍വോസ(ഒരു സമയം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന അവസ്ഥ), അമിത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പത്ത് ശതമാനം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് അനാരോഗ്യകരമായ ഭക്ഷണ ശീലം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

കലോറി നിയന്ത്രണം, അമിതമായ ഭക്ഷണം കഴിക്കല്‍, അമിതവ്യായാമം, ശരീരഭാരം കുറയ്ക്കാനുള്ള സപ്ലിമെന്റുകളുടെ ഉപയോഗം, പോഷകങ്ങളുടെ ദുരുപയോഗം തുടങ്ങിയ ക്രമരഹിതമായ ഭക്ഷണരീതികളും കൗമാരക്കാരില്‍ അപകടസാധ്യതയുണ്ടാക്കുന്നുണ്ട്. കൗമാരക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അനാരോഗ്യകരമായ ഭക്ഷണശൈലിയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യായാമത്തിനൊപ്പം പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാനസികമായ ഊര്‍ജത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു

ഇതില്‍ രക്ഷിതാക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീര ഭാരം, ശരീര വലുപ്പം, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള മാതാപിതാക്കളില്‍ നിന്നുള്ള തെറ്റായ അഭിപ്രായങ്ങള്‍ കൗമാരക്കാരിലെ ഭക്ഷണ ക്രമക്കേടിനെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം കൗമാരക്കാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ശരീരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മെലിഞ്ഞതും വെളുത്തതുമായ ശരീരം സ്ത്രീകള്‍ക്ക് ആവശ്യമാണെന്ന പരമ്പരാഗത ചിന്തകളും ഒഴിവാക്കേണ്ടതും ഭക്ഷമക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ആവശ്യമാണ്. വ്യായാമത്തിനൊപ്പം പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാനസികമായ ഊര്‍ജത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍