LIFESTYLE

ഇന്ത്യയുടെ ഇഷ്ട വിഭവം ബിരിയാണി; വെളിപ്പെടുത്തലുമായി സ്വിഗ്ഗി

കഴിഞ്ഞ ഒരു വർഷത്തിനിടെ 7.6 കോടി ബിരിയാണി ഓര്‍ഡറുകളാണ് സ്വി​ഗ്ഗി സ്വീകരിച്ചത്

വെബ് ഡെസ്ക്

ഇന്ത്യക്കാരുടെ ഇഷ്ട വിഭവമേതാണ് എന്ന ചോദ്യത്തിന് ഉത്തരമെന്തായിരിക്കും ?. ബിരിയാണി എന്നാണ് രാജ്യത്തെ ഫുഡ് ഡെലിവറി ആപ്പായ സ്വി​​​​ഗ്ഗിയുടെ ഉത്തരം . എങ്ങനെ എന്നല്ലേ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണമാണ് ബിരിയാണി. ആകെ ഓൺ ലൈൻ ഓർഡറുകളുടെ അടിസ്ഥാനത്തിലാണ് സ്വി​ഗ്ഗിയുടെ വെളിപ്പെടുത്തൽ. ജൂലൈ രണ്ടിന് ആഘോഷിക്കാൻ പോകുന്ന അന്താരാഷ്ട്ര ബിരിയാണി ദിനത്തിനോടനുബന്ധിച്ചാണ് സ്വി​ഗ്ഗിയുടെ പ്രസ്താവന.കഴിഞ്ഞ ഒരു വർഷത്തിനിടെ 7.6 കോടി ബിരിയാണി ഓര്‍ഡറുകളാണ് സ്വി​ഗ്ഗി സ്വീകരിച്ചത്

സു​ഗന്ധ പൂരിതമായി ലഖനൗ ബിരിയാണി,എരുവു കൂടിയ ഹൈദരബാദി ബിരിയാണി,രുചിയൂറും കൊൽക്കത്ത ബിരിയാണി, കൊതിയൂറും മലബാറി ബിരിയാണി എന്നീ ബിരിയാണി വൈവിധ്യങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്

2022 ലെ ബിരിയാണി ഓർഡറുകളേക്കാളും 8.26 ശതമാനം വളർച്ച ഈ വർഷം മുതൽ ഉണ്ടായിട്ടുണ്ടെന്നാണ് സ്വിഗ്ഗിയുടെ കണക്കുകൾ. സ്വി​ഗ്ഗി ആപ്പിലൂടെ 2.6 ലക്ഷം റെസ്റ്റോറന്റുകളാണ് ബിരിയാണി വിതരണത്തിനായി രാജ്യമെമ്പാടും പ്രവർത്തിക്കുന്നത് . ഇതിൽത്തന്നെ 2800ൽ അധികം റെസ്റ്റോറന്റുകൾ ബിരിയാണി മാത്രം വിതരണം ചെയ്യുന്നവയാണ്.

സു​ഗന്ധപൂരിതമായി ലഖനൗ ബിരിയാണി , എരുവു കൂടിയ ഹൈദരബാദി ബിരിയാണി , രുചിയൂറും കൊല്‍ക്കത്ത ബിരിയാണി കൊതിയൂറും മലബാറി ബിരിയാണി എന്നീ ബിരിയാണി വൈവിധ്യങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഒരു മിനിറ്റിൽ 219 ബിരിയാണി ഓർഡറുകളാണ് സ്വി​ഗ്ഗി ആപ്പിലൂടെ സ്വീകരിക്കുന്നത്.

രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ സ്വി​ഗ്ഗിക്ക് ബിരിയാണി റെസ്റ്റോറന്റുകൾ ഉണ്ടെങ്കിലും 24,000ൽ അധികം ബിരിയാണി വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നത് ബെം​ഗ്ലൂരിലാണ്.22,000 ത്തിലധികം റെസ്റ്റോറന്റുകളുമായി മുംബൈ രണ്ടാം സ്ഥാനത്തും 20,000ത്തിലധികം റസ്റ്റോറന്റുകളുമായി ഡൽഹി മൂന്നാം സ്ഥാനത്തുമാണെത്തിയിരിക്കുന്നത് .

ഹൈദരാബാദിലാണ് ബിരിയാണിക്ക് കൂടുതൽ ആവശ്യക്കാരുള്ളതെന്നും സ്വി​ഗ്ഗി അറിയിച്ചു. ഈ വർഷം ജൂൺ വരെ 7.2 ദശലക്ഷം ഓർഡറുകളാണ് ഹൈദരബാദിൽ നിന്നുമാത്രം ബിരിയാണിക്കു‌ ലഭിച്ചത്. തൊട്ടു പിന്നാലെ ബെംഗുളുരുവും ചെന്നൈയുമുണ്ട്. ബിരിയാണികളിൽ പ്രിയം ദം ബിരിയാണികളോടാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 6.2 ദശലക്ഷം ഓർഡറുകളാണ് ദം ബിരിയാണിക്ക് മാത്രം ഇതു വരെ ലഭിച്ചത്. ഹൈദരാബാ​ദ് ബിരിയാണിയ്ക്കും ചെന്നൈ ബിരിയാണിക്കുമൊക്കെ ആവശ്യക്കാർ ഏറെയാണെന്നും സ്വി​ഗ്ഗി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ