LIFESTYLE

ചുട്ടുപൊള്ളുന്ന വേനലിലും ബൈക്ക് യാത്ര സുഗമമാക്കാൻ വഴികളുണ്ട്

സൂര്യാതപം മുതൽ പല പ്രശ്നങ്ങളും ഒഴിവാക്കാനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം

വെബ് ഡെസ്ക്

വേനലായാലും തണുപ്പ് കാലമാണെങ്കിലും യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ ചൂടിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അത് ദോഷം ചെയ്യും. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ. നിങ്ങളുടെ യാത്ര സുഖകരമാക്കാൻ സഹായകമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഇതാ

ബേസ് ലെയർ

ശരീരത്തിന് ചൂടും തണുപ്പും നൽകുന്ന തരത്തിലുള്ള, ശരീരത്തോട് ചേർന്ന് കിടക്കുന്ന തരം വസ്ത്രമാണ് ബേസ് ലെയർ. ബൈക്കിൽ യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി ബേസ് ലെയർ ധരിക്കുക എന്നതാണ് ആദ്യ പടി. ശരിയായ ബേസ് ലെയറുകൾ ധരിക്കുന്നത് യാത്ര സുഖകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു

ബേസ് ലെയർ

വിയർപ്പ് ആഗിരണം ചെയ്യാൻ കഴിയുന്നതും നേർത്തതുമായ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ഏറ്റവും അനുയോജ്യം. ഇത്തരത്തിലുള്ള ബേസ് ലെയറുകൾ ആത്യാവശ്യമെങ്കിൽ ചെറിയ നനവോടെയും ഉപയോ​ഗിക്കാം. ഇത് ചൂടിന് ശമനം നൽകും. വിയർപ്പ് നിലനിർത്തുകയും ശരീരത്തിൽ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാരണം കോട്ടൺ ടി-ഷർട്ട് ധരിക്കുന്നത് ഒഴിവാക്കണം

മെഷ് റൈഡിങ് ഗിയർ

റൈഡിങ് ഗിയർ നിർബന്ധമാണ്. വ്യത്യസ്ത ഇനങ്ങളിൽ റൈഡിങ് ഗിയർ ലഭ്യമാണെങ്കിലും മെഷ് റൈഡിങ് ഗിയറാണ് വേനൽക്കാലത്ത് ഉപയോ​ഗിക്കേണ്ടത്. മെഷ് പാനലുകളുള്ള, വായുസഞ്ചാരമുള്ള വസ്ത്രങ്ങളാണിവ. ബേസ് ലെയറിന് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും മെഷ് റൈഡിങ് ഗിയർ നൽകും.

മെഷ് റൈഡിങ് ഗിയർ

പഴയ റൈഡിങ് ഗിയറുകളിൽ മെഷ് പാനലുകൾ എല്ലായ്പ്പോഴും തുറന്നാണിരുന്നത്. എന്നാൽ ഇപ്പോൾ ലഭ്യമായവയിൽ മെഷ് പാനലുകൾ ഫ്ലാപ്പ് ഉപയോഗിച്ച് തുറക്കാനും അടയ്ക്കാനും സാധിക്കും. വേനൽക്കാലത്തും തണുപ്പുള്ളപ്പോഴും ആവശ്യാനുസരണം ഉപയോഗിക്കാൻ ഇത് സഹായിക്കും.

ഹൈഡ്രേഷൻ

വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശരീരത്തിൽ വളരെ വേഗം നിർജലീകരണം സംഭവിക്കും. എന്നാൽ യാത്രയ്ക്ക് ഇടയിൽ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഇതിന് പ്രതിവിധിയല്ല. പകരം യാത്രയിലുടനീളം ചെറിയ അളവിൽ വെള്ളം നിരന്തരം കുടിക്കുക.

ബൈക്കിൽ പോകുമ്പോൾ യാത്രാസാധനങ്ങളുടെ ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കണം. പരമാവധി രണ്ട് ലിറ്റർ വെള്ളം മാത്രം കയ്യിൽ കരുതുക. ശേഷം യാത്രയിലുടനീളം ആവശ്യമുള്ളപ്പോഴെല്ലാം നിറച്ച ശേഷം പലപ്പോഴായി കുടിക്കുക. നിർജലീകരണം ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണം. യാത്രയ്ക്ക് 3- 4 മണിക്കൂർ മുൻപ് ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരഭാരം അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടത്. 500 ഗ്രാം ശരീരഭാരത്തിന് 3മില്ലീലിറ്റർ എന്നതാണ് ഉചിതമായ അളവ്.

യാത്രയ്ക്ക് ഉചിതമായ സമയം തിരഞ്ഞെടുക്കുക

വെയിലേൽക്കുന്നത് ഒഴിവാക്കുക എന്നത് തന്നെയാണ് ചൂട് ഒഴിവാക്കാനുള്ള ഉചിതമായ മാർഗം. അതായത്, കഠിനമായ ചൂടുള്ള ഉച്ചസമയങ്ങളിൽ യാത്ര ഒഴിവാക്കുക. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന യാത്രയല്ലെങ്കിൽ അതിരാവിലെ ആരംഭിച്ച് ഉച്ചയ്ക്ക് മുൻപായി പൂർത്തിയാക്കുന്നതാണ് നല്ലത്. പകൽ സമയത്തിന് ദൈർഘ്യമേറുന്നു എന്നതാണ് വേനൽക്കാലത്തിന്റെ പ്രത്യേകത. അതിരാവിലെയും വൈകീട്ടും പകൽ വെളിച്ചത്തിൽ കൂടുതൽ സമയം ലഭിക്കുന്നു. ഈ സമയം യാത്രയ്ക്കായി ഉപയോഗിക്കാം. മികച്ച ഹെഡ് ലൈറ്റ് ഉണ്ടെങ്കിൽ, ഇരുട്ടിയും യാത്ര ചെയ്യാവുന്നതാണ്.

ആവശ്യമായി കരുതേണ്ട സാധനങ്ങൾ

ബേസ് ലെയറിനും റൈഡിങ് ഗിയറിനും പുറമേ, ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന ചില സാധനങ്ങളുണ്ട്. അതിലൊന്നാണ് കൂളിങ് വെസ്റ്റ്. ഈർപ്പം നിലനിർത്തുന്ന രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുൻപ് നന്നായി നനച്ച ശേഷം ബേസ് ലെയറിനും മെഷ് ജാക്കറ്റിനുമിടയിൽ ധരിക്കുന്നതാണ് ഉചിതം.

കൂളിംഗ് വെസ്റ്റ്
നെക്ക് ട്യൂബ്

ഇതേ രീതിയിൽ ഉപയോഗിക്കാവുന്നതാണ് നെക്ക് ട്യൂബ്. ബേസ് ലെയർ പോലെ കനം കുറഞ്ഞതാണിവ. യാത്രയ്ക്ക് മുന്നോടിയായി ഇവ നന്നായി നനയ്ക്കുക. ശരീരത്ത് ചേർന്ന് കിടക്കുന്നതിനാൽ ഇവ കൂടുതൽ തണുപ്പ് പകരും. പക്ഷേ യാത്രയ്ക്കിടെ നേരിട്ട് കാറ്റടിക്കുന്നതിനാൽ വേഗത്തിൽ ഈർപ്പം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇടയ്ക്കിടെ നനയ്ക്കേണ്ടതായി വരും.

ഇരുചക്ര വാഹനങ്ങളിൽ വിൻഡ് പ്രൊട്ടക്ഷൻ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ വേനൽക്കാലത്ത് ഇത് അധികമാകുന്നത് യാത്ര ദുസഹമാക്കും. വാഹനത്തിൽ സാധാരണയുള്ള വിൻഡ് പ്രൊട്ടക്ഷൻ കൂടാതെ, അധികമായി യോജിപ്പിച്ച വിൻഡ് പ്രൊട്ടക്ഷനുകൾ നീക്കം ചെയ്ത് വേണം വേനൽക്കാലത്ത് യാത്ര ചെയ്യാൻ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ