WELL-BEING

ആർത്തവ ഉത്പന്നങ്ങൾ സൗജന്യം; ചരിത്രം കുറിച്ച് സ്കോട്‍ലൻഡ്

വെബ് ഡെസ്ക്

ആർത്തവവുമായി ബന്ധപ്പട്ട ഉത്പ്പന്നങ്ങൾ വാങ്ങാൻ മാസംതോറും നല്ലൊരു തുക ചിലവാകുന്നവരാണ് സ്ത്രീകൾ. പണമില്ലാത്തതിനാൽ സാനിറ്ററി പാഡ് പോലും വാങ്ങാൻ സാധിക്കാത്തവരുമുണ്ടാകും. ഇതിനെല്ലാം പരിഹാരമായാണ് സ്കോട്‍ലൻഡ് പുതിയ നിയമം കൊണ്ടുവന്നത്. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉത്പ്പന്നങ്ങളും പൂർണമായും സൗജന്യമാക്കിയിരിക്കുകയാണ് സ്കോട്ലൻഡ്. 2020ലാണ് സുപ്രധാനമായ ഫ്രീ പിരീഡ് ബിൽ സ്കോട്ടിഷ് പാർലമെന്റ് ഐകകണ്ഠേന പാസാക്കിയത്.

രാജ്യത്ത് നിലവിൽ വിദ്യാർത്ഥികൾക്ക് സാനിറ്ററി ഉത്പ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്.

തുല്യതയും ലിം​ഗസമത്വവും ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് സാമൂഹിക സുരക്ഷാ സെക്രട്ടറി ഷോൺ റോബിസൺ പറഞ്ഞു. ലോകത്താദ്യമായി ഇത് നടപ്പിലാക്കുന്ന രാജ്യമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും സാനിറ്ററി ഉത്പ്പന്നങ്ങൾ സൗജന്യമായി ലഭിക്കും. രാജ്യത്ത് നിലവിൽ വിദ്യാർത്ഥികൾക്ക് സാനിറ്ററി ഉത്പ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. പുതിയ ബിൽ അനുസരിച്ച് സാനിറ്ററി ഉത്പ്പന്നങ്ങൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉത്പ്പന്നങ്ങൾ എല്ലാവർക്കും സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പുവരുത്തണം.

ആർത്തവം ഒരു സാധാരണ ജൈവിക പ്രക്രിയ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതിലെ ഒരു നിർണായക ചുവടുവയ്പ്പാണ് ഇതെന്ന് മോണിക്ക ലെനോൺ പ്രതികരിച്ചു

ചരിത്രപരമായ നിയമനിർമാണത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് തീരുമാനത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് സ്കോട്ലൻഡ് പ്രഥമമന്ത്രി നിക്കോള സ്റ്റർജൻ പറഞ്ഞു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള നയപരമായ ഇടപെടലാണിതെന്നും നിക്കോള പറഞ്ഞു.

ലേബർ പാർട്ടി അം​ഗവും എംപിയുമായ മോണിക്ക ലെനോൺ ആണ് പാർലമെന്റിൽ ഈ സുപ്രധാന ബിൽ അവതരിപ്പിച്ചത്. ആർത്തവം ഒരു സാധാരണ ജൈവിക പ്രക്രിയ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതിലെ ഒരു നിർണായക ചുവടുവയ്പ്പാണ് ഇതെന്ന് മോണിക്ക പ്രതികരിച്ചു. ലിം​ഗസമത്വം എന്നത് രാജ്യം എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ബില്ലെന്നും അവർ പറഞ്ഞു.

2018ലാണ് രാജ്യത്തെ വിദ്യാർത്ഥികൾക്ക് ആർത്തവ ഉത്പ്പന്നങ്ങൾ സൗജന്യമാക്കി കൊണ്ടുള്ള ബിൽ സ്കോട്ടിഷ് പാർലമെന്റ് പാസാക്കുന്നത്. കമ്മ്യൂണിറ്റി സെന്ററുകൾ, മരുന്ന് കടകൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലും സൗജന്യമായി ടാംപണുകളും സാനിറ്ററി പാഡുകളും ലഭ്യമാക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും