WORLD

യുഎസിൽ വീണ്ടും കൂട്ട വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ പന്ത്രണ്ട് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്

വെബ് ഡെസ്ക്

യു എസില്‍ വീണ്ടും കൂട്ട വെടിവയ്പ്പ്. വിർജീനിയയിൽ കോമണ്‍ വെല്‍ത്ത് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപമുള്ള തീയേറ്ററില്‍ നടന്ന ഹൈസ്‌ക്കൂള്‍ ബിരുദദാന ചടങ്ങിനിടെയാണ് ആക്രമണം. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കുണ്ട്. തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ പന്ത്രണ്ട് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിച്ച്മണ്ട് പോലീസ് മേധാവി റിക്ക് എഡ്വേര്‍ഡ്‌സ് അറിയിച്ചു.

തീയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വൈകിട്ട് 5.15ലോടെ വെടിയൊച്ച കേള്‍ക്കുകയും പുറത്തുണ്ടയിരുന്ന പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരുക്കേറ്റവരെ കണ്ടെത്തുകയായിരുന്നു.

തീയേറ്ററിനുള്ളിൽ നിന്ന് 20 തവണ വെടിയൊച്ചകള്‍ കേട്ടതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം തീയേറ്ററിന് പുറത്തേക്ക് ഓടിയതായി ദൃക്ഷിസാക്ഷികള്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയും ഒരു കുട്ടിക്ക് കാര്‍ തട്ടി പരുക്കേല്‍ക്കുകയും ചെയ്തു. നിസാര പരുക്കുള്ളവർക്ക് സംഭവസ്ഥലത്ത് തന്നെ വച്ച് പ്രാഥമിക ചികിത്സ നല്‍കി.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ ആർക്കും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിരുന്നതായി അറിവില്ലെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയില്‍ എടുത്തവരുടെയോ പരുക്കേറ്റവരുടെയോ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച നടത്താനിരുന്ന മറ്റൊരു ബിരുദദാന ചടങ്ങ് സുരക്ഷയുടെ ഭാഗമായി റദ്ദാക്കിയതായും ബുധനാഴ്ച സ്‌കൂളുകള്‍ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. ഹ്യൂഗ്നോട്ട് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിന് ശേഷം തീയേറ്ററിന് എതിര്‍ വശത്തും കോളേജ് ക്യാംപസിനോട് ചേര്‍ന്നുള്ള പാര്‍ക്കിലുമാണ് വെടിവയ്പ് നടന്നതെന്ന് റിച്ച്മണ്ട് പബ്ലിക്ക് സ്‌കൂള്‍ അവരുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ