WORLD

'സുരക്ഷിതമേഖല'യും ആക്രമിച്ച് ഇസ്രയേല്‍; ഗാസ റെഡ് ക്രോസിനു സമീപം നടന്ന ഷെല്ലാക്രമണത്തില്‍ 25 പലസ്തീനികള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

'സുരക്ഷിതമേഖല'യായി നിശ്ചയിച്ച സ്ഥലങ്ങളിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. റെഡ് ക്രോസിന്‌റെ ഗാസ ഓഫിസിനു സമീപം നടന്ന ഷെല്ലാക്രമണത്തില്‍ 25 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റെഡ്‌ക്രോസ് ഏജന്‍സി അറിയിച്ചു. നൂറുകണക്കിന് പലസ്തീനികള്‍ താല്‍ക്കാലിക ടെന്‌റുകളില്‍ താമസിക്കുന്ന ഗാസയിലെ റെഡ്‌ക്രോസ് ഓഫിസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായി ഹമാസിന്‌റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രണം ഐസിആര്‍സി ബേസിന് ചുറ്റുമുള്ള അല്‍ മവാസി പ്രദേശത്തെ കുറിയിറക്കപ്പെട്ടവരുടെ ടെന്‌റുകളെ ലക്ഷ്യമാക്കിയായിരുന്നെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

അല്‍- മാവസിയെ ഇസ്രയേല്‍ ഒരു മാനുഷിക 'സുരക്ഷിത മേഖല' ആയി നിശ്ചയിച്ചിരുന്നു. ഇസ്രയേലി ടാങ്കുകള്‍ അപ്രതീക്ഷിതമായി അല്‍-മവാസിയില്‍ നുഴഞ്ഞുകയറുകയും പലായന കേന്ദ്രങ്ങള്‍ക്കും താല്‍ക്കാലിക ടെന്‌റുകള്‍ക്കും നേരെ നിരവധി പീരങ്കി ഷെല്ലുകള്‍ വിക്ഷേപിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലക്ഷത്തിലധികം പലസ്തീനികള്‍ അഭയം പ്രാപിച്ച വളരെ ചെറിയ ഭൂപ്രദേശമാണ് അല്‍-മവാസി. ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സ്ഥാപിച്ച ഇവിടം മാനുഷിക സംഘടനകളുടെ ഒരു കേന്ദ്രം കൂടിയാണ്. ഈ സുരക്ഷിത മേഖലയില്‍ നടത്തിയ ആക്രമണം അല്‍-അക്‌സ ഹോസ്പിറ്റലിലെ സ്ഥിതിഗതികള്‍ വഷളാക്കിയതിനാല്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

മധ്യ ഗാസയിലെ തീവ്രവാദികള്‍ക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരെ ' കൃത്യമായ രഹസ്യാന്വേഷണ അധിഷ്ഠിത ഓപ്പറേഷന്‍' പിന്തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വെള്ളമോ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളോ ഇല്ലാതെ സങ്കടാവസ്ഥയില്‍ പലസ്തീനികള്‍ കഴിയുന്ന പ്രദേശമായ അല്‍- മുവാസിയുടെ സമീപപ്രദേശങ്ങളില്‍ ഇസ്രയേല്‍ നേരത്തേ ബോംബാക്രണം നടത്തിയിരുന്നു.

അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ പട്ടണമായ ഖല്‍ഖില്യയില്‍ ഇന്ന് ഒരു ഇസ്രയേലി സിവിലിയന്‍ വെടിയേറ്റ് മരിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഒക്ടോബര്‍ ഏഴ് മുതല്‍ തുടരുന്ന ഗാസയ്‌ക്കെതിരായ ആക്രമണത്തില്‍ ഇതുവരെ 37,431 പേര്‍ കൊല്ലപ്പെടുകയും 85,653 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു

ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്

സ്വര്‍ണക്കടത്ത്: മതവിധി പ്രസ്താവന വിശദീകരിച്ച് കെ ടി ജലീൽ; മുസ്ലിംവിരുദ്ധ നിലപാടെന്ന് വിമർശനം