WORLD

സാമ്പത്തിക പ്രതിസന്ധി: അഫ്ഗാനിസ്ഥാനിലെ 2.92 കോടി പേർക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ്

വെബ് ഡെസ്ക്

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സ്ഥിതി വഷളായിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധിയുടെ പിടിയിലാണെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ 2.92 കോടി ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) പറയുന്നു. വരൾച്ച പോലുള്ള സാഹചര്യങ്ങൾ, വെള്ളപ്പൊക്കം, അരക്ഷിതാവസ്ഥ, കഠിനമായ ശൈത്യകാലം, രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത, കുടിയിറക്കൽ എന്നിവ അഫ്ഗാനിസ്ഥാനിൽ മാന്ദ്യം വർധിപ്പിച്ചിട്ടുണ്ട്.

യുനിസെഫിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 64 ശതമാനം കുടുംബങ്ങളും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ്. 2023 ഒക്‌ടോബർ വരെ 1.5 കോടിയിലധികം ആളുകൾക്ക് ഭക്ഷ്യക്ഷാമം നേരിട്ടേക്കാം. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 17 എണ്ണത്തിലും ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ 13.3 കോടി ആളുകൾക്ക് ആരോഗ്യ സേവനങ്ങളും ലഭ്യമല്ല. ഏകദേശം 8.7 കോടി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ആവശ്യമാണെന്നും റിപ്പോർട്ട് കണ്ടെത്തി.

എന്‍ജിഒകള്‍ക്കും യുഎന്നിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന്‍ സ്ത്രീകളുടെ മേല്‍ താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ദുര്‍ബലരായ സ്ത്രീകളുടെയും കുട്ടികളുടെയും നിലനിൽപ്പിനും സംരക്ഷണത്തിന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെന്നും യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളിൽ മികച്ച പ്രതിഭകൾ നിലവിലുണ്ട്. അവർക്ക് സാമൂഹിക, തൊഴിൽ മേഖലകളിൽ സജീവമായ പങ്ക് വഹിക്കാൻ കഴിയും. പക്ഷേ നിർഭാഗ്യവശാൽ, രാജ്യത്ത് ഇതുവരെ ഈ പ്രശ്നം പരിഹരിക്കാൻ നിലവിലെ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വനിത അവകാശ പ്രവർത്തക സൂര്യ പയ്ക്കൻ പറഞ്ഞു.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെയാണ് രാജ്യം നിരവധി പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയത്. സാമ്പത്തിക പ്രതിസന്ധിയും, സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങളും ഉടലെടുത്തതോടെ രാജ്യത്തെ ജനങ്ങളുടെ സ്ഥിതി വഷളാവുകയായിരുന്നു. 'രാജ്യത്ത് മാനുഷിക സഹായം വര്‍ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം ജനങ്ങളുടെ ജീവിതാവസ്ഥയും ഉപഭോഗ നിലവാരവും ഉയര്‍ത്തുകയും ചെയ്യുക എന്നതാണ്'- സാമ്പത്തിക വിദഗ്ധന്‍ സയ്യിദ് മസൂദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ 19 ദശലക്ഷം ആളുകളുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ 1.45 ബില്യൺ ഡോളർ ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായം നിർത്തരുതെന്ന് ഇസ്ലാമിക് എമിറേറ്റ് സാമ്പത്തിക മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്