ഹയാത് ഹോട്ടലിന് മുമ്പിൽ സുരക്ഷ ശക്തമാക്കിയിരുന്നു  
WORLD

സൊമാലിയയിലെ ഹോട്ടലിൽ ഭീകരാക്രമണം; 30 മണിക്കൂര്‍ നീണ്ട വെടിവെയ്പ്; 20 പേർ കൊല്ലപ്പെട്ടു

അൽ ഖയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു

വെബ് ഡെസ്ക്

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ, ഹയാത് ഹോട്ടലിൽ ഭീകരർ നടത്തിയ വെടിവെയ്പിൽ 20 ഒളം പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഒരു സംഘം അക്രമികൾ ഹോട്ടലിലെത്തി ആളുകളെ ബന്ദികളാക്കുകയും ആക്രമണം നടത്തുകയും ചെയ്തത്. 30 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയൻ സുരക്ഷാസേന ഭീകരരെ കീഴ്പ്പെടുത്തിയത്.

വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അമ്പതോളം പേർക്ക് പരുക്കേറ്റു

സർക്കാർ ഉദ്യോഗസ്ഥരടക്കം പതിവായി എത്തുന്ന പ്രമുഖ ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കാർബോംബുകളും ആയുധങ്ങളുമായാണ് അക്രമി സംഘം ഹോട്ടലിലെത്തിയത്. ഹോട്ടലിന്റെ 95 ശതമാനം നിയന്ത്രണവും സംഘം കൈക്കലാക്കി. രണ്ടാം നിലയിൽ ആളുകളെ ബന്ദിയാക്കി. തുടർന്നാണ് സുരക്ഷാ സേന പ്രത്യാക്രമണം ആരംഭിച്ചത്. വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അമ്പതോളം പേർക്ക് പരുക്കേറ്റതായും മൊഗാദിഷു പോലീസ് മേധാവി യാസിൻ ഹാജി വ്യക്തമാക്കി. പരുക്കേറ്റവരിൽ മൊഗാദിഷു ഇന്റലിജൻസ് മേധാവി മുഹിദ്ദീൻ മുഹമ്മദ് അടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉൾപ്പെടും.

സൊമാലിയൻ സുരക്ഷാ സേന അക്രമി സംഘത്തെ കീഴ്പ്പെടുത്തിയതായും, ഹോട്ടല്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തില്‍ ആണെന്നും പോലീസ് മേജർ ഫറാ ഹുസൈൻ സ്ഥിരീകരിച്ചു. ആളുകളെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചതാണ് ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീളാൻ കാരണം. പരുക്കേറ്റ പലരുടെയും നില അതീവ ദുരുതരമെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആക്രമണത്തില്‍ തകര്‍ന്ന ഹോട്ടലിന്‍റെ ഒരു ഭാഗം

ഏറ്റമുട്ടലിൽ ഹോട്ടൽ ഏറെക്കുറെ പൂർണമായും നശിപ്പിക്കപ്പെട്ടു. അൽ ഖയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയായ അല്‍ ഷബാബ് ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഓൺലൈൻ സൈറ്റ് വഴി ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കി. 10 വര്‍ഷമായി സൊമാലിയയില്‍ സര്‍ക്കാരിനെതിരെ പോരാട്ടം നടത്തുകയാണ് അല്‍ഷബാബ്. സ്വന്തം ഭരണം സ്ഥാപിക്കുകയും ഇസ്ലാമിക് നിയമം നടപ്പാക്കുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ഭീകരവാദത്തിനെതിരായ സൊമാലിയയുടെയും ആഫ്രിക്കന്‍ യൂണിയന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു.

അമേരിക്കൻ സൈന്യത്തെ സൊമാലിയയിൽ നിന്ന് പിൻവലിക്കാനുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ നിന്ന് ജോ ബൈഡൻ പിൻമാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച സൊമാലിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 13 അൽ-ഷബാബ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പകവീട്ടലാണോ ഹോട്ടലാക്രമണം എന്നതിൽ സ്ഥിരീകരണം ഇല്ല.

മെയ് മാസത്തില്‍ പ്രസിഡന്‌റ് ഹസന്‍ഷെയ്ഖ് മൊഹമൂദ് അധികാരമേറ്റെടുത്തതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. ഭീകരവാദത്തിനെതിരായ സൊമാലിയയുടെയും ആഫ്രിക്കന്‍ യൂണിയന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്