WORLD

ഭാര്യയേയും കുട്ടികളേയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‍ യുഎസില്‍ അറസ്റ്റില്‍

വെബ് ഡെസ്ക്

ഭാര്യയേയും കുട്ടികളേയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ബാലപീഡനം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ വംശജനായ ധര്‍മ്മേഷ് എ പട്ടേലിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയേയും രണ്ട് കുട്ടികളേയും കാറില്‍ ഇരുത്തി പാറക്കെട്ടിനുള്ളിലേയ്ക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. സാന്‍ മാറ്റിയോയിലെ ഡെവിള്‍സ് സ്ലൈഡെന്ന പറക്കെട്ടിനുള്ളിലേക്കാണ് വണ്ടിയോടിച്ച് കയറ്റിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തിലൂടെ നാലുപേരെയും സുരക്ഷാസേന രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈവേയില്‍ നിന്ന് 250 മുതല്‍ 300 വരെ താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ അപകടം കരുതിക്കൂട്ടി ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇത്രയും അടി താഴ്ചയില്‍ കുത്തനെയുള്ള വീഴ്ച അതിജീവിക്കുന്നത് വളരെ അപൂര്‍വമാണെന്നും കാര്‍ സീറ്റുകളാവും കുട്ടികളുടെ ജീവന്‍ രക്ഷിച്ചിരിക്കുയെന്നും കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷനിലെ കമാന്‍ഡറായ ബ്രയാന്‍ പോട്ടന്‍ജര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ എല്ലാവര്‍ക്കും ജീവന്‍ ഉണ്ടെന്നത് അമ്പരപ്പിച്ചുവെന്നും, ഏറെ പ്രതീക്ഷ നല്‍കിയെന്നും അന്വേഷണ ഉദ്യാഗസ്ഥന്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ പസാദേനയിലുള്ള ധര്‍മ്മേഷ് പട്ടേലിനെ ആശുപത്രി വിട്ടതിന് ശേഷം സാന്‍ മോറ്റിയോ ജയിലിലേക്ക് മാറ്റി. കുട്ടികള്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും കുറ്റം ചുമത്താനാണ് പോലീസ് നീക്കം

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി