WORLD

ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം വിമാനം തകര്‍ന്നുവീണു; നാല് ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു

വിമാനം വീണ് വലിയ പ്രദേശത്ത് തീപടരുന്നതിന്റെയും വിമാനത്തിന്റെ ഫ്യൂസ്ലേജില്‍നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ ബ്രസീല്‍ ടിവി ഗ്ലോബോ ന്യൂസ് പുറത്തുവിട്ടു

വെബ് ഡെസ്ക്

ബ്രസീലിലെ സാവോപോളോയ്ക്ക് സമീപമുണ്ടായ വിമാനാപകടത്തില്‍ 62 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റീജിയണല്‍ ടര്‍ബോപ്രോപ്പ് വിമാനം വെള്ളിയാഴ്ച സാവോപോളയില്‍നിന്ന് 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള വിന്‍ഹെഡോ പട്ടണത്തിലാണ് തകര്‍ന്നുവീണത്. സാവോപോളോയിലേക്കു പോകുകയായിരുന്ന വിമാനം ജനവാസമേഖലയില്‍ ഒരു വീട്ടുമുറ്റത്തേക്കാണ് പതിച്ചതെന്നാണ് വിവരം.

സംഭവത്തിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം വീണ് വലിയ പ്രദേശത്ത് തീപടരുന്നതിന്റെയും വിമാനത്തിന്റെ ഫ്യൂസ്ലേജില്‍ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ ബ്രസീല്‍ ടിവി ഗ്ലോബോ ന്യൂസ് പുറത്തുവിട്ടു. മറ്റൊരു ദൃശ്യത്തിൽ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും കാണാം. അപകടത്തിന്റെ കാരണമുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

അപകടത്തില്‍നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വിന്‍ഹെഡോയ്ക്കു സമീപമുള്ള വാലിന്‍ഹോസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തെ കോണ്ടോമിനിയം കോംപ്ലക്‌സിലെ വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും താമസക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.

സാവോപോളയിലെ വിന്‍ഹെഡോ നഗരത്തില്‍ 58 യാത്രക്കാരും നാല് ജീവനക്കാരുമായി ഒരു വിമാനം തകര്‍ന്നു വീണെന്നും എല്ലാവരും മരിച്ചെന്നും പ്രസിഡന്‌റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അപകടത്തിനു തൊട്ടുപിന്നാലെ ഒരു പരിപാടിയില്‍ സംസാരിക്കവെ അറിയിച്ചിരുന്നു. തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എയര്‍ലൈനായ വോപാസ് പറഞ്ഞു.

എടിആര്‍ 72-500 ടര്‍ബോപ്രോപ്പ് എന്ന് ഫ്‌ളൈ റ്റ് റഡാര്‍24 തിരിച്ചറിഞ്ഞ വിമാനത്തിന് പിഎസ്-വിപിബി രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. എയര്‍ബസിന്റെയും ഇറ്റാലിയന്‍ എയറോസ്പേസ് ഗ്രൂപ്പായ ലിയോനാര്‍ഡോയുടെയും സംയുക്ത സംരംഭമാണ് എടിആര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ