മോമോയും കുഞ്ഞും 
WORLD

മോമോയുടെ കുഞ്ഞ് ഈറ്റോയുടേയും; ഏകാന്തവാസത്തിനിടെ ഗിബ്ബണ്‍ കുരങ്ങ് പ്രസവിച്ചു, ചുരുളഴിഞ്ഞത് രണ്ട് വര്‍ഷത്തിന് ശേഷം

2021 ഫെബ്രുവരിയിലാണ് നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മോമോ കുഞ്ഞിന് ജന്മം നല്‍കിയത്

വെബ് ഡെസ്ക്

മോമോ എന്ന ഗിബ്ബണ്‍ കുരങ്ങിന്റെ പ്രസവത്തിന് പിന്നാലെ ജപ്പാനിലെ മൃഗശാലാ അധികൃതരെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കിയത് ഇത്ര കുഴപ്പിക്കാനെന്താണെന്നല്ലേ? രണ്ട് വര്‍ഷമായി ഏകാന്ത തടവിലായിരുന്ന 12കാരിയായ മോമോ എങ്ങനെ ഗര്‍ഭിണിയായി എന്നതായിരുന്നു ഉത്തരം കിട്ടാത്ത ചോദ്യം. തൊട്ടടുത്ത കൂടുകളിലെല്ലാം ആണ്‍ കുരങ്ങന്മാരുണ്ടെങ്കിലും പൂര്‍ണമായും കമ്പികെട്ടി വേര്‍തിരിച്ച്, പരസ്പര സമ്പര്‍ക്കമില്ലാത്ത രീതിയിലുമായിരുന്നു ഇവയെ പാര്‍പ്പിച്ചിരുന്നത്.

2021 ഫെബ്രുവരിയിലാണ് നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മോമോ കുഞ്ഞിന് ജന്മം നല്‍കിയത്. എത്ര അന്വേഷിച്ചിട്ടും കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് കണ്ടെത്താനായില്ല. ഒടുവില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചു. അതോടെ കാര്യങ്ങളുടെ ചുരുളഴിഞ്ഞു. മൃഗശാലയിലെ ഗിബ്ബണ്‍ കുരങ്ങായ 34കാരന്‍ ഈറ്റോയാണ് കുഞ്ഞിന്റെ അച്ഛന്‍ !

എങ്ങനെ മോമോ ഗര്‍ഭിണിയായി എന്നതായിരുന്നു പിന്നത്തെ ചോദ്യം. ഒടുവില്‍ അതും കണ്ടെത്തി. കുരങ്ങുകളെ സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മൃഗശാലയില്‍ പ്രത്യേക ഇടനാഴി ഒരുക്കിയിരുന്നു. സുഷിരങ്ങളുള്ളൊരു സ്റ്റീല്‍ ബോര്‍ഡ് ഉപയോഗിച്ചായിരുന്നു പ്രദര്‍ശന ഇടനാഴിയും കൂടുകളും തമ്മില്‍ വേര്‍തിരിച്ചിരുന്നത്. സഞ്ചാരികളെ കാണിക്കാനായി ഈറ്റോയെ കൊണ്ടുപോകുമ്പോള്‍ ഈ വിടവ് ഉപയോഗപ്പെടുത്തി ഇരുവരും ഇണ ചേര്‍ന്നുവെന്നാണ് മൃഗശാല അധികൃതരുടെ കണ്ടെത്തല്‍.

മോമോയുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും അമ്മയുടെ സ്‌നേഹ ലാളനയില്‍ സുഖമായിരിക്കുന്നുവെന്നാണ് മൃഗശാല അധികൃതര്‍ അറിയിച്ചത് . മൃഗശാലയിലെ അരുമ കണ്‍മണിയാണ് മോമോയുടെ കുഞ്ഞ്.

ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുകളില്‍ ഒന്നാണ് ഗിബ്ബണുകള്‍ . ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആശയ വിനിമയം നടത്തുന്ന ഇവയ്ക്ക് മണിക്കൂറില്‍ 35 മൈല്‍ വേഗതിയില്‍ ശാഖകളില്‍ നിന്നും ശാഖകളിലേക്ക് സഞ്ചരിക്കാനാകും. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലും ചൈനയിലുമടക്കം ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ഗിബ്ബണുകളെ കൂടുതലായും കണ്ടു വരുന്നത് .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ