WORLD

റഷ്യ തടവിലാക്കിയ യുക്രെയ്ൻ കുട്ടികൾ ബെലാറസിൽ: തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് ലോകത്തോട് അഭ്യർഥിച്ച് ഒലീന സെലെൻസ്ക

വെബ് ഡെസ്ക്

ുയുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിന് കുട്ടികളെ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ലോക നേതാക്കളോട് യുക്രെയ്ൻ. തട്ടിക്കൊണ്ടു പോയതിൽ അമ്പതോളം കുട്ടികൾ ബെലാറസ് ഫ്ലാഗിന് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ രാജ്യത്തെ സ്റ്റേറ്റ് മീഡിയ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുക്രെയ്‌ന്റെ പ്രഥമ വനിത ഒലീന സെലെൻസ്കയുടെ അഭ്യർഥന.

19,000-ത്തിലധികം യുക്രേനിയൻ കുട്ടികളെ റഷ്യയിലേക്കോ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ നിർബന്ധിതമായി മാറ്റുകയോ നാടുകടത്തുകയോ ചെയ്തതായി യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻ‌ജി‌എ) സംസാരിച്ച സെലെൻസ്‌ക പറഞ്ഞു. ഇതുവരെ 386 പേരെ മാത്രമാണ് തിരികയെത്തിച്ചത്.

“അവരുടെ മാതാപിതാക്കൾക്ക് അവരെ ആവശ്യമില്ലെന്നും രാജ്യത്തിന് അവരെ ആവശ്യമില്ലെന്നും കുട്ടികളോട് പറഞ്ഞിരിക്കുന്നു,” സെലെൻസ്‌ക ചൂണ്ടിക്കാട്ടുന്നു. അവർ ഇനി റഷ്യൻ പൗരന്മാരാണെന്നും കുട്ടികളോട് പറഞ്ഞിട്ടുണ്ട്.

അധിനിവേശ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പൊറീയേഷ മേഖലകളിൽ നിന്നാണ് ആറായിരത്തോളം യുക്രെയ്നിയൻ കുട്ടികളെ റഷ്യ അനധികൃതമായി കടത്തിക്കൊണ്ട് പോയത്. ബെലാറസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ബെൽറ്റ പ്രസിദ്ധീകരിച്ച ഫോട്ടോകളിൽ അമ്പതോളം യുക്രെയ്ൻ കുട്ടികൾ ബെലാറസിന്റെ ചുവപ്പും പച്ചയും കലർന്ന പതാക കയ്യിൽ പിടിച്ചിരിക്കുന്നതും സല്യൂട്ട് ചെയ്യുന്നതുമായ ചിത്രങ്ങൾ ഉൾപ്പെടുന്നു. മൂന്നാഴ്ച അവധിക്ക് കുട്ടികൾ രാജ്യത്തെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്ക്‌പാക്കുകളും സ്യൂട്ട്‌കേസുകളും കൊണ്ട് ട്രെയിനിൽ നിന്ന് ഇറങ്ങുന്ന കുട്ടികളുടെ ചിത്രവും ഇവർ പുറത്ത് വിട്ടിട്ടുണ്ട്.

പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ പിന്തുണയുള്ള ഒരു ബെലാറഷ്യൻ ചാരിറ്റിയാണ് ഈ സംരംഭം സംഘടിപ്പിച്ചതെന്ന് ബെൽറ്റ പറഞ്ഞു." ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഈ സുപ്രധാന മാനുഷിക പദ്ധതി തുടരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ബെലാറഷ്യൻ ജനത റഷ്യയുടെ പുതിയ പ്രദേശങ്ങളിലെ തകർന്ന നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു," ചാരിറ്റി മേധാവി അലക്സി തലായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും റഷ്യയിലെ കുട്ടികളുടെ അവകാശ കമ്മീഷണർ മരിയ എൽവോവ-ബെലോവയ്ക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

യുക്രെയ്നിലെ അധിനിവേശ ഭാഗങ്ങളിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തലും കൈമാറ്റവും ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും