WORLD

പാപുവ ന്യൂ ഗിനിയ: മണ്ണിടിച്ചില്‍ ദുരന്തത്തില്‍ 670 മരണം, പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് എന്‍ഗാ പ്രവശ്യ

ദുരന്തം ബാധിച്ച പ്രദേശത്ത് മാത്രം നാലായിരത്തോളം പേര്‍ താമസിച്ചുവന്നിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

വെബ് ഡെസ്ക്

ഓഷ്യാനിയന്‍ രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് എഴുന്നുറോളം പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മണ്ണിടിച്ചിലില്‍ ഏകദേശം 670 പേരെയെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ മണ്ണിനടില്‍ കുടുങ്ങിയിരിക്കാമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെ ആയിരുന്നു പപുവ ന്യൂ ഗിനിയയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്

വെള്ളിയാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ രാജ്യത്തെ എന്‍ഗാ പ്രവശ്യ ഒറ്റപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഇന്‍ പാപുവ ഗിനിയ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 150 ഓളം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും സംഘടനാ മേധാവി ഷെഹ്‌റാന്‍ അക്ടോപാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ദുരന്തം നാശം പിടിച്ച മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചില്‍ തുടരുന്നതും വെള്ളക്കെട്ടുമാണ് രക്ഷാ ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ദുരന്തം ബാധിച്ച പ്രദേശത്ത് മാത്രം നാലായിരത്തോളം പേര്‍ താമസിച്ചുവന്നിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്തത്തില്‍ ഇതുവരെ 1000ത്തിലധികം പേര്‍ നിരാലംബരാക്കപ്പെട്ടിട്ടുണ്ടെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള സംവിധാനം ഉള്‍പ്പെടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തകര്‍ന്നതായും അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെ ആയിരുന്നു പപുവ ന്യൂ ഗിനിയയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീണ പാറക്കല്ലുകളും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രദേശവാസികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി ആളുകള്‍ ഉറങ്ങുമ്പോഴാണ് ഇത് സംഭവിച്ചതെന്നും നൂറോളം പേരാണ് മണ്ണിനടിയില്‍പ്പെട്ടതെന്നാണ് ഊഹമെന്നും പോര്‍ഗെര വുമന്‍ ഇന്‍ ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് എലിസബത്ത് ലറുമ മാധ്യമങ്ങളോട് പ്രതികരിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതയെക്കുറിച്ചും പ്രദേശത്തെ ആളുകള്‍ ആശങ്കാകുലരാണെന്ന് ലറുമ പറയുന്നു. അതേസമയം വലിയ കല്ലുകളും മരങ്ങളും, തകര്‍ന്ന കെട്ടിടങ്ങളും കാരണം മൃതദേഹങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നത് പ്രതിസന്ധിയിലാക്കുന്നുവെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ