WORLD

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

വെബ് ഡെസ്ക്

അബുദാബിയില്‍ സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. അടുത്ത മാസമായിരിക്കും സർവീസ് ആരംഭിക്കുക. അബുദാബി സര്‍ക്കാര്‍ ഗിറ്റക്‌സ് ഗ്ലോബലില്‍ മിനി ബസിന്റെ മോഡല്‍ പ്രദർശിപ്പിച്ചു.

യാസ് വാട്ടര്‍ വേള്‍ഡ്, ഡബ്ല്യു ഹോട്ടല്‍, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് ഉള്‍പ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളില്‍ ബസ് എത്തും. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക് നിന്നും സഞ്ചരിക്കാം. ക്യാമറ, ഡിജിറ്റല്‍ മാപ്, റഡാർ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ബസിലുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ യാസ് ഐലന്റില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വ്വീസ് ആരംഭിച്ചിരുന്നു. വിജയകരമായിരുന്നു ടാക്‌സി സര്‍വ്വീസുകളുടെ ഒന്നാം ഘട്ടം. 2700 പേരാണ് യാത്ര ചെയ്തത്. 16000 കിലോ മീറ്റർ സഞ്ചരിച്ചു. ആപ് ഉപയോഗിച്ചായിരുന്നു ബുക്കിംഗ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും