മഞ്ഞ് മാറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഹോളിവുഡ് താരം ജെറമി റെന്നറിന് ഗുരുതര പരുക്ക്. യുഎസിലെ വാഷോയില്‍ ഞായറാഴ്ചയാണ് നടന്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആകാശമാര്‍ഗം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെന്നര്‍ അപകടനില തരണം ചെയ്‌തെന്ന് അദ്ദേഹത്തിന്‌റെ വക്താവ് അറിയിച്ചു.
കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെടുന്ന നെവാദയിലെ വാഷോ മേഖലയിലെ ജെറമി റെന്നര്‍ താമസിച്ചിരുന്നത്. ഇവിടെ പുതുവത്സര ദിനത്തില്‍ മഞ്ഞ് വീഴ്ച ശക്തമായിരുന്നു. മേഖലയില്‍ പുതുവത്സര രാവില്‍ 35,000ത്തിലേറെ വീടുകളില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു.
രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട താരമാണ് ജെറമി റെന്നര്‍. 'അവഞ്ചേഴ്‌സ്', 'ക്യാപ്റ്റന്‍ അമേരിക്ക' സിനിമകളിലെ പ്രകടനത്തിനായിരുന്നു ഇത്. 2010ല്‍ 'ദ ഹര്‍ട്ട് ലോക്കറി'ലെ പ്രകടനത്തിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടു. 'ദ ടൗണി'ലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
'മിഷന്‍ ഇംപോസിബിള്‍' സീരീസിലും 'അറൈവല്‍', 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്‌സ് ലേറ്റര്‍' എന്നിവയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.