WORLD

'ഹമാസ് ആക്രമണത്തില്‍ ബന്ധുവും പങ്കാളിയും കൊല്ലപ്പെട്ടു'; വീഡിയോ പങ്കുവെച്ച് നടി മധുര നായിക്

വെബ് ഡെസ്ക്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുവും പങ്കാളിയും കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് നടി മധുര നായിക്. ബന്ധുവായ ഒര്‍ദയെയും അവരുടെ പങ്കാളിയെയും ഹമാസ് സായുധ സേന കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് മധുര ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം.

പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അതുകൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്നും നടി പറഞ്ഞു. ജൂതയായതിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. 'ഐ സ്റ്റാന്‍ഡ് വിത്ത് ഇസ്രയേല്‍' എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഞാനും എന്റെ കുടുംബവും അഭിമുഖീകരിക്കുന്ന ദുഖവും വികാരങ്ങളും വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല. ഇസ്രയേല്‍ ഇന്ന് വേദനയിലാണ്. ഹമാസിന്റെ ക്രോധത്തില്‍ ഇസ്രയേലിലെ മക്കളും സ്ത്രീകളും തെരുവുകളും കത്തുകയാണെന്നും മധുര പറഞ്ഞു.

രബീന്ദ്രനാഥ് ടാഗോറിന്റെ കവിത വായിച്ചുകൊണ്ടാണ് അവര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. ''ഇസ്രയേലുകാരെ ശീത രക്തമുള്ള കൊലയാളികളാക്കി മാറ്റുന്ന ഈ പലസ്തീന്‍ അനുകൂല അറബ് പ്രചരണം ശരിയല്ല. സ്വയം പ്രതിരോധം തീവ്രവാദമല്ല. ജൂതന്മാരുടെ ജീവിതം അപകടത്തിലാണ്. അവരെപ്പോലെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്''- മധുര പറഞ്ഞു.

നാലു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 830 പലസ്തീനികളും ഇസ്രയേലില്‍ 900ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതേസമയം ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണം നിലയ്ക്കും. ഗാസയ്ക്ക് മേല്‍ കനത്ത വ്യോമാക്രമണം നടത്തുന്നിതിടെ കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ നിലപാടുകള്‍ കടുപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും