WORLD

വൈദ്യുതി ബില്ലില്‍ വൻ കുടിശ്ശിക, ബംഗ്ലാദേശിന് അദാനിയുടെ പവര്‍ കട്ട്

84.600 കോടി ഡോളറാണ് വൈദ്യുതി വിതരണത്തിന്റെ പേരില്‍ ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്

വെബ് ഡെസ്ക്

രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ബംഗ്ലാദേശിന് ഇരുട്ടടിയായി അദാനിയുടെ പവര്‍ക്കട്ട്. അദാനി പവറിന്റെ സബ്‌സിഡിയറി കമ്പനിയായ അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡാണ് കുടിശ്ശിക പേരില്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. 84.600 കോടി ഡോളറാണ് വൈദ്യുതി വിതരണത്തിന്റെ പേരില്‍ ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്.

വ്യാഴാഴ്ച മുതലാണ് ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചത്. അദാനി വൈദ്യുതി വിതരണം വെട്ടിച്ചുറുക്കിയതോടെ 1600 മെഗാവാട്ടിന്റെ കുറവാണ് രാജ്യത്തുണ്ടായത്. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്. ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 30 ആയിരുന്നു കുടിശ്ശിക തീര്‍ക്കാന്‍ അദാനി ബംഗ്ലാദേശിന് നല്‍കിയ നിര്‍ദേശം.

2017 നവംബറിലാണ് അദാനി പവര്‍ (ഝാര്‍ഖണ്ഡ) ലിമിറ്റഡ് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തെ വൈദ്യുതി കരാറിലേര്‍പ്പെട്ടത്. 1,496 മെഗാവാട്ടിന്റേതായിരുന്നു വൈദ്യുതി കരാര്‍. ഗോഡ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനവും ബംഗ്ലാദേശ് വാങ്ങുമെന്നാണ് കരാര്‍. നൂറുശതമാനവും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റ് പ്രത്യേക എക്കണോമിക്ക് സോണായി കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പ്രഖ്യാപിച്ചിരുന്നു.

2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ് ഗോഡ പ്ലാന്റ് പൂര്‍ണമായും വാണിജ്യപരമായി പ്രവര്‍ത്തനക്ഷമമായത്. ബംഗ്ലാദേശിന്റെ അടിസ്ഥാന ലോഡിന്റെ ഏഴ് മുതല്‍ 10% വരെയാണ് വിതരണം ചെയ്യുന്നത്. 2023-24 വര്‍ഷത്തില്‍ 7,508 യൂണിറ്റ് വൈദ്യുതിയാണ് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശിലേക്ക് ഇന്ത്യ വിതരണം ചെയ്യുന്ന ആകെ വൈദ്യുതിയുടെ 63% വരും ഇത്.11,934 ദശലക്ഷം യൂണിറ്റാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സ്വീകരിക്കുന്ന വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കായണ് (6.14 രൂപ) നല്‍കുന്നത്. ചില കമ്പനികളുമായുള്ള കരാറില്‍ ഇതില്‍ വ്യത്യാസമുണ്ട്. അദാനിക്ക് ഒരു യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് (9.82 രൂപ) നല്‍കുന്നത്. മറ്റ കമ്പനികള്‍ക്കെല്ലാം ഇത് പത്തില്‍ താഴെയാണ്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ