WORLD

ട്വിറ്ററിൽ നിന്ന് കച്ചവടം പഠിച്ച് മെറ്റ;ബ്ലൂ ടിക്കിന് വരിസംഖ്യ ഈടാക്കാൻ നീക്കം

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വേരിഫിക്കേഷന് പണം നൽകേണ്ടി വരുമെന്നാണ് സൂചന

വെബ് ഡെസ്ക്

ട്വിറ്ററിന് ശേഷം ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മെറ്റ. ബ്ലൂ ടിക്കിന് പ്രതിമാസം 19.99 ഡോളര്‍(1,655 രൂപയോളം) വരിസഖ്യ ഏര്‍പ്പെടുത്തി കൊണ്ടുള്ള ട്വിറ്ററിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിൻ്റെയും ഇന്‍സ്റ്റഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റയും ഉപയോക്താക്കളില്‍ നിന്ന് ബ്ലൂ ടിക് വേരഫിക്കേഷനായി പണമീടാക്കുന്നതിനുള്ള ചര്‍ച്ചയിലാണ്.

മെറ്റാ ഹെല്‍പ് സെൻ്റർ പേജില്‍ നിന്നുളള ചില സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് കൊണ്ട് ടെക്‌ഡ്രോയിഡറാണ് വിവരം പുറത്ത് വിട്ടത്.ട്വിറ്റര്‍ ബ്ലൂ പോലെ തന്നെ മെറ്റയ്ക്കും വേരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട്. അതായത് പണമടക്കുന്ന ഉപയോക്താക്കള്‍ക്ക് മെറ്റാ അവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് ഒരു സ്ഥിരീകരണ ബാഡ്ജ് നല്‍കും. ട്വിറ്റര്‍ ബ്ലൂവിനെ പോലെ തന്നെ മെറ്റാ അവരുടെ വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍ അനുവദിക്കുമെന്നും ടെക്‌ഡ്രോയിഡര്‍ ട്വിറ്ററില്‍ കുറിച്ചു.

മെറ്റാ ഹെല്‍പ് സെൻ്റർ പേജിലെ വിവരങ്ങള്‍ പ്രകാരം, മെറ്റാ വേരിഫൈഡില്‍ നിന്ന് വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമെ ബ്ലൂ ടിക്ക് ലഭിക്കുകയുള്ളു. വേരിഫിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയതിന് ശേഷം മാത്രമേ ആഗോള ബ്രാൻ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ക്ക് സ്ഥിരീകരണ ബാഡ്ജ് നല്‍കുകയുള്ളു. എന്നാല്‍ മെറ്റ വേരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഇതുവരെ മെറ്റാ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഉള്‍പ്പെടുത്തുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. മെറ്റാ വെരിഫൈഡ് സബ്സ്‌ക്രിപ്ഷനില്‍ ബ്ലൂ ടിക്ക് കൂടാതെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുമോ എന്നും അതിൻ്റെ വില എന്താകുമെന്നോ ഉള്ള വിവരങ്ങളും ലഭ്യമല്ല. എന്നാല്‍ മെറ്റ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു എന്നുള്ള സൂചനകള്‍ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ